Home Blog Page 1383

പത്താംതരം തുല്യതാ പരീക്ഷ നവംബര്‍ 8ന്

സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത പൊതു പരീക്ഷ ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ നവംബര്‍ എട്ടിന് നടക്കും. 19 മുതല്‍ 71 വയസ് വരെയുള്ള 468 പഠിതാക്കള്‍ പൊതു വിഭാഗത്തിലും, 98 പേര്‍ പട്ടികജാതി, രണ്ട് പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും, ഭിന്നശേഷി വിഭാഗത്തില്‍ നിന്നു എട്ടു പേരും പരീക്ഷ എഴുതും.

കൊല്ലം ജില്ലയില്‍ ഉള്ളത് മനുഷ്യത്വമില്ലാത്ത മന്ത്രിമാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

കൊല്ലം ജില്ലയില്‍ ഉള്ളത് മനുഷ്യത്വമില്ലാത്ത മന്ത്രിമാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ വീട്ടില്‍ മന്ത്രിമാര്‍ പോയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.വേണുവിന്റെ വീട്ടില്‍ എത്താന്‍ പോലും മന്ത്രിമാര്‍ തയ്യാറായില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവന ഇറക്കാതെ നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വേണുവിന്റെ വീട് സന്ദര്‍ശിക്കണം. വേണുവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. വേണു പട്ടിക ജാതിക്കാരനായതുകൊണ്ടാണ് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം… 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൺസണിന്റെ അഭിഭാഷകൻ

പുരാവസ്‌തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൺസണിന്റെ അഭിഭാഷകൻ വ്യക്തമാക്കി.


മോൻസണിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് കലൂരിലെ വാടക വീട്ടിലാണ്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഈ വീട്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ എടുക്കാൻ മോൻസണ് കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് ഇതിനായി പരോൾ അനുവദിക്കുകയും ചെയ്തു. ‌


സാധനങ്ങളെടുക്കാൻ മോൻസൺ വാടക വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരോളിലുള്ള പ്രതിയുമായി പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നു.

തോളിൽ കൈ വച്ചു… ആർത്തവം എത്ര ദിവസമായി എന്ന് ചോദിച്ചു…മുൻ സെലക്ടർക്കെതിരെ ലൈംഗികാരോപണ പരാതിയുമായി വനിതാ ക്രിക്കറ്റ്‌ താരം

മുൻ സെലക്ടർക്കെതിരെ ലൈംഗികാരോപണ പരാതിയുമായി വനിതാ ക്രിക്കറ്റ്‌ താരം. മുൻ സെലക്ടർ മഞ്ജുരുൾ ഇസ്ലാമിനെതിരെയാണ് ലൈംഗികാരോപണ പരാതിയുമായി ബംഗ്ലാദേശ് വനിതാ താരം ജഹനാര ആലം രംഗത്ത് എത്തിയത്. 2022-ലെ വനിതാ ലോകകപ്പിനിടെ ടീം മാനേജ്‌മെന്റിലെ പലരിൽനിന്നും മോശം സമീപനം നേരിട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.


ഒരിക്കൽ മഞ്ജുരുൾ ഇസ്ലാം തന്റെ അടുത്തുവന്ന് കൈ പിടിച്ചു. തോളിൽ കൈവെച്ചു, നെഞ്ചോട് ചേർത്തമർത്തി ചെവിയോട് ചേർന്ന് നിങ്ങളുടെ ആർത്തവം എത്ര ദിവസമായി എന്ന് ചോദിച്ചു. നിങ്ങളുടെ ആർത്തവം കഴിയുമ്പോൾ, എന്നോട് പറയൂ എന്നും പറഞ്ഞെന്നും താരം വീഡിയോയിൽ പറഞ്ഞു. ടീം മാനേജ്‌മെന്റിന്റെ ഭാഗമായ ഒരാളാണ് തന്നെ ആദ്യം മോശമായി സമീപിച്ചതെന്നും ജഹനാര പറയുന്നു.
തനിക്ക് പലതവണ മോശം പ്രകടനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു ടീമെന്ന നിലയിൽ നിൽക്കുമ്പോൾ തങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. നിലവിൽ ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ലാത്ത ജഹനാര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഓസ്ട്രേലിയയിലാണ് താമസം.

നടി ലക്ഷ്മി.ആര്‍.മേനോന്‍ പ്രതിയായ കേസ് കോടതി റദ്ദാക്കി

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന നടി പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. നടി ലക്ഷ്മി.ആര്‍.മേനോന്‍ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നായിരുന്നു കേസ്.

വെഞ്ഞാറമൂട്ടിൽ നിന്നും കൊല്ലം അയത്തിൽ സ്വദേശിയായ വിദ്യാർഥിയെ കാണാതായി

തിരുവനന്തപുരം.വെഞ്ഞാറമൂട്ടിൽ നിന്നും കൊല്ലം അയത്തിൽ സ്വദേശിയായ വിദ്യാർഥിയെ കാണാതായി. മുഹമ്മദ് സഹദിനെയാണ്  കാണാതായത്. ഈ മാസം രണ്ടാം തീയതി വൈകിട്ടോടെയാണ് വെഞ്ഞാറമൂട്ടിൽ നിന്നും വിദ്യാർഥിയെ കാണാതായത്.


