Home Blog Page 6

KSRTC ടൂറിസം ഡിവിഷൻ ആരംഭിക്കുന്നു

തിരുവനന്തപുരം. KSRTC ബജറ്റ് ടൂറിസം – വമ്പൻ പ്രഖ്യാപനങ്ങളുമായി ഗതാഗത മന്ത്രി സി പി ജോൺ. KSRTC ടൂറിസം ഡിവിഷൻ ആരംഭിക്കുന്നു. വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റും KSRTC യും സംയോജിപ്പിക്കും. സംയുക്തമായി ബജറ്റ് ടൂറുകൾ ആസൂത്രണം ചെയ്യും. ലക്ഷദ്വീപ് യാത്ര പാക്കേജുകൾ കപ്പൽ മാർഗം പരിഗണിക്കും

നിലവിൽ വിമാനത്തിലാണ് ക്രമീകരിക്കുന്നത്. KSRTC യും SWTD യും തൻ്റെ വകുപ്പിൻ്റെ കീഴിൽ. സംയോജിപ്പിച്ച് സംയുക്ത ഗതാഗതം ഉപയോഗിച്ച് ടൂർ പാക്കേജുകൾ ഉണ്ടാകും. സെപ്റ്റംപർ 30 മുതൽ പാർവതി പുത്തനാറിൽ SWTD ബോട്ടിംഗ് ആരംഭിക്കും

CIAL ൻ്റെ കയ്യിൽ നിന്നും വാങ്ങിയ സോളാർ ബോട്ടിൽ ആയിരിക്കും ബോട്ടിംഗ് ആരംഭിക്കുക

ഇറാൻ ലോകത്തെ തീവ്രവാദ സ്പോൺസർ , ട്രംപ്

ഇറാൻ ലോകത്തെ തീവ്രവാദ സ്പോൺസർ എന്ന് UN ജെനറൽ അസംബ്ലിയിൽ ട്രംപ്.ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ എല്ലാ രാജ്യങ്ങളോടും അമേരിക്കയ്‌ക്കൊപ്പം ചേരണമെന്ന് ട്രംപ് അഭ്യർത്ഥിച്ചു.ഇറാനെതിരായ യുഎസ് സൈനിക ആക്രമണങ്ങളെക്കുറിച്ചുള്ള ട്രംപിൻ്റെ പരാമർശത്തിൽ , യുഎൻ പൊതുസഭയിലെ ഇറാനികളുടെ പ്രതിനിധി സംഘം ഇറങ്ങിപ്പോയി.

യോഗത്തിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ന്യൂയോർക്കിലുണ്ടെങ്കിലും യുഎസ് പ്രസിഡന്റിന്റെ പ്രസംഗത്തിനായി അവർ ജനറൽ അസംബ്ലി ഹാളിൽ എത്തിയില്ല.

കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി

കൊച്ചി. കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കാക്കനാട് സ്വദേശി ജയശ്രീക്കാണ് പൊള്ളലേറ്റത്

ജയശ്രീയുടെ ആൺസുഹൃത്ത് അനിൽ കുമാറിനെ പോലിസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്

അട്ടപ്പാടി ഭവാനിപ്പുഴയില്‍ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

പാലക്കാട്. അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. മണ്ണാർക്കാട്,നായടിക്കുന്ന് സ്വദേശി ഉപ്പുകോടൻ ബുഷറയാണ് മരിച്ചത്.ഇന്ന് വൈകിട്ടാണ് സംഭവം. അട്ടപ്പാടി ഭവാനിപുഴയിൽ കുടുംബാംഗങ്ങളുമായി പിക്നിക്കിന് എത്തിയ തായിരുന്നു ബുഷ്റ.

കാട്ടാനയുടെ ആക്രമണത്തിൽ ഇവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭവാനിപ്പുഴയിലിറങ്ങിയ ആനക്കൂട്ടത്തെ കാണുന്നതിനിടെ ഒരാന പാഞ്ഞെത്തുകയായിരുന്നു. അന്‍പതോളം വിനോദ സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വനംവകുപ്പുകാര്‍ ഇവര്‍ക്ക് മുന്നറിയിപ്പുനല്‍കിയതായി പറയുന്നു.

