Home Blog Page 1195

മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം… സീരിയല്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.
സംഭവത്തില്‍ കോട്ടയം ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അതേസമയം, മരിച്ച തമിഴ്‌നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ഡിസംബര്‍ 24ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.

ക്യാംപസില്‍ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെണ്‍കുട്ടി മരിച്ചു

ഹിമാചല്‍ പ്രദേശില്‍ ക്യാംപസില്‍ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെണ്‍കുട്ടി മരിച്ചു. ധരംശാലയിലെ സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന 19 കാരിയാണ് ചികില്‍സയിലിരിക്കെ ഡിസംബര്‍ 26ന് മരിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും കോളജിലെ പ്രൊഫസറിനുമെതിരെ റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന ഒരു വിഡിയോയും പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍, സെപ്റ്റംബര്‍ 18 ന് ഹര്‍ഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാര്‍ഥിനികള്‍ തന്റെ മകളെ ക്രൂരമായി റാഗ് ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. റാഗിങ് മാത്രമല്ല, കോളജിലെ പ്രൊഫസര്‍ പെണ്‍കുട്ടിയെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
മര്‍ദ്ദനത്തെയും പീഡനത്തെയും തുടര്‍ന്ന് ഒന്നിലധികം ആശുപത്രികളില്‍ പെണ്‍കുട്ടിയുമായി കുടുംബം ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായിരുന്നു. ഡിഎംസിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 26നാണ് പെണ്‍കുട്ടിയുടെ മരണം. ഡിസംബര്‍ 20 ന് പൊലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടിുടെ പിതാവ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ റാഗിങ് നിരോധന നിയമപ്രകാരം കേസ് എടുത്ത പൊലീസ് പ്രൊഫസര്‍ക്കെതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നതോടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി അറിയിച്ചു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു.

വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു, പല വേഷത്തിൽ അവർ വരും : മുഖ്യമന്ത്രി

പാലക്കാട്: വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു. പല വേഷത്തിൽ അവർ വരും ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം എടുക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിൻ്റെ ഭാവിയാണ് തകർക്കുന്നത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനവും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പരാമർശിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ…
”മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജാതീയവും മതപരവുമായ വേർതിരിവുകൾ കേരളത്തിൽ ഉണ്ടായിരുന്നു. ജാതിഭേദവും, മതഭേദവും ഇല്ലാതെ കേരളത്തെ മാറ്റനാണ് നവോത്ഥാന നായകർ ശ്രമിച്ചത്. നവോത്ഥാനത്തിന് ശരിയായ തുടർച്ച ഉണ്ടായതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കിയത്. നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച ഉണ്ടായി. ദേശീയ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചു. സാമ്പത്തിക അസമത്വമില്ലാതാക്കാനും സർക്കാർ പദ്ധതികളിലൂടെ സാധിച്ചു.” മുഖ്യമന്ത്രി പറഞ്ഞു.

”കേരളത്തിൻ്റെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമം. മത നിരപേക്ഷതയെ ദുർബലപ്പെടുത്താനാണ് ശ്രമം. അത് അന്ധതകാരത്തിലേക്ക് നയിക്കും. ഇന്ന് വിദ്യാഭ്യാസത്തിൽ എല്ലാവരും അതീവ തൽപരരാണ്. ഇന്ന് വിദ്യാഭ്യാസത്തിൽ നിന്നും ആരെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ഒരുകാലത്ത് എല്ലാവർക്കും പഠിക്കാൻ അവസരം ഉണ്ടായിരുന്നില്ല. ഇത്രയും മാറ്റം കേരളത്തിൽ വന്നത് മതനിരപേക്ഷത കൊണ്ടാണ്. നേരത്തെ ഉള്ള അന്ധകാരത്തിൽ നിന്നും വെള്ളിച്ചത്തിലേക്ക് വന്നു. ആധുനിക ശാസ്ത്ര സംവിധാനങ്ങൾ നമ്മൾ ഒരുക്കുന്നു. ഈ പുരോഗതി തടസപ്പെടുത്തി പഴയതിലേക്ക് തിരിച്ച് പോകാൻ ചിലർ ശ്രമിക്കുന്നു. മതനിരപേക്ഷത തകർന്നാൽ പഴയ അന്ധകാരത്തിലേക്ക് തിരിച്ച് പോകും. സ്വന്തമായി വേഷം പോലും ധരിക്കാൻ ആവുന്നില്ല. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. അവയെല്ലാം തനി വർഗീയതയാണ്. പല രീതിയിൽ വർഗീയത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം : മുമ്പേ മുന്നറിയിപ്പ് നല്‍കിയത്, ജനം മാറ്റം ആഗ്രഹിച്ചു : ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകൾ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു.

