കൊച്ചി: യുവ താരം നസ്ലിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്’ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന ചിത്രമായതിനാൽ നസ്ലിൻ, സംഗീത്, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം മലയാള സിനിമയിലെ നിരവധി പേരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം.
‘സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്’.. മോളിവുഡ് ടൈംസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ല, യൂത്ത് കോൺഗ്രസ് ആരോപണം തെറ്റ്
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് സംഘർഷം ഉണ്ടാക്കിയെന്ന ആരോപണം
പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ട് ഇല്ല എന്ന് മെഡിക്കൽ റിപ്പോർട്ട്
ഇന്നലെത്തന്നെ ഇലവുന്തിട്ട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എസ് പി നിർദേശം നൽകിയിരുന്നു
‘കുടുംബ ജീവിതം തകർത്തു; ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭർത്താവ്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കുരുക്കുമായി ലൈംഗിക പീഡന പരാതി നൽകിയ അതീജീവിതയുടെ ഭർത്താവിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും വിഷയത്തിൽ യഥാർത്ഥ ഇര താനാണെന്നും കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
രാഹുലിനെതിരെ ഗർഭഛിദ്ര പരാതി ഉന്നയിച്ച പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു.
യുവതിക്ക് ഭർത്താവുമായുളള ബന്ധം ഉലഞ്ഞുനിൽക്കെ അത് പരിഹരിക്കാനാണ് താൻ ഇടപെട്ടതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഭർത്താവിന്റെ പരാതി. താൻ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ താനുമായി ഒരു തവണ പോലും രാഹുൽ ബന്ധപ്പെട്ടിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു.
അതേസമയം, ബലാത്സംഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു.
തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം തിരികെ നല്‍കി, കോടതി ഉത്തരവ് പാലിച്ച് തിരുനെല്ലി ബാങ്ക്
വയനാട്. തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം തിരികെ നല്‍കി തിരുനെല്ലി സര്‍വീസ് സഹകരണബാങ്ക്
പതിനേഴ് കോടിയില്‍ 9 കോടി രൂപയാണ് കഴിഞ്ഞ 31ന് കൈമാറിയത്
നേരത്തെ 8 കോടിരൂപ ബാങ്ക് നല്‍കിയിരുന്നു
നിക്ഷേപം ദേശ സാല്‍കൃത ബാങ്കുകളിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്
കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു
ക്ഷേത്രത്തിൽ ലഭിക്കുന്ന പണം ദൈവത്തിനുള്ളതാണെന്നും അത് സഹകരണ ബാങ്കുകളുടെ നിലനിൽപ്പിനായി ഉപയോഗിക്കാൻ പാടില്ലെന്നും ആയിരുന്നു സുപ്രീം കോടതി വിധി
സ്ഥിര നിക്ഷേപം ദേശ സാല്‍കൃത ബാങ്കിലേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശം
നിക്ഷേപത്തുക തിരികെ നല്‍കുന്നതില്‍ കാലതാമസം ആവശ്യപ്പെട്ട ബാങ്കിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു
സുപ്രീം കോടതി നല്‍കിയ സമയപരിധിക്കകം ആണ് നിക്ഷേപത്തുക തിരികെ നല്‍കിയത്
ശാസ്താംകോട്ട കായൽ ബണ്ട് പ്രഭാത-സായാഹ്ന സവാരിക്കാരുടെ പറുദീസയാകുന്നു. ദിനം കായൽ തീരത്ത് എത്തിച്ചേരുന്നത് നൂറുകണക്കിന് ആളുകൾ
ശാസ്താംകോട്ട : അഞ്ച് വർഷം മുമ്പ് വരെ ശാസ്താംകോട്ട ബണ്ട് റോഡ് ഇതുവഴി കടന്നു പോകുന്നവരുടെ പേടിസ്വപ്നമായിരുന്നു.ഇരുവശത്തും രണ്ടാൾ പൊക്കത്തിൽ കാട് മൂടിയ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോൾ ബണ്ട് റോഡിൻ്റെ മുഖച്ഛായ ഇപ്പോൾ പാടെ മാറി. ഡോ :സി.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി വിവിധ വകുപ്പുകളുടെ ഫണ്ട് ഉപയോഗിച്ച് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്.ചുറ്റും വളർന്നു നിന്നിരുന്ന കാടുകൾ വെട്ടി മാറ്റുകയും കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡ് തറയോട് പാകുകയും ചെയ്തു.ബണ്ട് റോഡിൽ മുപ്പതിൽ പരം സി.സി ക്യാമറകൾ സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഒരു കാലത്ത് ദുഃസ്വപ്നമായിരുന്ന ബണ്ട് റോഡ് ഇപ്പോൾ പ്രഭാത-സായാഹ്ന സവാരിക്കാർക്ക് പ്രിയങ്കരമാണ് .