കല്ലട ജലോത്സവം… പ്രാദേശിക അവധി

ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) രണ്ടാം പാദമത്സരവും 54-ാമത് കല്ലട ജലോത്സവവും നടക്കുന്ന പശ്ചാത്തലത്തില്‍ മണ്‍ട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട, വെസ്റ്റ് കല്ലട എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

റെക്കോര്‍ഡുകള്‍ മറികടന്ന് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പന കുതിക്കുന്നു…438 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്

തിരുവനന്തപുരം: ചരിത്രത്തിലെ വില്‍പ്പന റെക്കോര്‍ഡുകള്‍ മറികടന്ന് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പന കുതിക്കുന്നു. സെപ്റ്റംബര്‍ 26ന് നടക്കുന്ന നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളില്‍ 87.68 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു.

500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വില്‍പ്പനയിലൂടെ 438 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവാണ് ഭാഗ്യക്കുറി വകുപ്പ് ഇതുവരെ നേടിയത്. മുന്‍വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന റെക്കോര്‍ഡായ 75 ലക്ഷം ടിക്കറ്റുകള്‍ എന്ന നേട്ടത്തെ വളരെ മുന്‍പ് തന്നെ മറികടന്നാണ് ഇത്തവണ തിരുവോണം ബംപര്‍ പുതിയ ചരിത്രം കുറിക്കുന്നത്.

അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കുക എന്ന ലോട്ടറി വകുപ്പിന്റെ ലക്ഷ്യം നറുക്കെടുപ്പ് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇനി ഏതാണ്ട് രണ്ടര ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് വിതരണത്തിന് ബാക്കിയുള്ളത്. ലോട്ടറി വില്‍പ്പനയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടമായ അവസാന ദിവസങ്ങളിലേക്ക് കടക്കുന്നതോടെ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബാക്കിയുള്ള ടിക്കറ്റുകളും ഏജന്റുമാരിലേക്കും വ്യാപാരികളിലേക്കും എത്തിച്ചേരുമെന്നും 90 ലക്ഷം ടിക്കറ്റുകളുടെ വില്‍പ്പന പൂര്‍ത്തിയാകും. സെപ്റ്റംബര്‍ 26-ന് നടക്കുന്ന നറുക്കെടുപ്പിലൂടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം അടക്കം വന്‍ തുകകളുടെ സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.

കേന്ദ്ര സർവീസിൽ 480 എൻജിനീയർ; യു.പി.എസ്.സി. പരീക്ഷയ്ക്ക് വിജ്ഞാപനമായി

2027-ലെ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 480 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ 2027 ജനുവരി 31-ന് നടക്കും. റെയിൽവേയിലെ പാരാമെഡിക്കൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനും ഈയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read: ചന്ദനത്തിരിയുടെയും കൊതുക് തിരിയുടെയും പുക ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമോ? ഓങ്കോളജിസ്റ്റ് പറയുന്നത്

590 ഒഴിവുണ്ട്. ഇതിൽ 365 ഒഴിവ് നഴ്‌സിങ് സൂപ്രണ്ട് തസ്തികയിലേതാണ്. ഫാർമസിസ്റ്റിന്റെ 118 ഒഴിവുണ്ട്. ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ എക്‌സ്‌റെ ടെക്‌നീഷ്യൻ, ഇ.സി.ജി. ടെക്‌നീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, ലാബ് അസിസ്റ്റന്റ് തുടങ്ങിയവയാണ് മറ്റ് തസ്തികകൾ.

കൊച്ചിൻ ഷിപ്പ് യാർഡിൽ അപ്രന്റിസീഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 210 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. ഐ.ടി.ഐ./ വി.എച്ച്.എസ്.ഇ. യോഗ്യതയുള്ളവർക്കാണ് അവസരം.

ചന്ദനത്തിരിയുടെയും കൊതുക് തിരിയുടെയും പുക ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമോ? ഓങ്കോളജിസ്റ്റ് പറയുന്നത്

അഗർബത്തികൾക്ക് അഥവ ചന്ദനത്തിരികൾക്ക് ഉപയോഗം പലതുണ്ടെങ്കിലും പല വീടുകളിലും അവ പുകയ്ക്കുന്നതിന്റെ പ്രധാന ലക്ഷ്യം കൊതുകിനെ തുരത്തലാണ്. മലേരിയയും ഡെങ്കുവും ചിക്കൻഗുനിയയുമൊക്കെ പരത്തുന്ന കൊതുകുകളെ അകറ്റി നിർത്താൻ ഈ അഗർബത്തികൾ സഹായിക്കും.