സർക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവർ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂർ പാതി ബിജെപിക്കാരൻ എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയോടും തരൂർ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിത്. താൻ എഴുതുന്നത് പൂർണമായി വായിക്കണം എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.

സർക്കാർ കോളേജിൽ റാ​ഗിങ്ങിനും ക്രൂരമർദനത്തിനും ഇരയായ പെൺകുട്ടി മരിച്ചു ; അധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കുമെതിരെ പരാതി

ഡൽഹി : ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളേജിൽ റാ​ഗിങ്ങിനും ക്രൂരമർദനത്തെയും തുടർന്ന് വിദ്യാർത്ഥി മരിച്ചു. അധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കുമെതിരെ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസെടുത്തു. ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാ‌ർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെയാണ് പോലീസിന് പരാതി കിട്ടിയത്. മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈം​ഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വിദ്യാർത്ഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാ‌ർത്ഥി, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലുധിയാനയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ധരംശാലയിലെ ഗവൺമെൻ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. അതിജീവിതയുടേതായി പുറത്തുവന്ന വീഡിയോയിൽ അധ്യാപകൻ്റെ മോശം പെരുമാറ്റം, സഹപാഠികളായ പെൺകുട്ടികളുടെ മോശം പെരുമാറ്റവും വിവരിക്കുന്നുണ്ട്. മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.

ഞങ്ങൾക്ക് 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല; ചാക്കിട്ട് പിടിക്കാൻ എൽ ഡി എഫ് ഇല്ല; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ​ഗോവിന്ദൻ പറ‍ഞ്ഞു. ഒന്നും മറച്ചുവെക്കാനില്ല. കുതിരക്കച്ചവടം ഉണ്ടായിട്ടില്ല. മറ്റത്തൂരിൽ സംഭവിച്ചു. അങ്ങനെയൊരു നിലപാടല്ല സിപിഐഎമ്മിനെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയുന്നത് അംഗീകരിക്കും അല്ലാത്തവ തള്ളിക്കളയുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്‌കൂൾ സംബന്ധിച്ച വിഷയം സർക്കാരും എസ്എൻഡിപിയും തമ്മിൽ കൈകാര്യം ചെയ്യും പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർ‌ണ്ണക്കൊള്ളയിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കെത്തുമ്പോൾ എസ്ഐടിയെ വിശ്വാസമില്ലായെന്ന് പറയുന്നു. ‌കേസിൽ സിബിഐ അന്വേഷണം വേണമോയെന്ന് ഹൈക്കോടതി പറയട്ടെയെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

വിമുക്തി വേറേ, മദ്യവിൽപന കുറഞ്ഞാൽ പണി തരുമേ

കണ്ണൂർ. ഔട്ലെറ്റിൽ മദ്യ വിൽപ്പന കുറഞ്ഞു
ഷോപ്പ് ഇൻ ചാർജിനു കുറ്റാരോപണ മെമോ നൽകി ജനറൽ മാനേജർ

കണ്ണൂർ പാറക്കണ്ടി ഷോപ്പിലെ ഷോപ്പ് ഇൻ ചാർജിനു ആണ് മെമോ ലഭിച്ചത്

വില്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 10.16% കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു

കോഴിക്കോട് ജില്ല
പരിശോധന വിഭാഗം നൽകിയ റിപ്പോർട്ട് പ്രകാരമാണ് മെമോ നൽകിയത്

പരാതിയുമായി BMS
സംഭവത്തിൽ മുഖ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കും പരാതി നൽകി BMS

വിമുക്തി ഉൾപ്പടെ പദ്ധതി കൊണ്ടുവന്ന സർക്കാർ നയത്തിന് എതിരാണ് ഇതെന്ന് ആരോപണം

വിൽപ്പന കൂട്ടാൻ ഷോപ്പ് ഇൻ ചാർജ് മാർ നിർബന്ധിതർ ആകേണ്ടി വരുമെന്നും ആക്ഷേപം

മെമോ നൽകിയവർക്ക് എതിരെ നടപടി വേണം എന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ പരാതി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പും സാമുദായിക സ്പര്‍ധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ആർ ശ്രീലേഖയ്‌ക്കെതിരായ പരാതി: അറസ്റ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്