ശാസ്താംകോട്ട തടാകത്തിൻ്റെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന ഇളം കാറ്റിൻ്റെ തലോടലേറ്റ് കായൽ തീരത്ത് മറ്റു പഞ്ചായത്തുകളിൽ നിന്നു പോലും നിരവധി ആളുകൾ ഇവിടെയെത്തുന്നുണ്ട്.ഇതിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നു. എന്നാൽ ബണ്ട് റോഡിൽ കൂടി ഗതാഗതം പൂർണ്ണമായി നിരോധിച്ചത് ഇടിയാട്ടുപുറം ഏലായിലെ കർഷകരെ ബാധിച്ചതായി ആരോപണം ഉയരുന്നുണ്ട്. കർഷകർക്ക് കൃഷിക്കാവശ്യമായ സാധനങ്ങൾ കൊണ്ടു പോകുന്നതിന് തടസ്സമാകുന്നതായി പറയപ്പെടുന്നു. എന്നാൽ ബണ്ട് റോഡിന് താഴെ കൂടി റോഡ് നിർമ്മിക്കാൻ കഴിഞ്ഞ ഭരണ സമിതി പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു.ഇത് നടപ്പാകുന്നതോടെ ഈ പ്രശ്നങ്ങൾക്കും പരിഹാരമാകും.ബണ്ട് റോഡിന് സമീപം കുട്ടികൾക്കും മുതിർന്നവർക്കുമായി പാർക്കുകൾ, ടോയ് ലെറ്റ്, ഭക്ഷണ ശാല തുടങ്ങിയവയും പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പുതിയ ഭരണസമിതി പിന്തുടർന്നാൽ ശാസ്താംകോട്ട കായൽ ബണ്ട് റോഡ് കുന്നത്തൂരിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറും.ഈ പ്രതീക്ഷയിലാണ് പടിഞ്ഞാറേക്കല്ലടയിലെ ജനങ്ങൾ.
വെളിച്ചെണ്ണ വില കുറയുന്നു
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. പലയിടത്തും മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.
വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയത് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്.
നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപ വരെയായിരുന്നു. വിപണിയില്‍ നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഡിസംബര്‍ പകുതിയോടെയാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 52 രൂപയായിരുന്നു അന്ന് ഒരു കിലോ തേങ്ങയുടെ വില.
ഓണക്കാലത്ത് ആവശ്യകത കുതിച്ചുയര്‍ന്നതോടെ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോഡിട്ടിരുന്നു. 90 രൂപവരെ വിലയുണ്ടായിരുന്ന കൊപ്രയ്ക്ക് കഴിഞ്ഞ ഓണക്കാലത്ത് 270 രൂപ വരെയായിരുന്നു വില. ഇപ്പോഴത് കുറഞ്ഞ് 200 രൂപയായി. 150 രൂപവരെ താഴാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
തൊണ്ടിമുതൽ കേസ്: മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാതായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും പത്തൊൻപത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
സ്വിസ് ബാറിലെ സ്ഫോടനം,തീ പടർന്നത് ഷാംപെയ്ൻ കുപ്പികളിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
സ്വിസ് ബാറിലെ സ്ഫോടനം
തീ പടർന്നത് ഷാംപെയ്ൻ കുപ്പികളിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ബാറിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്തിയത്
മെഴുകുതിരികളിൽ നിന്നുള്ള തീ ഷാംപെയ്ൻ കുപ്പികളിലേക്കും പിന്നീട് ബാറിൻ്റെ മുകൾ നിലയിലേക്കും പടരുകയായിരുന്നു
തീപിടിത്തത്തിൽ അട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കുന്നതായും ഉദ്യോഗസ്ഥർ
ന്യൂഇയർ പാർട്ടിക്കിടെയുണ്ടായ തീപിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു
119 പേർക്കാണ് തീപിടിത്തത്തിൽ പരിക്കേറ്റത്
ഒൻപത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ദുരന്തത്തിൽ ഉൾപെട്ടത്
വടക്കാഞ്ചേരി ബ്ലോക്ക് കോഴവാഗ്ദാനം, സമരത്തിന് യു ഡി എഫ്
തൃശൂർ.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സിപിഎം ലീഗ് സ്വതന്ത്രനായ ഇ യു ജാഫറിന് 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ഓഡിയോ സംഭാഷണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. എൽഡിഎഫ് പ്രസിഡൻറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് സംഘടിപ്പിക്കുന്നത്. 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശബ്ദരേഖ സൗഹൃദ സംഭാഷണം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വാദം. എന്നാൽ അത് പ്രസിഡൻറ് സ്ഥാനാർഥി പി ഐ ഷാനവാസ് തള്ളി. സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ വിജിലൻസും പരിശോധിക്കുകയാണ്.