Also Read: തിരുവോണം ബമ്പറിന് ശരവേഗം, 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം, നറുക്കെടുപ്പിന് 4 നാൾ, ആരാകും 30 കോടിയുടെ ഭാഗ്യശാലി!

കൊതുകുകൾ വലിയൊരു പ്രശ്നമായി മാറുന്ന മഴക്കാലത്ത് കൊതുകു തിരികളും (mosquito coils) വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെങ്കിലും, അവയ്ക്ക് ഒരു പൊതുവായ സവിശേഷതയുണ്ട്. കത്തിക്കുമ്പോൾ ഇവ വായുവിലേക്ക് പുക പുറത്തുവിടുന്നു. ഇതിനർത്ഥം, ഇവയിൽ നിന്നുണ്ടാകുന്ന കണികകളും രാസവസ്തുക്കളും സമീപത്തുള്ളവർക്ക് ശ്വസിക്കേണ്ടി വരുന്നു എന്നാണ്. എന്നാൽ, ഈ പുക ശ്വസിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?

വീടുകളിൽ ഇടയ്ക്കിടെ അഗർബത്തികളോ കൊതുക് തിരികളോ ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് അവകാശപ്പെടുന്നതിന് നിലവിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് എച്ച്.ഒ.സി. വേദാന്തയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചിന്തൻ ഷാ എൻ.ഡി.ടി.വി.യോട് പറഞ്ഞു. എന്നിരുന്നാലും, ഇവ കത്തിക്കുന്നത്, പ്രത്യേകിച്ച് വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. അഗർബത്തിയുടെയോ കൊതുക് തിരിയുടെയോ ഉപയോഗം ക്യാൻസറിന് കാരണമാകുമെന്ന വാദത്തെ ന്യായീകരിക്കാനാവില്ല. ക്യാൻസർ ഉണ്ടാകുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വീടുകളിൽ ഇവ ഉപയോഗിക്കുന്നത് ക്യാൻസറിലേക്ക് നയിക്കുമെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നും ഡോ. ചിന്തൻ ഷാ പറഞ്ഞു.

ഒരു അഗർബത്തി കത്തുമ്പോൾ അതിൽ നിന്ന് സുഗന്ധം മാത്രമല്ല പുറത്തുവരുന്നത്. ഈ ദഹന പ്രക്രിയയിലൂടെ സൂക്ഷ്മ കണികകളും വാതക രൂപത്തിലുള്ള പദാർത്ഥങ്ങളും – വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) എന്നിവയുൾപ്പെടെ – ഉൽപ്പാദിപ്പിക്കപ്പെടുന്നു. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറിയിലോ ദീർഘനേരത്തേക്കോ അഗർബത്തി കത്തിക്കുമ്പോൾ ഇവയുമായുള്ള സമ്പർക്കം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതിൽ നിന്നുള്ള സൂക്ഷ്മ കണികകൾക്ക് മുറിയിലെ വായുവിൽ തങ്ങിനിൽക്കാനും ശ്വസനത്തിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാനും കഴിയുന്നത്ര വലിപ്പം കുറവാണ്.

സങ്കീർണ്ണമായ പല ഘടകങ്ങളുടെയും സംയോജനത്തിലൂടെയാണ് ക്യാൻസർ ഉണ്ടാകുന്നത്. വീടുകളിൽ സാധാരണയായി കൊതുക് തിരി ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകളില്ല. എന്നിരുന്നാലും, പുകയുമായുള്ള നിരന്തരവും ദീർഘകാലവുമായുള്ള സമ്പർക്കം ഒഴിവാക്കാവുന്ന് ശ്വാസകോശത്തെ ആരോ​ഗ്യകരമായി സംരക്ഷിക്കാം.

