ന്യൂ ഡെൽഹി : ചെങ്കോട്ടയ്ക്ക് 200 മീറ്റർ അകലെ രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിൽ എട്ട് മരണങ്ങൾ സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എൽ എൻ ജെ പി ആശുപത്രിയിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്ഫോടനം നടന്ന സ്ഥലവും കേന്ദ്ര മന്ത്രി സന്ദർശിച്ചു. സ്ഫോടനത്തിൽ തകർന്നത് ഹരിയാന രജിസ്ട്രേഷൻ ഉള്ള കാറാണന്ന് കണ്ടെത്തി.എച്ച് ആർ 26 രജിസ്ട്രേഷൻ ഉള്ള കാറിൻ്റെ ആർ സി ഉടമ നദീം ഖാൻ എന്നയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ കാർ പരിപൂർണ്ണമായി തകർന്നു.
വൈകിട്ട് 6.55 ന് ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നു. കാറിനുള്ളിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു. കാറിൻ്റെ പിറകിലാണ് ആദ്യം സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിച്ചത് ഹ്യുണ്ടായ് ഐ20 കാറാണെന്ന് സ്ഥിരീകരണമുണ്ട്. സ്ഫോടനം നടന്നത് വൈകിട്ട് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 7.29 ഓടെ തീ പൂർണ്ണമായും അണച്ചു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന തുടങ്ങി. ഡെൽഹി ത്രീ ടയർ സുരക്ഷയിലാണിപ്പോൾ.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ വിവിഐപി സോണുകളിലൊന്നായ മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുള്ള ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. അതിനാല്‍ തന്നെ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നത് എന്ന സംശയം ബലപ്പെടുന്നുണ്ട്.
ഇതിന് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ സേന സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവമാണ്. ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത സംഘം നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര മൊഡ്യൂള്‍ കണ്ടെത്തി.
ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍ നിന്ന് 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ്, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു, ഒരു അസോള്‍ട്ട് റൈഫിള്‍, വലിയൊരു ആയുധശേഖരം എന്നിവ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നൂറുകണക്കിന് ശക്തിയേറിയ ഐഇഡികള്‍ ഉപയോഗിച്ച് ഡല്‍ഹിയെ ഭീതിയിലാഴ്ത്താനുള്ള ഗൂഢാലോചന നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മുസമില്‍ ഷക്കീല്‍ എന്ന ഡോക്ടറില്‍ നിന്ന് ഞായറാഴ്ച അല്‍ ഫലാഹ് ആശുപത്രിക്ക് സമീപം വാടകയ്ക്കെടുത്ത വീട്ടില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. പിന്നാലെ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് ഒരു ക്രിങ്കോവ് അസോള്‍ട്ട് റൈഫിളും കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനായി അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഖ്നൗവിലെ ലാല്‍ ബാഗില്‍ താമസിക്കുന്ന ഡോ. ഷഹീന്‍ എന്നാണ് സ്ത്രീയുടെ പേര് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്്. ഡോ. ഷഹീന്‍ ഷാഹിദിന്റെ കാറാണ് ഡോ. മുസമ്മില്‍ ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കാറില്‍ നിന്നാണ് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തത്. ശ്രീനഗറിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റെയ്ഡ് നടത്തിയത്. മുസമ്മിലുമായി പതിവായി ബന്ധപ്പെട്ടിരുന്ന ഫരീദാബാദിലെ ഒരു പള്ളിയിലെ ഇമാം (മുഖ്യ പുരോഹിതന്‍) ഇഷ്തിയാഖ് എന്നയാളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണവിധേയനായ മറ്റൊരു ഡോക്ടര്‍ക്കായി ഫരീദാബാദിലും പരിസരത്തും തിരച്ചില്‍ തുടരുകയാണ്. പിടിച്ചെടുത്ത വസ്തുക്കളില്‍ മൂന്ന് മാഗസിനുകളും 83 