29.3 C
Kollam
Wednesday 7th October, 2026 | 11:43:57 AM
Home News Breaking News മാനനഷ്ടക്കേസ്: സ്വയം വാദിക്കുമെന്ന് സനൽകുമാർ ശശിധരൻ

മാനനഷ്ടക്കേസ്: സ്വയം വാദിക്കുമെന്ന് സനൽകുമാർ ശശിധരൻ

കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ സ്വയം വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു. മഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമാണെന്നും അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നും സനൽകുമാർ എറണാകുളം മുൻസിഫ് കോടതി നാലിനെ അറിയിച്ചു.

എതിർകക്ഷികളുടെ വാദം കേൾക്കുന്നതിനായി കേസ് 17ലേക്ക് മാറ്റി. കേസിൽ നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നടക്കമുള്ള സനൽകുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവ്.

നടിയും അഭിഭാഷകയുമായ ശാന്തി മായാദേവി മുഖേനയാണ് മഞ്ജു വാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓൺലൈൻ മാധ്യമങ്ങളിലുൾപ്പെടെ മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതായി ആരോപിച്ച് മറ്റുള്ളവരെയും ഹർജിയിൽ പ്രതിചേർത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here