കൊതുകുകളെ അകറ്റുന്ന ഘടകങ്ങൾ സാവധാനം പുറത്തുവിട്ടുകൊണ്ടാണ് കൊതുകുതിരികൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഇവ കത്തുമ്പോൾ പുകയും സൂക്ഷ്മകണങ്ങളും ഉണ്ടാകുന്നുണ്ട്. കൊതുകുതിരിയുടെ ഘടന, ഉപയോഗിക്കുന്ന അളവ്, മുറിയുടെ വലിപ്പം, വായുസഞ്ചാരത്തിനുള്ള സൗകര്യം എന്നിവയെല്ലാം ഇതിൽ നിന്നുള്ള പുകയോ മറ്റോ ശ്വസിക്കാനിടയാകുന്നതിന്റെ അളവിനെ സ്വാധീനിച്ചേക്കാം.

അഗർബത്തിയോ കൊതുക് തിരിയോ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പറയാൻ നിലവിൽ യാതൊരു അടിസ്ഥാനവുമില്ല. ജനിതക ഘടകങ്ങൾ, പുകയിലയും മദ്യവുമായുള്ള സമ്പർക്കം, ചിലതരം അണുബാധകൾ, അമിതവണ്ണം, പാരിസ്ഥിതിക ഘടകങ്ങൾ, മറ്റ് ജീവിതശൈലീ ഘടകങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തിരുവോണം ബമ്പറിന് ശരവേഗം, 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം, നറുക്കെടുപ്പിന് 4 നാൾ, ആരാകും 30 കോടിയുടെ ഭാഗ്യശാലി!

തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഭാഗ്യാന്വേഷികൾക്ക് ടിക്കറ്റ് കിട്ടാൻ ഇനി വലിയ പാടാകും.

Also Read: പരിഹാരമായില്ല, സംസ്ഥാനത്ത് ഇന്നും കറന്റ് പോകും; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി

സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് 26 ന് കെ മുരളീധരൻ നിർവഹിക്കും. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്.

സമ്മാനഘടന
ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്

നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്

ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്

എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്

ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്

സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്

വ്യാജ ലോട്ടറി വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. സമ്മാനം ലഭിച്ചുവെന്ന പേരിൽ രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജി എസ് ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ ടി പി, യു പി ഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണം.

പരിഹാരമായില്ല, സംസ്ഥാനത്ത് ഇന്നും കറന്റ് പോകും; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നത്.

Also Read: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഹോർമൂസ് 7 ദിവസത്തിൽ തുറക്കാമെന്ന് ഇറാന്‍റെ പുതിയ ഉപാധി; യുഎൻ സമ്മേളനത്തിനിടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ സജീവം

ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറന്‍റ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു.

കട്ട് തുടരുന്നു

മഴ പെയ്തിട്ടും ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് കറന്‍റ് കട്ട് തുടരുകയാണ്. ഇന്നലെ ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണമുണ്ടായി. വൻ തോതിൽ ഉയര്‍ന്ന ദിവസങ്ങളിലേതും പോലെ രാത്രിയിൽ രണ്ട് വട്ടമാണ് ഇന്നലെ കറന്‍റ് കട്ടുണ്ടായത്. ദീര്‍ഘകാല കരാറുകള്‍ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. നിലയങ്ങളുടെ തകരാറ് മൂലം മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം.

ഇങ്ങനെ 413 മെഗാവാട്ടിന്‍റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. ഇന്നും ദീര്‍ഘകാല കരാറിൽ നിന്ന് വൈദ്യുതി കുറയും. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഇതോടെ കേന്ദ്ര പൂളിൽ നിന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കിട്ടിയിട്ടും കട്ട് ഒഴിവായില്ല. കേന്ദ്ര പൂളിൽ നിന്ന് 44.72 ദശലക്ഷം യൂണിറ്റാണ് കിട്ടിയത്. ഈ മാസത്തെ ശരാശരി 38.49 ദശലക്ഷം യൂണിറ്റാണ്.

ഇന്നലെ 75 മെഗാവാട്ടും ഇന്ന് 50 മെഗാവാട്ടുമാണ് അധികം തരപ്പെടുത്തിയത്. സര്‍ക്കാരിനും കെഎസ്ഇബിക്കും ഷോക്കേറ്റപ്പോഴാണ് കറന്‍റ് വാങ്ങാൻ ഡയറക്ടര്‍മാരെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് അയച്ചത്. ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതിയില്ലെന്ന് ജൂണിലേ വ്യക്തമായിരുന്നു. പക്ഷേ അന്ന് ഇത്തരമൊരു ശ്രമത്തിനാരും ഇറങ്ങിയിരുന്നില്ല.