ലൈവ് റൗണ്ടുകളും, എട്ട് ലൈവ് റൗണ്ടുകളുള്ള ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകള്‍, രണ്ട് എക്‌സ്ട്രീ മാഗസിനുകള്‍, എട്ട് വലിയ സ്യൂട്ട്‌കേസുകള്‍, നാല് ചെറിയ സ്യൂട്ട്‌കേസുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ബാറ്ററികളുള്ള 20 ടൈമറുകള്‍, 24 റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോഗ്രാം ഹെവി മെറ്റല്‍, വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിംഗ്, ബാറ്ററികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തു. ഫരീദാബാദിലെ ധോജ് പ്രദേശത്ത് ഡോ. ഷക്കീല്‍ ഒരു മുറി വാടകയ്ക്കെടുത്തിരുന്നുവെന്നും അവിടെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച രാസവസ്തു എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. കശ്മീര്‍ താഴ്വരയിലെ ഡോ. റാത്തറിന്റെ ഒരു ലോക്കറില്‍ നിന്ന് പോലീസ് നേരത്തെ ഒരു എകെ-47 റൈഫിളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഷക്കീലിനെ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞതായി ഫരീദാബാദ് കമ്മീഷണര്‍ സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു. ജയ്ഷെ മുഹമ്മദുമായും (ജെ.ഇ.എം) അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ.ജി.യു.എച്ച്)യുമായും ബന്ധപ്പെട്ട ‘വൈറ്റ് കോളര്‍ ടെറര്‍ ഇക്കോസിസ്റ്റം’ എന്നാണ് ഇതിനെ പൊലീസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണ് ഫരീദാബാദിലെ അറസ്റ്റുകള്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന അറസ്റ്റുകളില്‍ നിരവധി സംശയാസ്പദമായ വസ്തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്തില്‍ നടത്തിയ മറ്റ് അറസ്റ്റുകളില്‍ വിഷം ഉണ്ടാക്കുന്ന വസ്തുക്കളും പിസ്റ്റളുകളും കണ്ടെടുത്തു. ഈ രണ്ട് അറസ്റ്റുകളും ഒരു ദിവസത്തെ വ്യത്യാസത്തിലാണ് നടന്നത്. എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ മരണം 13 ആയി. വന്‍ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇതുവരെയുള്ള വിവരം അനുസരിച്ച് സംഭവത്തില്‍ 13പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഒരാള്‍ പിടിയിലെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സ്ഫോടനം നേരിട്ടു കണ്ടതിന്റെ നടുക്കത്തിലാണ് സമീപവാസികള്‍. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. സ്ഫോടനത്തില്‍ താന്‍ മൂന്ന് തവണ വീണു പോയതായി പ്രദേശത്തെ കടയുടമ പറഞ്ഞു. ‘എന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും വലിയ സ്ഫോടനം ഞാന്‍ കേട്ടിട്ടില്ല. ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോകുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ശരീരഭാഗങ്ങള്‍ വായുവിലൂടെ ചിതറിത്തെറിക്കുന്നത് കണ്ടതായി പ്രദേശവാസി പറഞ്ഞു. ഒരാളുടെ ശരീരത്തില്‍ നിന്ന് അറ്റുപോയ കൈ റോഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അത് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസി പറഞ്ഞു. ശരീരഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. നിരവധി കാറുകളും ആളിക്കത്തുന്നത് കണ്ടു. സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചതായും 20 പേര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി ഫയര്‍ സര്‍വീസസും എല്‍എന്‍ജെപി ആശുപത്രിയും സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിലാണ്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തും കനത്ത ജാഗ്രതാ നിർദേശം. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. ഡോഗ് സ്കാഡിന്റെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെ തീരദേശത്തും നിരീക്ഷണം ശക്തമാക്കി.
