Home Blog Page 8

കാളകെട്ട് മഹോത്സവം: കരുനാഗപ്പള്ളി താലൂക്കിന് പ്രാദേശിക അവധി

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കാളകെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 23ന് ബുധനാഴ്ച്ച കരുനാഗപ്പള്ളി താലൂക്ക് പരിധിയില്‍പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാകലക്ടര്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.

പിണറായി വിജയനെതിരായ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,എഫ്ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എഫ്ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം നടത്താനാണ് തീരുമാനമെന്നും ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് ഡിജിപി തീരുമാനിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹവാല പോലുള്ള ആരോപണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ ഇഡിക്ക് അവകാശമുണ്ട്. പിഎംഎല്‍എ വകുപ്പിലെ 66 (2) അനുസരിച്ച്, അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ലോ എന്‍ഫോഴ്സിങ് ഏജന്‍സിക്ക് കൈമാറുക ഇഡിയുടെ ചുമതലയാണ്. അതനുസരിച്ചാണ് ഇഡി ഡിജിപിക്ക് കത്തു നല്‍കിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഡിജിപിക്ക് കത്തു നല്‍കാല്‍ അത് അവഗണിക്കാന്‍ കഴിയില്ലെന്ന് വിജയ് മണ്ഡല്‍ കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. അതനുസരിച്ച് ആ കത്ത് സര്‍ക്കാരിന് പരിഗണിക്കാതിരിക്കാനാവില്ല. ലളിതകുമാരി കേസുമായി ബന്ധപ്പെട്ട്, 5 കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകൂവെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അഴിമതി കേസും അതില്‍ ഉള്‍പ്പെടും. പ്രാഥമികാന്വേഷണം നടത്തി കൊഗ്നിസിബിള്‍ ഒഫന്‍സ് റിവീല്‍ ചെയ്യാതെ എഫ്ഐആര്‍ ഇടാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ നിയമോപദേശത്തില്‍ അതെല്ലാം ഉള്‍പ്പെടുന്നുണ്ട്. പ്രാഥമികാന്വേഷണമാണോ എന്ന ചോദ്യത്തിന് ‘അന്വേഷണം’ ആണെന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കടലാസ് ഒന്നും കിട്ടിയിട്ടില്ല. മറ്റു കാര്യങ്ങളാണ് ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡി കത്തുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായില്ലെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസെടുക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകളില്‍, സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും, തീരുമാനം എടുത്താല്‍ ഉടന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തനിക്ക് ലഭിച്ചിട്ടില്ല. വിജിലന്‍സ് അന്വേഷണമാണോ, മറ്റേതെങ്കിലും തരം അന്വേഷണമാണോ എന്നതില്‍, സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചശേഷം തീരുമാനിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം നടന്‍ മമ്മൂട്ടി ഏറ്റുവാങ്ങി. ‘ഭ്രമയു?ഗം’ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ‘ചന്തു ചാംപ്യന്‍’ എന്ന ചിത്രത്തിനായി നടന്‍ കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഗുജറാത്തിലെ കെവാദിയയിലാണ് (ഏകതാ നഗര്‍) പുരസ്‌കാര വിതരണ ചടങ്ങുകള്‍ നടന്നത്. ‘എആര്‍എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു.

എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സദസ് മമ്മൂട്ടിയെ ആദരിച്ചത്. ഐവറി സ്യൂട്ട് അണിഞ്ഞ് വേദിയിലെത്തിയ മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും നിര്‍മാതാവ് ആന്റോ ജോസഫും ചടങ്ങില്‍ പങ്കെടുക്കാന്‍ കേവാഡിയയിലെത്തിയിരുന്നു.

കഥാപാത്രത്തിന്റെ ഭാവ വ്യത്യാസങ്ങളും സംഭാഷണശൈലിയും ശരീരഭാഷയും ഉള്‍പ്പെടെ നിരവധി തലങ്ങളിലൂടെയാണ് മമ്മൂട്ടി കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ ശക്തമായ രീതിയില്‍ അവതരിപ്പിച്ചതിനാണ് ദേശീയ തലത്തില്‍ ഈ അംഗീകാരം ലഭിച്ചത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം

നാഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 217 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കൻപ്പട 15.4 ഓവറിൽ വെറും 69 റൺസിന് പുറത്തായി. 147 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്.

ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഇതിനുമുമ്പ് മലേഷ്യയ്ക്കെതിരെ നേടിയ 142 റൺസ് വിജയമായിരുന്നു റെക്കോർഡ്. ഫൈനലിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരിക്കൽപോലും മത്സരത്തിൽ പിടിമുറുക്കാൻ സാധിച്ചില്ല. 21 പന്തിൽ 29 റൺസ് നേടിയ നായിക ചമരി അത്തപ്പത്തുവാണ് ലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഏഴു പേർക്ക് രണ്ടക്കം കാണാനാകാതെ ക്രീസ് വിടേണ്ടിവന്നു. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റും, ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന വലിയ സ്കോർ പടുത്തുയർത്തി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ അർധ സെഞ്ചറി പ്രകടനമാണ് ഇന്ത്യൻ ഇന്നീങ്സിന് കരുത്തുപകർന്നത്. 45 പന്തുകൾ നേരിട്ട സ്മൃതി അഞ്ച് ഫോറുകളുടെയും ഏഴ് കൂറ്റൻ സിക്സുകളുടെയും അകമ്പടിയോടെ 79 റൺസ് വാരിക്കൂട്ടി. കൂടാതെ 22 പന്തിൽ 49 റൺസ് എടുത്ത റിച്ച ഘോഷും, 29 പന്തിൽ 48 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയും ബാറ്റിംഗിൽ തിളങ്ങി.

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SD 945712 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SJ 395977 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SJ 290795 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 945712

SB 945712

SC 945712

SE 945712

SF 945712

SG 945712

SH 945712

SJ 945712

SK 945712

SL 945712

SM 945712

4th Prize Rs.5,000/-

7205 0209 3628 9831 9965 0200 9822 5912 0499 2432 2396 6033 7271 3564 2869…

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

ജപ്പാനെതിരായ ട്വന്റി 20: ഇന്ത്യയ്ക്ക് 2 റൺസിന്റെ ആവേശകരമായ ജയം

ജപ്പാനെതിരായ ഏക ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 2 റൺസിന്റെ ആവേശകരമായ ജയം. മഴ മൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഭിഷേക് ശർമ്മ ഒരു റൺ പോലും നേടാതെ പുറത്തായപ്പോൾ, സഞ്ജു സാംസൺ 9 റൺസും ഇഷാൻ കിഷൻ 3 റൺസും നേടി മടങ്ങി.


ക്യാപ്റ്റൻ ശ്രേയസ് അയ്യർ 12 പന്തിൽ 16 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. ഒരു ബൗണ്ടറി ഉൾപ്പെട്ടതായിരുന്നു അയ്യരുടെ ഇന്നിങ്സ്. തിലക് വർമ്മ 1 റൺസുമായി പുറത്താകാതെയും ശിവം ദൂബെ റൺസൊന്നും നേടാതെയും ഇന്നിങ്സ് പൂർത്തിയാക്കി.


മറുപടി ബാറ്റിങ്ങിൽ ജപ്പാന് വേണ്ടി ക്യാപ്റ്റൻ കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് 12 റൺസും ബെഞ്ചമിൻ ഇറ്റോ-ഡേവിസ് പുറത്താകാതെ 9 റൺസും നേടി. എന്നാൽ നിർണായക ഘട്ടങ്ങളിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലും രവി ബിഷ്ണോയും ഓരോ ഓവർ വീതം എറിഞ്ഞു.


അവസാനം 33 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജപ്പാൻ 30/3 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യ 2 റൺസിന്റെ വിജയം സ്വന്തമാക്കി. ശ്രേയസ് അയ്യറാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി. അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം നൽകി ഹൈക്കോടതി. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ വയനാട്ടിലെ മരംമുറി കേസ് പരിഗണിക്കുന്ന കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.

ജാമ്യാപേക്ഷയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും വിശദമായ വാദങ്ങൾ ഉന്നയിച്ചു. മദ്യം പിടികൂടിയ വീടിന്റെ വിലാസം തന്നെയാണ് ആന്റോ അഗസ്റ്റിന്റെ വീടിന്റെ വിലാസമെന്നും, വൈദ്യുതി ബില്ലും വിവിധ രേഖകളും ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.

അതേസമയം, ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം അനുവദിക്കാറുണ്ടെന്നതും ആന്റോ അഗസ്റ്റിനെതിരെ മുൻപ് എക്സൈസ് കേസുകളില്ലെന്നതും കോടതി പരിഗണിച്ചു. പ്രതി ആൻ്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ ലഭിച്ചില്ലേ എന്നും തൊണ്ടിമുതൽ കണ്ടെടുത്തല്ലോ എന്നും കോടതി ചോദിച്ചു. തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ ചോദ്യം ചെയ്ത് റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെയും വിചാരണ ഒരേ കോടതിയിൽ നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശം. ഇതോടെ വനംവകുപ്പ് രജിസ്റ്റർ ചെയ്ത മുട്ടിൽ മരംമുറി കേസ് പരിഗണിക്കുന്ന കോടതി തന്നെയാകും വഞ്ചനാ കേസും പരിഗണിക്കുക.

എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി,വിചാരണ ഒക്ടോബര്‍ 15 മുതല്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ അടച്ചിട്ട മുറിയില്‍ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് തള്ളിയത്. ഇതോടെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസിന്റെ വിചാരണ ഒക്ടോബര്‍ 15 മുതല്‍ കോടതിയില്‍ ആരംഭിക്കും.

വിചാരണ വേളയില്‍ കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പ്രതികള്‍ പ്രധാനമായും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ മൗലികമായ അവകാശമാണെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി ഹര്‍ജി തള്ളി ഉത്തരവിടുകയായിരുന്നു. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടപടികള്‍ വേഗത്തിലാക്കിയത്. ഒക്ടോബര്‍ 15 മുതല്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സാക്ഷിവിസ്താരം ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയമനടപടികളും പൂര്‍ത്തിയാക്കും.

2018 ജൂലൈ രണ്ടിനാണ് സംസ്ഥാനത്തെ ആകെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വട്ടവട സ്വദേശി അഭിമന്യു (20) കോളജ് ഹോസ്റ്റലിന് സമീപം വെച്ച് രാഷ്ട്രീയ എതിരാളികളാല്‍ അതിക്രൂരമായി കുത്തേറ്റു മരിക്കുകയായിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പതിനാറ് പ്രതികളാണ് കേസില്‍ കോടതിയില്‍ നേരിട്ട് വിചാരണ നേരിടുന്നത്.

പുനർവായനയിലെ ഗാന്ധിജി, കാഴ്ചകളും തിരിച്ചറിവുകളും:ഇഴകൾക്കപ്പുറം ഒക്‌ടോബർ 2ന്

മഹാത്മാഗാന്ധിയെ ജീവിതത്തിൻ്റെ പരമാദർശമായി കാണുന്ന ഗാന്ധിയനായ ആനന്ദ് ജിയും ഗാന്ധിജിയെ കുറിച്ച് ഒരു ഡോക്യുമെൻ്ററി ഒരുക്കാൻ തയ്യാറെടുക്കുന്ന മകൾ കാർത്തിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗാന്ധിജിയുടെ ത്യാഗവും ആദർശങ്ങളും അച്‌ഛൻ ആദരവോടെ ഉയർത്തിക്കാട്ടുമ്പോൾ ഗാന്ധിജിയെന്ന വ്യക്തിയുടെ ജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള കഠിനമായ ചോദ്യങ്ങളുമായി മകൾ മുന്നോട്ടു വരുന്നു. ആ ചോദ്യങ്ങൾക്കു മുന്നിൽ അച്‌ഛൻ പലപ്പോഴും ഉത്തരമില്ലാതെ നില്ക്കേണ്ടി വരുന്നു.
ആരാധനയുടെയും ആദർശത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ഗാന്ധിജിയുടെ ബിംബത്തെ പുതിയൊരു കാഴ്ചപ്പാടിൽ പുനർവായിക്കാനുള്ള ശ്രമമാണ് ചിത്രം നടത്തുന്നത്.

ചോദ്യങ്ങളുടെ വെളിച്ചത്തിൽ ഗാന്ധിജിയെ പുനർവായിക്കുന്ന ‘ഇഴകൾക്കപ്പുറം’ എന്ന ചിത്രം വേണു നായർ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്നു. ചിത്രം ഗാന്ധിജയന്തി ദിനത്തിൽ പ്രദർശനത്തിനെത്തുന്നു.

വേണു നായർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച് നിർമ്മിക്കുന്ന ഇഴകൾക്കപ്പുറത്തിൽ ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ അഭിനയിക്കുന്നു

എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന – ശ്രീ ലക്ഷ്മണാചാര്യ, ആലാപനം – സരിത രാജീവ്, സൗണ്ട് ഡിസൈൻ – വേണു നായർ, കല – അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന – വി എൻ, കോസ്റ്റ്യും – ശ്രീജിത്ത്, ചമയം – രാജേഷ് വെള്ളനാട്, കളറിസ്റ്റ് – അരുൺകുമാർ എം, പിആർഓ – അജയ് തുണ്ടത്തിൽ ….

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. രണ്ടാഴ്ച മുന്‍പാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാമെന്ന് സെപ്റ്റംബര്‍ പതിനെട്ടിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയിരുന്നു.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(b) പ്രകാരം പിണറായിയും വീണയും വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നും നിയമോപദേശത്തില്‍ ഉണ്ട്. കൃത്യം നടന്ന കാലയളവ് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നടന്ന 2018 ജൂലൈ 26-ന് മുമ്പും ശേഷവും ആയതിനാല്‍, ഭേദഗതിക്ക് മുമ്പും ശേഷവും ബാധകമായ ശിക്ഷാ വ്യവസ്ഥകള്‍ ഉചിതമായി പ്രയോഗിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു. സിഎംആര്‍എല്‍ കേസില്‍ മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കി.