Home Blog Page 206

മുണ്ടയ്ക്കല്‍ ഭാഗത്ത് തിരയില്‍പ്പെട്ട് മധ്യവയസ്‌കരായ സ്ത്രീയും പുരുഷനും മരിച്ചു

കൊല്ലം. തിരയില്‍പ്പെട്ട് മധ്യവയസ്‌കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഓമനക്കുട്ടന്‍ (50), പരവൂര്‍കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്‍.ലതിക (50) എന്നിവരാണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മുണ്ടയ്ക്കല്‍ പാപനാശത്താണ് ഇരുവരും തിരയില്‍പ്പെട്ടത്. പുലിമുട്ടുകള്‍ക്ക് ഇടയിലുള്ള മണല്‍പ്പരപ്പില്‍ ഇരിക്കുമ്പോഴാണ് തിരമാലകള്‍ ശക്തിയായി അടിച്ചു കയറിയത്. ഈ സമയം ഇവിടെ മറ്റാരും ഇല്ലായിരുന്നതിനാല്‍ അപകടവിവരം ആരുമറിഞ്ഞില്ല. നിലവിളി കേട്ട് സമീപവാസികളായ യുവാക്കളെത്തിയപ്പോഴാണ് ഇരുവരും കടലില്‍ വീണത് അറിഞ്ഞത്. ഉടന്‍ തന്നെ യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ച് സിപിആര്‍ നല്‍കി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചു. ഇവര്‍ വന്ന ബൈക്ക് റോഡരികില്‍ നിന്നും കണ്ടെത്തി.

ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും വാഹനത്തിലുണ്ടായിരുന്നു. ഇതാണ് ഇരുവരെയും തിരിച്ചറിയാന്‍ സഹായിച്ചത്. പൊലീസ് എത്തി ഫോണിലൂടെ ഇവരുടെ ബന്ധുക്കളെ വിളിച്ചാണ് അപകട വിവരം അറിയിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും അവഗണിച്ച് പുലിമുട്ടുകള്‍ക്ക് സമീപം ആളുകള്‍ പോകുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.

ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും വാഹനത്തിലുണ്ടായിരുന്നു. ഇതാണ് ഇരുവരെയും തിരിച്ചറിയാന്‍ സഹായിച്ചത്. പൊലീസ് എത്തി ഫോണിലൂടെ ഇവരുടെ ബന്ധുക്കളെ വിളിച്ചാണ് അപകട വിവരം അറിയിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും അവഗണിച്ച് പുലിമുട്ടുകള്‍ക്ക് സമീപം ആളുകള്‍ പോകുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.

മുട്ടില്‍ മരംമുറി , അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്.

അതേസമയം, മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസില്‍ പ്രതി റോജി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു.

ടി വീണയ്ക്കെതിരെ അന്വേഷണം കടുപ്പിച്ചു,വീണ ഉപയോഗിച്ച സിം കാര്‍ഡിന്റെ ഉടമയെ ഇഡി കണ്ടെത്തി

കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്കെതിരെ അന്വേഷണം കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്ത് പണം അയച്ചതില്‍ ഫെമ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. വീണയുടെ ഡയറിയില്‍ 85 ലക്ഷം ദുബൈയിലേക്ക് അയച്ചു എന്ന് കുറിച്ചിരുന്നു. പണം എങ്ങനെ, ആര്‍ക്ക് അയച്ചു എന്നാണ് അന്വേഷിക്കുന്നത്. ഹവാല ഇടപാടുകള്‍ക്ക് വേണ്ടിയാണോ വ്യാജ സിം ഉപയോഗിച്ചതെന്നും ഇഡി സംശയിക്കുന്നുണ്ട്.

വീണയില്‍ നിന്നും പിടിച്ചെടുത്ത കയ്യെഴുത്ത് കണക്കിലാണ് വിദേശ ഇടപാടുകള്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇത് വിദേശനാണ്യ വിനമയ ചട്ടത്തിന്റെ ലംഘനമാണോയെന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇഡിയുടെ അന്വേഷണം ദുബൈയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഹവാല ഇടപാട് സംശയത്തിന്റെ സാഹചര്യത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വീണയെ അടുത്തയാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും.

