കൊച്ചി.30 ഗ്രാം MDMA പിടികൂടി. വൈറ്റിലയിൽ നിന്ന് പിടിയിലായത് പ്രശാന്ത് (44)കൊച്ചി ഡാൻസഫ് യൂണിറ്റ് ഒന്നാണ് പിടികൂടിയത്. വില്പനയ്ക്ക് എത്തിച്ച MDMA യാണ് എന്ന് പോലീസ്
ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേർപ്പെടാനുള്ള ചർച്ചകളിലെന്ന് ട്രംപ്
വാഷിംങ്ടണ്‍.ഇന്ത്യ- അമേരിക്ക വ്യാപാര കരാർ, ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേർപ്പെടാനുള്ള ചർച്ചകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇരുകൂട്ടർക്കും ഗുണകരമായ ന്യായമായ ഒരു വ്യാപാര കരാറിൽ ഉടൻ തന്നെ അമേരിക്കയും ഇന്ത്യയും എത്തിച്ചേരുമെന്നും ട്രംപ്.നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും വൈകാതെ അവർ വീണ്ടും സ്‌നേഹിച്ചുതുടങ്ങുമെന്നും ട്രംപ്.
ഇന്ത്യയിൽ നിയമിതനായ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.ഇന്ത്യ – അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിനെപ്പറ്റിയുള്ള ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി പിയൂഷ് ഗോയൽ. സെൻസിറ്റീവ് ആയ പല വിഷയങ്ങളുമുള്ളതിനാൽ സ്വാഭാവികമായും സമയമെടുക്കുമെന്നും .പിയൂഷ് ഗോയൽ
മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു
ഇടുക്കി.അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു. ഇന്ന് ചേരുന്ന റിവ്യൂ മീറ്റിങ്ങിനു ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. പവർഹൗസ് അടക്കുന്നതുമായി ബന്ധപ്പെട്ട ജലവിതരണം അടക്കമുള്ള കാര്യങ്ങളിൽ തുടർ തീരുമാനങ്ങൾ എടുക്കാനാണ് റിവ്യൂ മീറ്റിംഗ് ചേരുന്നത്. ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളെ ബാധിക്കുന്ന കുടിവെള്ളം അടക്കമുള്ള ജലവിതരണ പദ്ധതികളെ ബാധിക്കുന്നതിനാണ് വിശദമായ യോഗത്തിന് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് മാറിയത്. വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചാൽ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴ്ന്നതും മറ്റ് പലഭാഗങ്ങളിൽ പദ്ധതികൾ അവതാളത്തിൽ ആകുന്നതും പരിഗണിച്ചാണ് തീരുമാനം
നടന്നത് ചാവേർ ആക്രമണമെന്നു സൂചന, മരണം എട്ടുമാത്രം, ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്ഫോടനം, നടന്നത് ചാവേർ ആക്രമണമെന്നു സൂചന. മരണം എട്ടുമാത്രം. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം.ഫരീദാബാദിലും സഹാറൻപൂരിലും നടന്ന അറസ്റ്റുകളുമായി ബന്ധമെന്ന് സൂചന.
സ്ഫോടനത്തിന് കാരണം ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ എന്ന് സൂചന. അന്വേഷണം പുരോഗമിക്കുന്നു. NIA,NSG, ഡൽഹി പോലീസിൻറെ പ്രത്യേക വിഭാഗം, JK പോലീസ് ഉൾപ്പെടെ സംയുക്തമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്ഫോടകവസ്തുക്കേസിൽ അറസ്റ്റിലായ ഡോക്ടർമാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതൽ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.
കാർ ഉടമ താരിഖ് അറസ്റ്റിൽ എന്ന് സൂചന.കാറിന്‍റെ CCTV ദൃശ്യങ്ങൾ ശേഖരിച്ചു.കാർ ചെങ്കോട്ടയ്ക്ക് സമീപം പാർകിങ്ങിൽ എത്തിയത് വൈകീട്ട് 3 19ന്.648 ന് പാർക്കിംഗ് ൽ നിന്നും വാഹനം പുറത്തേക്ക് എടുത്തു.സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 ന്. പുൽവാമ സ്വദേശി കാർ സ്വന്തമാക്കിയത് കഴിഞ്ഞമാസം.
ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്മീർ ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം എന്നിവിടങ്ങളിൽ കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടൻ വ്യക്തത നൽകാൻ കഴിയുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. അന്വേഷണ ഏജൻസികളുടെയും സുരക്ഷാസേനകളുടെയും തലവന്മാർ യോഗത്തിൽ പങ്കെടുക്കും. സ്ഥിരീകരിച്ച് കണക്കുകൾ പ്രകാരം സ്ഫോടനത്തിൽ എട്ടു പേരാണ് മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം സുരക്ഷ വർദ്ധിപ്പിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്തു.
കനത്ത സുരക്ഷയില്‍ ബിഹാറില്‍ അവസാന ഘട്ട പോളിങ് തുടങ്ങി
കനത്ത സുരക്ഷയില്‍ ബിഹാറില്‍ അവസാന ഘട്ട പോളിങ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. 45,339 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിത്. മുസ്‌ലിം ജനസംഖ്യ കൂടിയ സീമാഞ്ചല്‍ മേഖലയിലാണ് ഈ ജില്ലകളില്‍ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ സഖ്യത്തിന് ഏറെ നിര്‍ണായകമാണ് ഈ ഘട്ടം.
ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിങ് നടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ഗതാഗതനിരോധനം
കുറ്റിവട്ടം -ചേനങ്കര റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഡിസംബര്‍ 11 വരെ നിരോധിച്ചിരിക്കുന്നതായി കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത് മുക്ക് പറമ്പിമുക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്- പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകണം.