ന്യൂ ഡെൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ദില്ലി കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൽ എൻ ജെ പി ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. ഡോക്ടർമാരുമായി അദ്ദേഹം ചർച്ച നടത്തി. ദില്ലിയിൽ പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിത്തെറിച്ചത് ഹ്യുണ്ടായ് ഐ20 കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം ദില്ലിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 13 പേർ മരിച്ചതായി പുറത്ത് വരുന്ന വിവരം.10 മരണം സ്ഥിരീകരിച്ചു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന വിവരം ദേശീയ അന്വേഷണ ഏജൻസികൾ പരിശോധിച്ച് വരുന്നു.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 10 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 30-ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്, ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. അതീവ സുരക്ഷാ മേഖലയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് അടുത്താണ് സ്ഫോടനം ഉണ്ടായത്. രണ്ട് കാറുകൾ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക സൂചന. നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. പ്രധാന വിവരങ്ങൾ: സ്ഥലം: ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷൻ (ഒന്നാം നമ്പർ ഗേറ്റിന് സമീപം). മരണസംഖ്യ: 10 പേർ (സ്ഥിരീകരിച്ചു). പരിക്കേറ്റവർ: 30-ൽ അധികം പേർ (6 പേരുടെ നില ഗുരുതരം). നടപടികൾ: അഞ്ചിലധികം ഫയർ എൻജിനുകളെത്തി തീയണച്ചു. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം സിഎൻജി വാഹനം പൊട്ടിത്തെറിച്ചതായാണ് നിഗമനത്തിലെത്തിയതെങ്കിലും, നിലവിൽ ആക്രമണ സാധ്യതയും അട്ടിമറിയുണ്ടോയെന്ന സംശയവുമാണ് അധികൃതർ പരിശോധിക്കുന്നത്. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അയൽസംസ്ഥാനങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്ന് വിവരങ്ങൾ തേടി. സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് അധികൃതർ വിലയിരുത്തുന്നത്. #DelhiBlast #RedFort #MetroStationExplosion #NewDelhi #NationalSecurity #IndiaNews #Emergency #HighAlert #KollamPradeshikam
കൊച്ചി.പുനരൂപയോഗ ഊർജ റെഗുലേഷൻസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 2025ലെ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ റെഗുലേഷൻസ് ഒരു മാസത്തേക്ക് തടഞ്ഞു. പുതിയ റെഗുലേഷനുകൾ സോളാർ ഉപയോക്താക്കളുടെ താല്പര്യത്തിന് വിരുദ്ധമാണെന്ന ഹർജിയിൽ ആണ് ഇടക്കാല ഉത്തരവ്
ഈ മാസം പുറത്തിറക്കിയ വിജ്ഞാപനത്തിലെ മുഴുവൻ നടപടികളും കോടതി തടഞ്ഞു. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനും സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിക്കും നിർദേശം
ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. വൈദ്യുതി കരാറുകളിലെ അഴിമതി ആരോപണങ്ങളും, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിലെ നിയമനവും ചോദ്യംചെയ്ത് , ഡൊമസ്റ്റിക് ഓൺ-ഗ്രിഡ് സോളാർ പവർ പ്രൊസ്യുമേഴ്സ് ഫോറം ആണ് ഹൈക്കോടതിയെ സമീപിച്ചത്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഹർജി. കമ്മീഷൻ അംഗത്തിന്റെ നിയമനത്തിലെ ദുരൂഹതയും ഹർജിയിൽ. ഡിസംബർ 1ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
ന്യൂഡെല്‍ഹി.ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം,10 മരണം 21 പേർക്ക് പരിക്ക് :റിപ്പോർട്ട് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം വൈകിട്ട് 6.52 ന് നടന്ന സ്ഫോടനത്തിൽ എട്ടു വാഹനങ്ങൾ കത്തിനശിച്ചു. സ്ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. ഓടുന്നതിനിടെയായിരുന്നു സ്ഫോടനം. ലാല്‍കിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക്സിഗ്നലില്‍ പൊട്ടിത്തെറിച്ചു.
ഉത്തർപ്രദേശിലും ജാഗ്രത നിർദ്ദേശം നൽകി.നിരീക്ഷണം ശക്തമാക്കാൻ പോലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാധനാലയങ്ങൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനും നിർദ്ദേശം. ആശുപത്രിയിലേക്ക് കൂടുതൽ ആംബുലൻസുകൾ എത്തുന്നു. പുനയിലും ജാഗ്രതാ നിർദ്ദേശം 4 FSL ടീമുകൾ പരിശോധന നടത്തുന്നു. ഭീകരാക്രമണം ആവാനുള്ള സാധ്യതകാണുന്നുണ്ട്. ഐഇഡി ഉപയോഗിച്ച് നടന്ന സ്ഫോടനം ഒരു കിലോമീറ്റര്‍അകലെവരെ കേട്ടു. അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.
അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പോലീസിനും എൻഐഎയ്ക്കും നിർദ്ദേശം
ട്രിച്ചി.തമിഴ് നാട് ട്രിച്ചി യിൽ ഗൂണ്ട വിളയാട്ടം.പോലീസ് ക്വ ർട്ടേഴ്സിൽ കയറി ഗുണ്ട സംഘം യുവാവിനെ വെട്ടിക്കൊന്നു. താമരൈ സെൽവൻ എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്.മുഖ്യമന്ത്രി സ്റ്റാലിൻ ട്രിച്ചി സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം.
ട്രിച്ചിയിലെ ഭീമാനഗർ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന താമരൈ സെൽവനെന്ന യുവവാണ് അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്.ഭീമ നഗറിലെ മാസിംഗ് പേട്ടൈ പ്രദേശത്ത് അക്രമി സംഘത്തിൽ നിന്നും രക്ഷപ്പെടാൻ താമരൈ സെൽവൻ അടുത്തുള്ള പോലീസ് ക്വർ ട്ടേഴ്സി ലേക്ക് ഓടി കയറുകയായിരുന്നു.എന്നാൽ ഗുണ്ട തലവൻ വിരാട് സെൽവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പോലീസ് ക്വർ ട്ടേ ഴ്സി നകത്തു കയറി അയാളെ ആക്രമിച്ചു.
വിവരം അറിഞ്ഞു പാലക്കറൈ പോലീസ് എത്തുമ്പോഴേക്കും യുവാവിനെ വെട്ടി കോലപ്പെടുത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ടു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഔദ്യോഗിക സന്ദർശനത്തിനായി ട്രിച്ചി യിൽ തുടരുന്നതിനെയുണ്ടയാ സംഭവത്തിൽ സർക്കാരിനും പോലീസ്സിനും എതിരെ വ്യാപക വിമർശനം ഉയർന്നു.സംസ്ഥാനത്തെ ക്രമ സമാധാനനില പാടെ തകർന്നു എന്ന് തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ വിമർശിച്ചു.
ജമ്മു കശ്മീര്‍. വൻഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ് .ഡൽഹിയ്ക്ക് സമീപം ഫരീദാബാദിൽ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി. രാസവസ്തുക്കളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
ഫരീദാബാദ് ജമുകാശ്മീർ പോലീസുകൾ സംയുക്തമായി ആണ് വൻ ഭീകരാക്രമണ പദ്ധതി തകർത്തത്. സ്ഫോടക വസ്തുക്കളും പിസ്റ്റലുകളും വെടി കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാരെ അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തു. ഫരീദാബാദിൽ നടത്തിയ പരിശോധനയിൽ 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച ഡോക്ടർ മുസ്മ്മിൽ ഷക്കീലിനെ അന്വേഷണ സംഘം പിടികൂടി. ഇയാളുടെ പക്കൽനിന്ന് ടൈമറും, വാക്കിടോക്കിയും, മാഗസിനുകളും കണ്ടെത്തി. പിന്നാലെ ഫത്തേപൂരിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് 2563 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഗുജറാത്തിൽ പിസ്റ്റളുകളും, 30 ലൈവ് കാട്രിഡ്ജുകളും രാസവസ്തുക്കളും സൂക്ഷിച്ച ഡോ. അഹമ്മദ് സൈദിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ലക്നൗവിലെ പ്രധാനപ്പെട്ട പൊതു ഇടങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയത് വിവരമുണ്ട്. കേസിൽ ഒരു വനിതാ ഡോക്ടറും അറസ്റ്റിൽ ആയിട്ടുണ്ട്. ഇവരുടെ കാറിൽ നിന്ന് എ കെ ഫോർട്ടി സെവൻ അന്വേഷണസംഘം കണ്ടെടുത്തു. ഒൿടോബർ 27ന് ശ്രീനഗറിൽ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് അനന്തനാഗ് മെഡിക്കൽ കോളേജിലെ ഡോക്ടറായ അദീൽ അഹമ്മദ് റാഥറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾ. വൻ ഭീകരാക്രമണ പദ്ധതി ലക്ഷ്യമിട്ടാണ് വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കൾ എത്തിച്ചത് എന്നാണ് അന്വേഷണസംഘം കണ്ടെത്തൽ