വീണ ഉപയോഗിച്ച സിം കാര്‍ഡിന്റെ ഉടമയെ ഇഡി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ഡിവൈഎഫ്ഐ നേതാവ് നന്ദുലാലിന്റെ പേരിലാണ് സിം എടുത്തത്. മുഹമ്മദ് റിയാസും വീണയും ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിം എടുത്തു നല്‍കിയതെന്ന് നന്ദുലാല്‍ പറഞ്ഞു. മുഹമ്മദ് റിയാസ് അടുത്ത സുഹൃത്താണ്. വീണയേയും പരിചയമുണ്ട്. അവര്‍ എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നും നന്ദുലാല്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2024 മുതല്‍ നന്ദുലാലിന്റെ പേരിലുള്ള സിം വീണ ഉപയോഗിച്ചുവെന്ന് ഇഡി കണ്ടെത്തി. ഇത് ഹവാല ഇടപാടിനുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചു എന്നാണ് ഇഡി സംശയിക്കുന്നത്.

നന്ദുലാലിന്റെ പേരിലുള്ള സിം വൈഫൈ റൂട്ടറിലാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഇഡി വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് കോളുകള്‍ക്കാണ് ഇതുപയോഗിച്ചത്. മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായിരിക്കെ, ഡിവൈഎഫ്ഐ നേതാവായ നന്ദുലാല്‍ ഡിടിപിസി കോഴിക്കോട് ഡെസ്റ്റിനേഷന്‍ മാനേജറായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞദിവസം നന്ദുലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിം എടുക്കാന്‍ നല്‍കിയ രേഖകളുടെ പകര്‍പ്പ് അടക്കം ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പികെ രാഘവന്‍ പ്രവര്‍ത്തിച്ചത് സാമൂഹികനീതി ലക്ഷ്യമിട്ട് :സ്പീക്കര്‍

ശാസ്‌താംകോട്ട . പട്ടികജാതി വിഭാഗങ്ങളിലെ ഉദ്യോഗാർഥി കൾക്ക് അവസര പ്രാതിനിധ്യം ഉറപ്പാക്കാനായി കെ.കരുണാക രൻ സർക്കാർ ആവിഷ്കരിച്ച സ്പെഷൽ റിക്രൂട്‌മെന്റ് അടക്ക മുള്ള നയപരമായ തീരുമാനങ്ങ ളിൽ പി.കെ.രാഘവൻ നടത്തിയ പോരാട്ടങ്ങൾ നിർണായകമാ ണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

മന്ത്രിയായിരിക്കെ സാമൂഹിക നീതി ലക്ഷ്യമിട്ടാണ് അദ്ദേഹം പ്രവർത്തിച്ചത് പട്ടികജാതി വിഭാ ഗങ്ങളുടെ ഉന്നമനത്തിനായി സർക്കാരുകൾ മതിയായ ജാഗ്രത കാ ണിക്കണമെന്നും തിരുവഞ്ചൂർ

മുൻ മന്ത്രിയും കേരള പുലയർ മഹാസഭ രക്ഷാധികാരിയും ആയിരുന്ന പി.കെ.രാഘവൻ സ്മരണയ്ക്കായി കെപിഎംഎ സ് ഭരണിക്കാവിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹ

സംസ്ഥാന പ്രസിഡന്റ് എ.സ നീഷ് കുമാർ അധ്യക്ഷത വഹി ചെറിയാൻ പി.പ്രസാദ് ഉല്ലാസ് കോവൂർ കെപിഎംഎസ് സം

ന്നല ശ്രീകുമാർ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എൻ.ബി ജൂ, സംസ്‌ഥാന കമ്മിറ്റിയംഗം ജയമ്മ കുന്നത്തൂർ യൂണിയൻ സെക്രട്ടറി ശ്രീനിലയം സുരേഷ് ശൂരനാട് യൂണിയൻ കൺവീനർ ഗീത ഉത്തമൻ, ശാസ്താംകോട്ട യൂണിയൻ സെക്രട്ടറി സി.രത്നാ

കരൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടത്തിയ അനുസ്മരണറാലിയിൽ വനിതകൾ അടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു.

