തിരുവനന്തപുരം. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം.വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുത്തില്ല.ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇൻ്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം രൂപ. ഫണ്ട് പാസ്സാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിൽ
150 ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാറുടെ സസ്പെൻഷൻ മാത്രം. അടുത്ത സിൻഡിക്കേറ്റ് യോഗം എന്ന് ചേരുമെന്ന് അറിയിച്ചില്ല. കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ഭൂരിപക്ഷം തീരുമാനിച്ചതോടെ വി സി ഇറങ്ങിപ്പോവുകയായിരുന്നു
മലപ്പുറം.ലീഗും കോൺഗ്രസും ഇത്തവണയും നേർക്കുനേർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്മുണ്ടം പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഒറ്റക്ക് മത്സരിക്കും. നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഇരു വിഭാഗവും അനുനയ ചർച്ച നടത്തിയെങ്കിലും പൊളിഞ്ഞു. കഴിത്ത തവണ പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഒറ്റക്കാണ് മത്സരിച്ചത്. നിലവിൽ മുസ്ലീം ലീഗ് ആണ് പഞ്ചായത്ത് ഭരണസമിതി
മുസ്ലിം ലീഗിന് 16 സീറ്റും കോൺഗ്രസിന് 4 സീറ്റുമാണ് ഉള്ളത് ,എൽഡിഎഫിന് സീറ്റില്ല
കൊച്ചി.കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇടപ്പള്ളിയിലാണ് താമസം. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചു
ആരാധകരുടെ കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒറ്റയ്ക്കൊരാൾ സ്വയം ഒരു ബ്രാൻഡ് ആയി മാറിയ കഥയാണ് ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ ഈ പ്രധാനിയുടേത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരൂഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു. വൈകാരികമായ ആ ശൂന്യതയ്ക്ക് മുകളില്‍ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് തന്‍റെ സര്‍ഗശക്തി അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ചലച്ചിത്ര താരങ്ങളിലൊരാളാണ് ഷാരൂഖ് ഇന്ന് സാക്ഷാൽ അർണോൾഡ് ഷ്വാസ്നെഗറെയും ടോം ക്രൂസിനെയും ജാക്കി ചാനെയുമൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരില്‍ ഒരാളുമാണ്. പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ കിങ് ഖാന്റെ എട്ട് എവർഗ്രീൻ പടങ്ങൾ റീ റിലീസ് ആയി ബിഗ് സ്ക്രീനിലേക്ക് എത്തി. ഷാറൂഖിൻറെ പിറന്നാളിനോടനുബന്ധിച്ച് പിവിആറും ഐനോക്സ് സിനിമാസും എസ്ആർകെ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. മെം ഹൂൻ നാ, ദേവദാസ്, ഓം ശാന്തി ഓം, ദിൽ സെ, കഭി ഹാൻ കഭി നാ, ചെന്നൈ എക്സ്പ്രസ്, ജവാൻ, ഫാൻ എന്നിവയാണ് സ്ക്രീനിംഗ് നടത്തുന്നത്.
പട്ന. ബീഹാറിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവം.ജെഡിയു നേതാവ് ആനന്ദ് സിംഗ് അറസ്റ്റിൽ.അർദ്ധരാത്രിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബിഹാറിലെ മൊക്കാമ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത് മേഖലയില്‍ വന്‍ പ്രക്ഷോഭത്തിനിടയാക്കിയിരിക്കയാണ്.
സ്ഥലത്തെ ജെഡിയു സ്ഥാനാർഥി ആനന്ദ് സിംഗിന്റെ പ്രചാരണ വാഹനം കടന്നു പോകുമ്പോഴാണ് സംഘർഷം ഉണ്ടാവുകയും ദുലാർ ചന്ദ് യാദവ് എന്ന ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെടുകയും ചെയ്തത് . പരാതി നൽകിയിട്ടും ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ ദുലാർ ചന്ദിന്റെ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു. ഏഴ് കൊലപാതകം കേസുകളിൽ പ്രതിയാണ് ആനന്ദ് സിംഗ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും ഇയാൾ ജയിലിൽ നിന്നാണ് ജനവിധി തേടിയത്. സംഘർഷങ്ങളുടെ പേരിൽ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു. അതേ സമയം ആദ്യഘട്ട വോട്ടെടുപ്പിന് ഇനി നാലുദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ ഇന്ന് പ്രചാരണത്തിനായി ബീഹാറിൽ ഉണ്ട്
തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ പോർട്ടറെ പേട്ട പൊലീസ് പിടികൂടി. അരുൺ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് കേസ്. അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ സഹായിക്കാമെന്നും നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും പറഞ്ഞാണ് ഇയാൾ നടിയെ സമീപിച്ചത്. തുടർന്ന് ട്രെയിനിൽ കയറുന്നതിനിടെ ശരീരത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി.