508 കിലോമീറ്റർ താണ്ടാൻ വേണ്ടത് വെറും 2 മണിക്കൂർ, സ്വപ്ന പദ്ധതി കാത്തിരിപ്പിന് നീളം കുറയുന്നു
മുംബൈ. ആദ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് അടുത്ത വർഷം തുടങ്ങാൻ പോവുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ സർവീസ് തുടങ്ങുമെന്നാണ് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത്. മുംബൈയിലെ ഭൂഗർഭ സ്റ്റേഷൻറെ അടക്കം പണികൾ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ളതിനാൽ സ്വപ്ന പദ്ധതി പൂർണമായി യാഥാർഥ്യമാവാൻ സമയമെടുക്കും.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഹൈ സ്പീഡ് ട്രെയിൻ. മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലെ 508 കിലോമീറ്റർ താണ്ടാൻ വേണ്ടത് വെറും 2 മണിക്കൂർ. സ്വപ്ന പദ്ധതിയിലേക്കുള്ള കാത്തിരിപ്പ് കുറഞ്ഞ് വരികയാണ്.
മുംബൈ ബികെസിയിലാണ് ആദ്യത്തെ സ്റ്റേഷൻ. പത്ത് നില കെട്ടിടത്തിൻറെ താഴ്ച്ചയിൽ കുഴിച്ചാണ് ഭൂഗർഭ സ്റ്റേഷൻറെ പണി നടക്കുന്നത്. 3 ലെവൽ സ്റ്റേഷൽനിൽ 415 മീറ്ററിൽ 6 പ്ലാറ്റ്ഫോമുകൾ. അത്യാധുനിക ആഡംബര യാത്രാ അനുഭവമാണ് സ്റ്റേഷനിൽ നിന്ന് പ്രതീക്ഷിക്കുന്നത്
മുംബൈ മുതൽ അഹമ്മദാബാദിലെ സബർമതി ആശ്രമം വരെ 12 സ്റ്റേഷനുകളാണ് ആകെയുള്ളത്. നാലെണ്ണം മുംബൈയിൽ എട്ടെണ്ണം ഗുജറാത്തിൽ.
മുംബൈയിലേക്ക് അടക്കമുള്ള നിർമ്മാണ ജോലി തീരാൻ ഇനിയും സമയം എടുക്കും . അതുകൊണ്ട് അടുത്ത
വർഷം സ്വാതന്ത്ര ദിനത്തിൽ സർവീസ് തുടങ്ങുന്നത് ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ്. അവസാന ഘട്ടത്തിലാണ് മുംബൈയിലേക്ക് സർവീസ് എത്തുക.
സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത യാത്രാ അനുഭവമാണ് കാത്തിരിക്കുന്നത്. ഭൂഗർഭ പാതകളും ആകാശപാതകളും ചേരുന്ന പാതയിൽ ലെവൽ ക്രോസുകളില്ല. ഓട്ടോമാറ്റിക് ഡോർ സംവിധാനം. ഭൂചലന മുന്നറിയിപ്പ് സംവിധാനവും ഈ ഹൈസ്പീഡ് റെയിൽവേ കോറിഡോറിലുണ്ടാവും.
ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതിക വിദ്യ തന്നെയാണ് ഇവിടെയും യാഥാർഥ്യമാവുന്നത്. ബുള്ളറ്റ് ട്രെയിൻ റേക്ക് വൈകാതെയെത്തും. ഒരു ലക്ഷം കോടിയിലേറെ ചെലവിട്ടാണ് പദ്ധതി. ജപ്പാൻ ഇൻറെർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് ഈ വലിയ സ്വപ്നം യാഥാർഥ്യമാവുക
ഭൂമിയേറ്റെടുക്കലും കോവിഡ് വൈകിപ്പിക്കലുകളും മറികടന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർഥ്യമാവുന്നത്. നമ്മുടെ രാജ്യത്തിൻറെ തന്നെ ഭാവിയുടെ വേഗം കൂട്ടുന്ന പദ്ധതിയാവുമെന്നാണ് പ്രതീക്ഷ






































