Home Blog Page 1194

ശബരിമല സ്വർണ്ണക്കൊള്ള ,മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം. .ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെ കൂടുതൽ തെളിവ് തേടി SIT.  ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തൻറെ ജൂവലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത്. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്  പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സംഘം കോടതിയെ അറിയിക്കും. പി എസ് പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മറ്റി യോഗത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.

നേമം- രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം- വി മുരളീധരൻ,
വട്ടിയൂര്‍കാവ്- ആര്‍. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ മാസം പകുതിയോടെ മണ്ഡലങ്ങളിൽ പ്രചരണം തുടങ്ങാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും നാൽപതിനായിരത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവർത്തനം ശക്തിപ്പെടുത്തുക

കെ-ടെറ്റ് , പുതിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധത്തിൽ അധ്യാപക സംഘടനകൾ

തിരുവനന്തപുരം. കെ-ടെറ്റ് യോഗ്യതയിൽ പുതിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധത്തിൽ അധ്യാപക സംഘടനകൾ. സിപിഐഎമ്മിന്റെ അധ്യാപക സംഘടനയായ KSTA അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

65,000ത്തിലധികം അധ്യാപകരുടെ ഭാവിയെ ബാധിക്കുന്ന ഉത്തരവാണെന്നാണ് വിലയിരുത്തൽ. നടപടി സർക്കാർ പുനർ പരിശോധിക്കണമെന്നും കോടതിയിൽ റിവ്യൂപെറ്റീഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും KSTA ആവശ്യപ്പെട്ടു. നിലവിൽ നിയമനാംഗീകാരം ലഭിച്ചതും സർവ്വീസിൽ തുടരുന്നതുമായ അധ്യാപകരെ കെ-ടെറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് AHSTA നിലപാട്.

ആന്റണി രാജു എംഎൽഎ പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്..


തിരുവനന്തപുരം. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി  എന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്.



കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നര പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. നിലവിൽ ആന്റണി രാജു എംഎൽഎയാണ്. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു…
1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരുമറികൾ നടന്നത്.
വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ഹൈക്കോടതിയിൽ എത്തിയപ്പോൾ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലിൽ കൃത്രിമം വരുത്തിയതോടെ
പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി. പിന്നാലെ മറ്റൊരു കേസിൽ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ ഇയാൾ സഹ തടവുകാരോട് സത്യാവസ്ഥ വെളിപ്പെടുത്തി.. സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ലാണ് കേസെടുത്തത്. ഇന്റർ പോൾ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പോലീസിന് വിവരം കൈമാറുകയും ആയിരുന്നു.. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും
കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരുമുറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2014 ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതിയേ വരെ സമീപിച്ചു. എന്നാൽ കേസിൽ വിചാരണ നടക്കട്ടെ എന്ന് കോടതി നിർദ്ദേശിച്ചു. തുടർന്നാണ് വഞ്ചിയൂർ കോടതിയിൽ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂർത്തിയാക്കിയത്. വിചാരണയ്ക്കിടെ വീണ്ടും 10 വർഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തു. ഈ വകുപ്പുകളിലും വാദം  കേട്ടശേഷമാണ് ഇന്ന് കോടതി വിധി പറയുന്നത്.. കേസിൽ ആന്റണി കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും..

UDFന്റെ അനധികൃത വെടിക്കെട്ട് പൊലീസ് തടഞ്ഞു

കോട്ടക്കൽ .നഗരസഭയിൽ UDF ന്റെ വിജയാരവം പരിപാടിയിലെ വെടിക്കെട്ട് ആണ് തടഞ്ഞത്.

യാതൊരു അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ടിന് ശ്രമം.