കിവീസ് മുൻ നായകൻ കെയ്ൻ വില്യംസൺ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് പടിയിറങ്ങി. കുട്ടി ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ടെസ്റ്റ്, ഏകദിന ടീമുകളിൽ കിവികൾക്കുവേണ്ടി തുടർന്നും പാഡുകെട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
35കാരനായ വില്യംസൺ ട്വന്റി20യിൽ കൂടുതൽ കാലം തുടരുമോയെന്ന സന്ദേഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ആസ്ട്രേലിയക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്ന് കെയ്ൻ വിട്ടുനിന്നിരുന്നു. പിന്നാലെ, പരിക്കുകാരണം ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിലും കളിച്ചില്ല. 93 ഇന്റർനാഷനൽ ട്വന്റി20 മത്സരങ്ങളിൽ ന്യൂസിലൻഡിന്റെ കുപ്പായമിട്ട കെയ്ൻ, 33.44 ശരാശരിയിൽ 2,575 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 18 അർധസെഞ്ച്വറികളുടെ അകമ്പടിയോടെയാണിത്. ആറു വിക്കറ്റുകളും രാജ്യാന്തര ട്വന്റി20യിൽ താരത്തിന്റെ പേരിലുണ്ട്. 93 കളികളിൽ 75ലും ന്യൂസിലൻഡിന്റെ നായകനായിരുന്നു കെയ്ൻ എന്നതാണ് ശ്രദ്ധേയം. 2021ൽ വില്യംസൺ നയിച്ച ടീം ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നിർഭാഗ്യകരമായാണ് കിരീടത്തിലെത്താതെ പോയത്. 2016ലും 2022ലും കെയ്നിന്റെ ക്യാപ്റ്റൻസിയിൽ കിവീസ് സെമിഫൈനലിലെത്തിയിരുന്നു.
2011 ഒക്ടോബർ 15ന് സിംബാബ്‍വെക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിലാണ് രാജ്യാന്തര ട്വന്റി20യിലെ അരങ്ങേറ്റം. 2024 ജൂൺ 17ന് പാപുവ ന്യൂ ഗിനിക്കെതിരെയാണ് അവസാനമായി ന്യൂസിലൻഡിനുവേണ്ടി ട്വന്റി20 കളിച്ചത്. 105 ടെസ്റ്റിലും 175 ഏകദിനങ്ങളിലും വില്യംസൺ കിവീസിനുവേണ്ടി ഇതുവരെ കളത്തിലിറങ്ങി. ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ക്രീസിലെത്തും.
Kane Williamson has called time on his 93-game T20 International career.
Thank you for everything you gave the team in the shortest format 🖤🤍
ലണ്ടന്‍.ബ്രിട്ടനിൽ ട്രെയിനിൽ കത്തി ആക്രമണം.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്ക് ഏറ്റതായി റിപ്പോർട്ടുകൾ.ഹണ്ടിങ്ടണിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് പശ്ചിമ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിൽ വച്ച് കത്തി ആക്രമണമുണ്ടായത്.പ്രാദേശിക സമയം വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്
നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് കേംബ്രിഡ്ജ്‌ഷെയർ പൊലീസ്.രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഭയാനകമായ സംഭവമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ. ആക്രമണത്തിന്റെ കാരണം വെളിവായിട്ടില്ല
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെയാണ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.
ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാന്‍ എല്ലാവിധ ശ്രമവും നടത്താനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്.
കൊല്ലം അഞ്ചലിൽ രണ്ട് കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ. പാലക്കാട് ഒറ്റപ്പാലം , റഹുമാൻ മനസിൽ 42 വയസ്സുള്ള ഷെഫീർ, മഹാരാഷ്ട്ര സോലാപൂർ സ്വദേശിനി 46 വയസ്സുള്ള ശശികല എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തു മണിയോടുകൂടി കെഎസ്ആർടിസി ബസ്സിൽ അഞ്ചൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വന്നിറങ്ങുകയിരുന്ന ഇരുവരെയും ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നു പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും രണ്ടു കിലോയോളം കഞ്ചാവ് കണ്ടെത്തി.
ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തുകയും അതിനുശേഷം കെഎസ്ആർടിസി ബസ്സിൽ അഞ്ചൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോൾ ആയിരുന്നു ഇവർ പോലീസിന്റെ പിടിയിലാകുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ അഞ്ചൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിന് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.