Home Blog Page 1240

ഒരാളോടും ഇതു ചെയ്യരുത്

പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം

വൈകാരികമായി പ്രതികരിച്ച് പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ
രാംനാരായണൻ ഭയ്യയുടെ ശരീരത്തിൽ അടിയേൽക്കാത്ത സ്ഥലങ്ങളില്ല

വാരിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം മരണകാരണം

മലയാളികൾ അതിഥി തൊഴിലാളികളുടെ ഇങ്ങനെ പെരുമാറരുത്
അതിഥി ദേവോ ഭവ എന്നാണ്
നമ്മൾ പറഞ്ഞിരുന്നത്
രാംനാരായണൻ ഭയ്യയോട് നടത്തിയത് കാടത്തം

പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ബോധവൽക്കരണം വേണമെന്നും പോലീസ് സർജൻ
ഫേസ്ബുക്കിലും ഡോക്ടർ കുറിപ്പ് പങ്കുവെച്ചു

ഒരാളോടും ഇതു ചെയ്യരുത്

പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം

വൈകാരികമായി പ്രതികരിച്ച് പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ
രാംനാരായണൻ ഭയ്യയുടെ ശരീരത്തിൽ അടിയേൽക്കാത്ത സ്ഥലങ്ങളില്ല

വാരിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം മരണകാരണം

മലയാളികൾ അതിഥി തൊഴിലാളികളുടെ ഇങ്ങനെ പെരുമാറരുത്
അതിഥി ദേവോ ഭവ എന്നാണ്
നമ്മൾ പറഞ്ഞിരുന്നത്
രാംനാരായണൻ ഭയ്യയോട് നടത്തിയത് കാടത്തം

പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ബോധവൽക്കരണം വേണമെന്നും പോലീസ് സർജൻ
ഫേസ്ബുക്കിലും ഡോക്ടർ കുറിപ്പ് പങ്കുവെച്ചു

പോലീസിന് നേരെ കയ്യേറ്റം

താമരശ്ശേരി. ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് സംഭവം

ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം

ബാറിൽ സംഘർഷം നടക്കുന്നുണ്ടെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ എത്തിയ പോലീസുകാർക്ക് നേരെയാണ് കയ്യേറ്റം

താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു , കൂടെയുണ്ടായിരുന്ന വിപിൻരാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് സൂര്യ

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടൻ അന്ത്യോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും ഏറെ ഇഷ്ടമുള്ള നടനാണ് ശ്രീനിവാസനെന്നും സൂര്യ പറഞ്ഞു. അദ്ദേഹത്തെ ആരാധനയോടെയാണ് കണ്ടിട്ടുള്ളതെന്നും വിയോഗവാർത്ത അറിഞ്ഞപ്പോൾ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സൂര്യ പറഞ്ഞു.


ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് പ്രിയനടന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.


ശനി പകൽ 11 ഓടെ മൃതദേഹം കണ്ടനാട്‌– വട്ടുക്കുന്ന്‌ റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക്‌ എത്തിച്ചു. 12 ഓടെ പൊതുദർശനത്തിനായി എറണാകുളം ട‍ൗൺഹാളിലേക്ക്‌ എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക്‌ കാരണം 3.45 വരെ നീണ്ടു. തുടർന്ന്‌ കണ്ടനാട്ടെ വീട്ടിലേക്ക്‌ കൊണ്ടുപോയി. ആയിരങ്ങളാണ് പ്രിയനടന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തുന്നത്.

ചിരി മടക്കം,ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും

കൊച്ചി. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ഇന്ന് പത്തിന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം. ഇന്നലെ രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

എറണാകുളം ടൌൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി, നടന്മാരായ മമ്മൂട്ടി മോഹൻ ലാൽ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനം തുടരുന്നു

ദിസ് പൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനം ഇന്ന് പൂർത്തിയാകും.രാവിലെ പ്രധാനമന്ത്രി ഗുവാഹത്തിയിലെ ബോറഗാവിലുള്ള സ്വാഹിദ് സ്മാരക ക്ഷേത്രത്തിൽ രക്തസാക്ഷികൾക്ക് ആദരവ് അർപ്പിക്കും.അതിന് ശേഷം ദിബ്രുഗഡിലെ നംരൂപിലെ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ പദ്ധതിക്കായി ഭൂമി പൂജ നടത്തും. ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.അസമിൽ ഏകദേശം 15,600 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.

ഫയൽ മുഖ്യമന്ത്രിക്കുമുന്നിൽ,തടവുകാരിൽ നിന്ന് കൈക്കൂലി കേസിൽ ഡിഐജി എം കെ വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു

തിരുവനന്തപുരം. തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങി എന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു.. എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.. ഇന്നലെയാണ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്തിയത്.. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. തുടർന്നും ജയിൽ ആസ്ഥാനത്തെ ഡിഐജിയെ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന വിജിലൻസ് ഡയറക്ടറുടെ ശിപാർശ രണ്ടു ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശ സഹിതം ചീഫ് സെക്രട്ടറിക്കു കൈമാറി. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിക്കായി കൈമാറിയത്.

ശബരിമല സ്വർണ്ണക്കൊള്ള,  ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി.. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയായിരുന്നു സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.. തുടർ അറസ്റ്റുകളും ഉടൻ ഉണ്ടായേക്കും.. സ്വർണ്ണത്തിന് നൽകിയ 15 ലക്ഷത്തിന് പുറമെ സ്പോൺസർഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിട്ടുണ്ടെന്നാണ്  അറസ്റ്റിലായ ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.. ഈ തുക ഉണ്ണികൃഷ്ണൻ പോറ്റി മറ്റാർക്കെല്ലാം നൽകി എന്നതാണ് SIT അന്വേഷിക്കുന്നത്..

ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

പത്തനംതിട്ട.തമിഴ്നാട്ടിൽ നിന്നും വനമാർഗ്ഗം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീർത്ഥാടകർ  വനത്തിൽ കുടുങ്ങി

അച്ചൻകോവിലിനും കോന്നിയ്ക്കും ഇടയിലുളള വനപ്രദേശത്താണ് കുടുങ്ങിയത്മണ്ണാറപ്പാറ, നടുവത്തുംമൂഴി സ്റ്റേഷനിലെ വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി.


തിരുനെൽവേലിയിൽ നിന്നുളള 24 പേരടങ്ങുന്ന സംഘത്തിൽ കുട്ടിയും പ്രായമായ ആളും ഉൾപ്പെട്ടിട്ടുണ്ട്


വനം വകുപ്പും പോലീസും സംഘവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു

തീർത്ഥാടക  സംഘത്തെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു


കോന്നി പോലീസും സ്ഥലത്ത് എത്തിയിരുന്നു.

അയ്യപ്പഭക്തരെ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുന്നു…

ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്ക്

പാലക്കാട്. വാളയാറിൽ അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.