കൊല്ലം അയത്തിൽ സ്വദേശിയായ മുഹമ്മദ് സഹദ് മദ്രസ പഠനത്തിനായി വെഞ്ഞാറമൂട്ടിൽ എത്തിയതാണ്. ഈ മാസം രണ്ടിന് സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് മദ്രസാ അധ്യാപകൻ മുഹമ്മദ് സഹദിനെ തല്ലി എന്നാണ് കുടുംബം പറയുന്നത്. ഇതിൽ മനംനൊന്ത് ഇറങ്ങിപ്പോയെന്നാണ് പരാതി

മുഹമ്മദ് സഹദിനായി പോലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ചും അന്വേഷണം നടക്കുന്നു. പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധിച്ച എങ്കിലും കണ്ടെത്താനായില്ല. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ  അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 1800 425  2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്

ബൈക്കിൽ യാത്ര ചെയ്യവെ സാരി ടയറിന് ഇടയിൽ കുടുങ്ങി അപകടം ;വീട്ടമ്മ മരിച്ചു

മലപ്പുറം. ബൈക്കിൽ യാത്ര ചെയ്യവെ സാരി ടയറിന് ഇടയിൽ കുടുങ്ങി അപകടം ;വീട്ടമ്മ മരിച്ചു

മലപ്പുറം എടക്കര സ്വദേശി പത്മിനി (59) ആണ് മരിച്ചത്

മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം

സാരി ടയറിന് ഇടയിൽ കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ

എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ: വിമാനത്താവളങ്ങളിലെ സമയ ക്രമത്തിൽ ആശങ്ക

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരവെ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള കൂടുതൽ സർവ്വീസുകളെ പ്രശ്നം ബാധിച്ചേക്കും എന്ന് ആശങ്ക. വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 171 വിമാനങ്ങൾ വൈകി.


ഇത് മറ്റ് വിമാനത്താവളങ്ങളിലെ സമയ ക്രമങ്ങളെയും ബാധിക്കാം എന്ന പ്രശ്നവും നിലനിൽക്കുന്നു. കാസ്കേഡിംങ് ഡിലേ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഉത്തരേന്ത്യയുടെ ഒരു പ്രധാന കണക്റ്റിംഗ് ഹബ് എന്ന നിലയിൽ കാലതാമസം മുഴുവൻ പ്രാദേശിക ശൃംഖലയെയും ബാധിക്കും. ക്രൂ ഡ്യൂട്ടി സമയ പരിധികളെ ഇത് അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കണക്ഷനുകൾ നഷ്ടപ്പെട്ടു. വ്യാഴാഴ്ച 513 വിമാനങ്ങളും വെള്ളിയാഴ്ച രാവിലെയോടെ 171 വിമാനങ്ങളും വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു.


എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഫ്ലൈറ്റ് പ്ലാനുകൾ മാനുവലായി നൽകുന്നത് തുടരുകയാണ്. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ് എന്നതിനാലാണ് കൂട്ടത്തോടെ വൈകൽ തുടരുന്നത്. മാനുവൽ പ്രോസസ്സിംഗ് നിലത്തും വ്യോമാതിർത്തിയിലും തിരക്ക് വർധിപ്പിച്ച സാഹചര്യമാണ്.


രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം 1,500-ലധികം വിമാനങ്ങൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ഒമ്പതാമത്തെ തിരക്കേറിയ വിമാനത്താവളമാണ്. വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം എയർ ട്രാഫിക് കൺട്രോളർമാർക്ക് ഫ്ലൈറ്റ് പ്ലാനുകൾ സ്വയമേവ ലഭ്യമാവുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു.

ഫ്ലൈറ്റ് പ്ലാനുകൾ നൽകുന്ന ഓട്ടോ ട്രാക്ക് സിസ്റ്റത്തിനായുള്ള (AMS) വിവരങ്ങൾ നൽകുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിൽ (AMSS) സംഭവിച്ച തകരാരാണ് പ്രശ്നത്തിന് കാരണം എന്നാണ് വിലയിരുത്തൽ.  വിമാനങ്ങൾ പുറപ്പെടുന്നതിന് ഏകദേശം 50 മിനിറ്റ് വരെ താമസം നേരിട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,185 രൂപയായി. പവന്റെ വിലയിൽ 400 രൂപ കുറഞ്ഞ് 89,480 രൂപയായി. അതേസമയം, ആഗോള വിപണിയിൽ സ്വർണവില ഇടിയുകയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ട് തവണ ഉയർന്നിരുന്നു. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി.


ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന് ഒരു ലക്ഷത്തിലേക്ക് എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില 90,000ത്തിനും 89,000ത്തിനും ഇടയില്‍ വന്ന് നില്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍, വ്യാപാര സംഘര്‍ഷങ്ങള്‍, ഡോളര്‍ കരുതല്‍ ശേഖരം സ്വര്‍ണ്ണമാക്കി മാറ്റുന്നത് തുടങ്ങിയവ വരും മാസങ്ങളില്‍ വിലയുടെയും ഡിമാന്‍ഡിന്റെയും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 95,800 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

‘ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം….കുംഭയെ അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ്

സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കിടിലന്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.


‘ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം. കുംഭയെ അവതരിപ്പിക്കുന്നു’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം തയ്യാറായിരിക്കൂ എന്ന് മഹേഷ് ബാബുവിനോടും കളി തുടങ്ങിയെന്ന് ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയോടും പൃഥ്വി പോസ്റ്റില്‍ പറയുന്നു. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകമുണ്ടാക്കിയതിന് രാജമൗലിയോട് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലനായ കുംഭയെ അവതരിപ്പിക്കുന്നു എന്നാണ് രാജമൗലി ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം കുറിച്ചത്. ‘ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്റെയടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്. ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍ കുഭയ്ക്ക് ജീവന്‍ നല്‍കിയത് സര്‍ഗാത്മകമായി വളരെ സംതൃപ്തിയേകിയ കാര്യമാണ്.’ -രാജമൗലി കുറിച്ചു.