സോഷ്യൽ മീഡിയകളിൽ ഇന്ന് ഉച്ചമുതൽ  വെടിക്കെട്ട് ഉണ്ട് എന്ന് പ്രചരണം നടത്തിയിരുന്നു

ജില്ലക്ക് പുറത്തുള്ളവരുൾപ്പെടെ ആയിരക്കണക്കിനാളുകൾ വെടിക്കെട്ട് കാണാൻ കോട്ടക്കലിൽ കാത്തു നിൽക്കുന്നു

വയോധികക്കു നേരെ  ലൈംഗികാതിക്രമം ,ബിജെപി പ്രവർത്തകനെതിരെ കേസ്

പാലക്കാട്.കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ്  കേസെടുത്തത്

ആലത്തൂരിൽ പുറന്പോക്കിൽ കഴിയുന്ന 65കാരിക്കുനേരെയായിരുന്നു അതിക്രമം

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ് പ്രതി സുരേഷും മറ്റു മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമദ്യപാനം നടത്തിയതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നു

സിപിഐ ഇടതുമുന്നണി വിടണമെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ

കോഴിക്കോട് .രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സി.പി.ഐ എമ്മിന്റെ കൂടാരം വിടാന്‍ സി.പി.ഐ ഇനിയും വൈകരുതെന്ന് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ.

കേരള ചരിത്രത്തില്‍ സി.പി.ഐക്ക് മാന്യമായ സ്ഥാനമുണ്ട്

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്‍ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി.

പത്തു വര്‍ഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്.

എന്നാല്‍, സി.പി.എമ്മിന്റെ വഞ്ചനയില്‍ വീണു പോയ സി.പി.ഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍  പെടാപാട് പെടുകയാണ്

എല്ലാ കാലത്തും വഞ്ചന സി.പി.എമ്മിന്റെ കൂടെപ്പിറപ്പാണ്

സംഘപരിവാറുമായി ഇരട്ടപ്പാതയുള്ള സ്ഥിരം പാലമായി സിപിഐ എം മാറി

പി.എം ശ്രീ കരാറിലും യൂണിവേഴ്‌സിറ്റി വി.സി ഒത്തുതീര്‍പ്പിലുമെല്ലാം സി.പി.എമ്മിന്റെ ചതിക്കെതിരെ സി.പി.ഐ സ്വീകരിച്ച നിലപാട് ശ്ലാഖനീയം

ഇതിന്റെ പകപോക്കാന്‍ പിണറായിയുടെ മെഗാഫോണായ വെള്ളാപ്പള്ളി നടേശനെ വരെ ഇറക്കിയാണ് സി.പി.ഐയെ കൊട്ടുന്നതെന്നും എം കെ മുനീർ

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു

അടൂർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു

23 വയസ്സുകാരനായ പത്തനാപുരം മാങ്കോട് സ്വദേശി അജീഷ് എസ് അറസ്റ്റിൽ

പെൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി മാതാവ് കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു

അന്വേഷണത്തിൽ പെൺകുട്ടിയെയും പ്രതിയെയും കരുവാറ്റയ്ക്ക് സമീപം കണ്ടെത്തുകയായിരുന്നു

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടതാണ് പ്രതി

കഴിഞ്ഞദിവസം രാത്രി വീട്ടുകാർ അറിയാതെ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു

പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി



– സംസ്ഥാനത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടി കേരളം

ന്യൂഡൽഹി: ഈ വർഷത്തെ 
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും  പ്രമേയമാക്കി കേരളം അവതരിപ്പിച്ച
ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്.

  ‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി  കാ മന്ത്ര- ആത്മ നിർഭർ ഭാരത്’
എന്നിവയിൽ ഏതെങ്കിലുമൊന്ന്
ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം.

സമൃദ്ധി  കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിൽ സംസ്ഥാനം അവതരിപ്പിക്കുന്നത്
‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്’എന്ന വിഷയമാണ് .

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്  നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്.

17 സംസ്ഥാനങ്ങളാണ് ഈ വർഷം  കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
കേരളത്തിന് പുറമേ
അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്,മധ്യപ്രദേശ്
മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും
കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കർത്തവ്യപഥിൽ അണിനിരക്കുന്നത്.

അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി  തെരഞ്ഞെടുക്കപ്പെട്ടത്.

ഇടയ്ക്കാട് മനു ഭവനം മോഹനനെ (59) മരിച്ച നിലയിൽ കണ്ടെത്തി

പോരുവഴി .ഇടയ്ക്കാട് മനു ഭവനം മോഹനനെ (59) മരിച്ച നിലയിൽ, വീട്ടുമുറ്റത്തെ കിണറ്റിൽ രാവിലെ കണ്ടെത്തി.