മണപ്പള്ളി – അരമത്ത്മഠം റോഡില്‍ ജലവാഹക കുഴലുകളുടെ ബന്ധിപ്പിക്കല്‍ പ്രവൃത്തി നടത്തുന്നതിനാല്‍ നവംബര്‍ 15 വരെ അവില്‍ ജംഗ്ഷന്‍ മുതല്‍ മണപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
യുവശാസ്ത്രജ്ഞൻ സ്പെയിനിൽ മുങ്ങിമരിച്ചു
കൊട്ടിയം: തട്ടാമല സ്വദേശിയായ യുവശാസ്ത്രജ്ഞൻ
സ്പെയിനിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് അനൗദ്യോഗികമായി
വിവരം ലഭിച്ചു. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷ് (28) ആണ് കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ രണ്ടാംതീയതിയായിരുന്നു സംഭവം.
രണ്ടാം തീയതി വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് സംസാരിച്ച ശേ
ഷം പിന്നീട് വിളിക്കാതിരുന്നതിനെ തുടർന്ന് ജർമനിയിലുള്ള ബന്ധുവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്പെയിനിലെ
അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ലാൻസറോട്ട് ലാസ് പാമാസ് ദീപിലെ കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചത്. ഒരു ജർമനിക്കാരനും റുമാനിയാക്കാരനുമാണ് ഒപ്പമുണ്ടായിരുന്നത്. ഇതിൽ ജ്യോതിഷിനൊടൊപ്പം റുമാനിയാക്കാരനെയും കാണാതായിരുന്നു. അപകടത്തിൽ നിന്നും രക്ഷപെട്ട ജർമനിക്കാരനാണ് ജർമനിയിലെത്തി അപകട വിവരം അറിയിച്ചത്. സംഭവം നടന്ന വിവരം വീട്ടിൽ അറിയുന്നത് ഒരാഴ്ചയ്ക്കു ശേഷമാണ്. പൂന ഐ.ഐ.എസ്.ഇ ആറിൽ നിന്നും ബി.എസ്.എം.എസ് ബിരുദമെടുത്ത ശേഷം ഡവലപ്പ്മെ
ൻ്റൽ ബയോളജിയിൽ ഡോക്ട്രേറ്റ് എടുക്കുന്നതിനായി ജർമനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിവരികയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മൃതദേഹം നാട്ടിലെ
ത്തിക്കുന്നതിനുമായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഏക സഹോദരി കാർത്തിക.
കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ . തൃക്കരുവ പ്രാക്കുളം പണ്ടാരഴികത്ത് എൻ.സുനി (38) ആണ് ആർ.പി.എഫിന്റെ പിടിയിലായത്. കഴിഞ്ഞ 5 ന് രാത്രി 10.14 ഓടെയായിരുന്നു സംഭവം. ചിന്നക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ വച്ച് കാസർഗോഡ് നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് ഇയാൾ കല്ലേറിഞ്ഞത്. സി 1 കോച്ചിന്റെ 25,26 -ാം നമ്പർ സീറ്റിലെ ഗ്ലാസ് കല്ലേറിൽ പൊട്ടി. വിവരം ലഭിച്ചയുടൻ ആർ.പി.എഫ് സംഘം രഹസ്യമായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ സംഭവം നടന്ന അതേ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. സംശയാസ്പദമായ രീതിയിൽ ഒരാൾ നിൽക്കുന്നത് കണ്ടാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇയാൾക്കരികിലേക്ക് എത്തുന്നത്. ഇതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ ആക്ട് 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആർ.പി.എഫ് ഇൻസ്പെക്ടർ ടി.ആർ.അനീഷ് , എ.എസ്.ഐ പി.എസ്.ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്.ഐ പ്രെയ്സ് മാത്യു, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിമാരായ അബ്ദുൾ സലാം, എസ്.മധു,കൊല്ലം സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് വിജയകൃഷ്ണൻ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ റിമാൻഡ് ചെയ്തു.
ഡൽഹി സ്ഫോടനം: കാർ പുൽവാമ സ്വദേശി താരിഖിൻേറത്, ഭീകരാക്രമണ ബന്ധവും അന്വേഷിക്കുന്നു
ന്യൂഡെൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ ഇപ്പോഴെത്തെ ഉടമ പുൽവാമ സ്വദേശി താരിഖ് ആണന്ന് വ്യക്തമായി. 2014ൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാറിൻ്റെ ആദ്യ ഉടമ സൽമാനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സൽമാൻ ഈ ഡൽഹി സ്വദേശിയായ ദേവേന്ദ്രറിന് വിറ്റു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറും സ്ഥിരികരിച്ചു. ദേവേന്ദർ പുൽവാമ സ്വദേശി താരിഖിന് ഒന്നര വർഷം മുമ്പ് കാർ വിറ്റിരുന്നു. അന്ന് എടുത്ത ഫോട്ടോയും പുറത്ത് വന്നു. ഇതിനിടെ സ്ഫോടനത്തിൽ മരിച്ച 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും അടച്ചിട്ടു.
എട്ട് മരണങ്ങൾ സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.എൽ എൻ ജെ പി ആശുപത്രിയിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്നലെ വൈകിട്ട് 6.55 ന് ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 8 പേർ മരിക്കുകയും 30 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. സ്ഫോടനത്തിൽ 20 ഓളം വാഹനങ്ങൾ കത്തിനശിച്ചു.
ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നു. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.






