കരുവാറ്റ കൊല, ഉത്തരവാദിത്തം സ്വന്തം അച്ഛനു മേല്‍ കെട്ടിവെയ്ക്കാനും പെണ്‍കുട്ടി ശ്രമിച്ചു,പിടിക്കപ്പെട്ടാലും വലിയ ശിക്ഷയൊന്നും ലഭിക്കില്ലെന്നും പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞു

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്‍ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ്. പെണ്‍കുട്ടിക്ക് മരുന്നു നല്‍കാന്‍ ഹരിപ്പാട് എത്തിയതാണെന്ന് പറയാനാണ് തീരുമാനിച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വന്തം അച്ഛനു മേല്‍ കെട്ടിവെയ്ക്കാനും പെണ്‍കുട്ടി ശ്രമിച്ചുവെന്ന് പൊലീസ് സൂചിപ്പിക്കുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണിലെ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തതോടെയാണ് ഈ പദ്ധതി പൊളിഞ്ഞത്.

വാട്‌സ് ആപ്പില്‍ കൊലപാതകം നടത്തിയ കൗമാര സംഘം പങ്കുവെച്ച ഓഡിയോ സന്ദേശങ്ങളാണ് പ്രതികളിലേക്കുള്ള വഴി പൊലീസിന് മുന്നില്‍ തുറന്നത്. വലിയ കുറ്റവാളികള്‍ കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് നടത്തുന്ന തയ്യാറെടുപ്പുകള്‍ക്ക് സമാനമായ തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിയിരുന്നു എന്നാണ് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും കൊല്ലപ്പെട്ട വയോധികനും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. അതാകാം കൊലപാതകത്തിന് കാരണമെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിടിക്കപ്പെട്ടാലും വലിയ ശിക്ഷയൊന്നും ലഭിക്കില്ലെന്നും പെണ്‍കുട്ടി, കുറ്റകൃത്യം നടത്തിയ ആണ്‍കുട്ടികളോട് പറഞ്ഞിരുന്നു. അക്രമി സംഘം വീടിന് അകത്തു കടന്ന് വയോധികന്റെ തല ഡൈനിങ് ടേബിളില്‍ ഇടിപ്പിച്ചു. ഇതോടെ ശിവന്‍കുട്ടി ബോധരഹിതനായി. എന്നാല്‍ വയോധികന്റെ മരണം ഉറപ്പാക്കണമെന്ന് പെണ്‍കുട്ടി ആണ്‍കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതെന്നും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് സൂചിപ്പിച്ചു.

സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിന് കര്‍ശനനിര്‍ദേശം നല്‍കിയതും താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ പ്രതികളായ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് അപേക്ഷ നല്‍കും. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

കണ്ടാല്‍ ഓക്കാനം വരും,രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസം ,പുലിക്കളിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍

തൃശൂര്‍: പുലിക്കളിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം എവിടെയും ഉണ്ടാകില്ലെന്നും ശ്രീരാമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം എംപി സുരേഷ് ഗോപി കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ശ്രീരാമന്റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ശ്രീരാമന്‍ പറയുന്നു.

ശ്രീരാമന്റെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അതേസമയം ശ്രീരാമന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പുലിക്കളി സംഘങ്ങള്‍ അറിയിച്ചു.

പന്ത്രണ്ട്കാരനെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചു, ദേഹത്തെ മുറിവുകളിൽ മുളക്പൊടി തേച്ചു, നഖത്തിനുള്ളിൽ ഈർക്കിലും ടൂത് പിക്കും കുത്തി കയറ്റി

കോഴിക്കോട് കൊടുവള്ളിയിൽ പന്ത്രണ്ട്കാരനോട്
ബന്ധുക്കളുടെ ക്രൂരത. കുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചു. ദേഹത്തെ മുറിവുകളിൽ മുളക്പൊടി തേച്ചു. നഖത്തിനുള്ളിൽ ഈർക്കിലും ടൂത് പിക്കും കുത്തി കയറ്റി. ബന്ധുക്കൾക്ക് എതിരെ കൊടുവള്ളി പൊലീസ് കേസ് എടുത്തു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ പിതൃ സഹോദരൻ,ഇയാളുടെ ഭാര്യ,മകൻ എന്നിവർക്ക് എതിരെ കേസ്. കുട്ടിയെ cwc സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കുട്ടിയുടെ പരിക്കേറ്റ ദൃശ്യങ്ങൾ പുറത്തുവന്നു.