തിരുവനന്തപുരം: ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷന്റെ അനുമതി വാങ്ങാതെയാണ് ശാസ്തമംഗലം വാർഡ് കൗൺസിലർ ചട്ടലംഘനം നടത്തിയതെന്ന കാര്യമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചതെന്നും, ഇതിനെതിരെ ആർ ശ്രീലേഖ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലേഖയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യം ഒരിക്കലും ഉന്നയിച്ചിട്ടില്ല. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണത്തിനായി കൈമാറിയതിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നവർ എല്ലാവരും ഒരു രാഷ്ട്രീയ പാർട്ടിയിലുള്ളവരല്ലെന്നും, അന്യായങ്ങൾക്കെതിരെ പരാതി നൽകുന്നത് ഒരു പൗരന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്തമംഗലത്തെ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മുറികൾ, മുൻപ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ എംഎൽഎക്കും കൗൺസിലർക്കും നൽകിയതായും ജയ്സിങ് ആരോപിച്ചു. കോർപ്പറേഷൻ കൗൺസിലർമാർക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായി അനുവദിച്ചിരിക്കുന്നതെന്നും, ഇതിന് വിരുദ്ധമായ നടപടികളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ കൗൺസിലിന്റെ അനുമതി ഇല്ലാതെ കെട്ടിടത്തിൽ കയറി ബോർഡ് വച്ച് ഓഫീസ് തുറന്ന നടപടി നിയമപരമായി കയ്യേറ്റമായേ കാണാനാകൂവെന്നും ജയ്സിങ് പറഞ്ഞു. എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാൻ ശ്രീലേഖയ്ക്ക് കോർപ്പറേഷൻ ചുമതല നൽകിയിട്ടില്ലെന്നും, അത്തരമൊരു രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫീസ് തുറന്നത് ചട്ടലംഘനമാണെന്നും, തുല്യനീതി ഉറപ്പാക്കുന്നതിനായി എല്ലാ കൗൺസിലർമാർക്കും ഒരേ രീതിയിൽ നിയമം നടപ്പാക്കണമെന്നും ജയ്സിങ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ കെട്ടിടത്തിൽ സൗജന്യമായി ഓഫീസ് അനുവദിക്കാൻ കഴിയില്ലെങ്കിൽ, വാടകയ്ക്ക് വിട്ട് കോർപ്പറേഷനു വരുമാനം ലഭിക്കുന്ന സംവിധാനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ശ്രീലേഖ നടത്തിയ നടപടികൾ തുല്യനീതിക്കും മാനദണ്ഡങ്ങൾക്കും എതിരാണെന്നും, ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.

ചത്താ പച്ചയുടെ റിലീസ് തീയതി പുറത്ത്…. മമ്മൂട്ടി അതിഥി വേഷത്തില്‍

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചത്താ പച്ചയുടെ റിലീസ് തീയതി പുറത്ത്. റെസിലിങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്‍ മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ചത്താ പച്ച ‘ ജനുവരി 22 ന് പ്രദര്‍ശനത്തിനെത്തും.
നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഹാന്‍ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് വേഫറര്‍ ഫിലിംസ് ആണ്. ചിത്രത്തിന്റെ തമിഴ് നാട്, കര്‍ണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആര്‍ ഐനോക്‌സ് പിക്‌ചേഴ്‌സ് ആണ്.
ആന്ധ്രതെലങ്കാന മേഖലയില്‍ മൈത്രി മൂവി മേക്കേഴ്‌സ്, നോര്‍ത്ത് ഇന്ത്യയില്‍ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദ് പ്ലോട്ട് പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.
മലയാള സിനിമയില്‍ ആദ്യമായി ശങ്കര്‍എഹ്സാന്‍ലോയ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാനരചന വിനായക് ശശികുമാര്‍, പശ്ചത്താല സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്‍. ആക്ഷന്‍ കൊറിയോഗ്രഫി കലൈ കിങ്‌സണ്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. തിരക്കഥ സനൂപ് തൈക്കൂടം.