കോവൂർ up സ്ക്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പൂത്തുമ്പി ഔട്ട്ഡോർ ഫെസ്റ്റ് നടന്നു

മൈനാഗപ്പള്ളി.കോവൂർ up സ്ക്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പൂത്തുമ്പി ഔട്ട്ഡോർ ഫെസ്റ്റ് നടന്നു. ഫെസ്റ്റ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ നിർവ്വഹിച്ചു. വാർഡംഗം നിഷ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻ ന്റി ഗ് കമ്മിറ്റി ചെയർമാൻ ജോസ് മത്തായി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമണി.

പഞ്ചായത്തംഗങ്ങളായ റിയാസ്, റഹിയാനത്ത് , അനിതകുമാരി. ബ്ലോക്ക് പഞ്ചായത്തംഗം രാഖി പ്രവീൺ, PTA പ്രസിഡന്റ് മു ഹസീൻ , പാവതി v, ഹെഡ്മിസ്ട്രസ് ബി. സേതു ലക്ഷ്മി, PRO വി.എൻ സദാശിവൻ പി ള്ള, ഉഷാകുമാരി, പി.ജയശ്രി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ തിരുവാതിര, പൂക്കളമിടീൽ , കരടികളി, പുലികളി,തുമ്പി തുള്ളൽ എന്നിവ നടന്നു. അയിഷ ആനയടിയായിരുന്നു അവതാരക.PTA അംഗം ജയമോ ഹൻ ചെറുകര നന്ദിയും രേഖപ്പെടുത്തി.

പി.കെ.രാഘവനെ അനുസ്‌മരിച്ചു

ശാസ്താംകോട്ട. സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി, പി. കെ.രാഘവൻ ചരമ വാർഷിക ദി നാചരണത്തിൻ്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി മുല്ലക്കര രത്നാകരന്‍ , ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി

സംസ്‌ഥാന കൗൺസിൽ അം ഗങ്ങളായ ആർ.എസ്.അനിൽ കെ. ശിവശങ്കരൻ നായർ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ്.

ഷാജി കുന്നത്തൂർ മണ്ഡലം സെക്രട്ടറി സി.ജി.ഗോപു ക ഷ്ണൻ, ശൂരനാട് മണ്ഡലം സെക്രട്ടറി കെ.ദിലീപ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ അജയൻ, ആർ.അനീറ്റ, കെ.സി. സുഭദ്രാമ്മ എന്നിവർ പ്രസംഗിച്ചു.

സ്മൃ‌തി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തിലെ കുളത്തിൽ ചാടിയ മധ്യവസ്കനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: ശ്രീവരാഹം കുളത്തിന്‍റെ നടുവിലുള്ള കൽമണ്ഡപത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ അമ്പത്തിമൂന്നുകാരനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ വിമൽരാജ് (53) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ഫയർഫോഴ്സ് പറയുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. രാവിലെ കുളത്തിലേക്ക് ചാടിയ ഇയാൾ മധ്യത്തിലായി സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടുന്നതിന് ശ്രമിക്കുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാരായിരുന്നു വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും പാഞ്ഞെത്തിയ എസ്.ടി.ഒ. ഷാജിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ലൈഫ് ജാക്കറ്റും ബോയിയുമായി കുളത്തിലേക്ക് ചാടുകയായിരുന്നു. ഉദ്യോഗസ്ഥർ നീന്തിച്ചെന്ന് കുളത്തിലേക്ക് നീന്തിച്ചെന്ന് ഇയാളെ സുരക്ഷിതമായി കരയിലെത്തിച്ചു. വിവരങ്ങൾ ഒന്നും വ്യക്തമായി പറയാതിരുന്ന ഇയാൾ‌ക്ക് മറ്റ് പരുക്കുകളൊന്നുമില്ലാതിരുന്നതിനാൽ പൊലീസ് കസ്റ്റഡിയിൽവിട്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.