ജയ്പൂർ.രാജസ്ഥാനിലെ ജയ്പൂരിൽ ബുൾഡോസർ നടപടി. പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളുടേതടക്കം 20 ഓളം കെട്ടിടങ്ങൾ പൊളിച്ചു നീക്കി.
ഡിസംബർ 25 ന് സംഘർഷം ഉണ്ടായ ചൗമുവിലാണ് കുടിയൊഴിപ്പിക്കൽ. സംഘർഷത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൗമുവിലെ ഇമാം മസ്ജിദ് പരിസരത്താണ് ബുൾ ഡോസർ നടപടി.
അനധികൃത കയ്യേറ്റം ആരോപിച്ചു,പ്രദേശത്തെ 25 ഓളം കെട്ടിടങ്ങൾക്ക് പ്രാദേശിക ഭരണകൂടം, ഒഴിയാൻ ആവശ്യപ്പെട്ട നോട്ടീസ് നൽകിയിരുന്നു.
ഡിസംബർ 25ന്, പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയത് വൻ സംഘർഷത്തിന് വഴിവച്ചിരുന്നു.
പോലീസിനും ഉദ്യോഗസ്ഥർക്കും നേരെ വ്യാപകമായി കല്ലേറുണ്ടായി. കല്ലേറിൽ
6 പോലീസുകാർക്ക് പരിക്കേറ്റു.
സംഭവത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു, 110 കസ്റ്റഡിയിലെടുത്തു പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ 19 പേർക്കായി തിരച്ചിൽ തുടരുകയാണ്
പോലീസിനെ കല്ലെറിഞ്ഞ പ്രതികളുടെ വീടുകൾ ഉൾപ്പെടെ പൊളിച്ചു നീക്കിയതായി പോലീസ് അറിയിച്ചു.
കനത്ത പോലീസ് സുരക്ഷ യിലാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ജയ്പൂരിൽ ബുൾഡോസർ നടപടി, 20 ഓളം കെട്ടിടങ്ങൾ പൊളിച്ചു നീക്കി
മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്കാണ് ഉത്തരവാദിത്വം, ബാവ
കോട്ടയം. ക്രൈസ്തവർക്ക് നേരായ അതിക്രമം രൂക്ഷ വിമർശനവുമായി കാതോലിക ബാവ
ശരിയായ നിലപാട് സ്വീകരിക്കണം
ആർഎസ്എസിന്റെ പോഷക സംഘടനകൾ ആയ ബജരംഗ് തള്ളും വിഎച്ച്പിയും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു
കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി
പള്ളിക്കകത്ത് കയറാനും അധികം താമസമില്ല
പള്ളിക്കുള്ളിലെ ആരാധനയ്ക്ക് നേരെയായിരിക്കും ഇനിയുള്ള ആക്രമണം ഉണ്ടാവുക
അത് നമ്മൾ പ്രതീക്ഷിച്ചിരിക്കണം
ഏതു മതത്തിലും മതഭ്രാന്തന്മാർ ഉണ്ടാകും
മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്കാണ് ഉത്തരവാദിത്വം
ഓച്ചിറയിൽ സായാഹ്ന സംവാദം -കെട്ടിമറക്കുന്ന കെട്ടുകാഴ്ചകൾ
ഓച്ചിറ: പില്ലർ എലിവേറ്റഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കെട്ടുകാഴ്ച കമ്മിറ്റികൾ,സമൂഹ്യ സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് ജനുവരി 4, ഞായർ 4 മണിക്ക് , കെട്ടിമറക്കുന്ന കെട്ടുകാഴ്ചകൾ എന്ന പേരിൽ സായാഹ്ന സംവാദം സംഘടിപ്പിക്കുന്നു . രജിസ്റ്റർ ചെയ്യാൻ
കെട്ടുകാഴ്ച കമ്മിറ്റികൾ ബന്ധപ്പെടേണ്ട നമ്പർ: 9446005740
കൊലപാതകശ്രമം….. പ്രതി പിടിയില്‍
കുന്നിക്കോട്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വിളക്കുടി ധര്‍മ്മപുരി ആലിയാട്ട് മേലതില്‍ വീട്ടില്‍ സനൂപ് എന്നറിയപ്പെടുന്ന സനോജിനെ (36) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് സനോജ്. മുന്‍പ് യുവാവുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പ്രതിയുടെ വീടിന് സമീപത്തുള്ള വിളക്കുടി വില്ലേജില്‍ പാപ്പാരംകോട് റോഡില്‍ കൂടി വീട്ടിലേക്ക് നടന്നുപോയ യുവാവിനെ പ്രതി കൈയ്യില്‍ കരുതിയിരുന്ന മരകായുധമുപയോഗിച്ച് യുവാവിന്റെ തലക്കടിച്ചു പരിക്കേല്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സയിലാണ്. കുന്നിക്കോട് എസ്‌ഐമാരായ സാബു, ഷാനവാസ്, സന്തോഷ് എസ്‌സിപിഓമാരായ ബിനു, ഷമീര്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എന്‍. വാസു സുപ്രീംകോടതിയില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍. വാസു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസില്‍ എന്‍.വാസുവിന്റെയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെയും മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് എന്‍.വാസു ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എന്‍. വാസു. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹരിക്കുന്നുണ്ടെന്നും വസ്തുത പരിശോധിക്കാതെയാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും എന്‍.വാസു അപ്പീലില്‍ ചൂണ്ടിക്കാട്ടി. താന്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സഹായം ചെയ്തിട്ടില്ലെന്നും തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ സ്വര്‍ണം പൂശാനായി കൈമാറിയ കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.
മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചെന്ന പേരിൽ സിപിഐഎം നിയന്ത്രണത്തിനുള്ള ബാങ്കിൽ നിന്ന് ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി
ഇടുക്കി. മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചെന്ന പേരിൽ സിപിഐഎം നിയന്ത്രണത്തിനുള്ള ബാങ്കിൽ നിന്ന് ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി. അഞ്ച് വർഷമായി ഇടുക്കി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ താൽകാകലിക സ്വീപ്പർ ജോലി ചെയ്തിരുന്നു നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിസ ഷിയാസിന്റെ 16 വയസ്സുള്ള മകൻ തൊടുപുഴ നഗരസഭയിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. വിഷ്ണു ജയിച്ചതോടെ ബാങ്ക് ഭരണസമിതി പ്രതികാര നടപടി സ്വീകരിച്ചു എന്നാണ് ആരോപണം. ജോലിയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ സിപിഐഎം നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് പ്രാദേശിക പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതും നടപടിക്ക് കാരണമായി. ഭർത്താവ് മരിച്ച നിസയുടെ ഉപജീവന മാർഗമായിരുന്നു ബാങ്കിലെ ജോലി. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം. അതേ സമയം ജോലി തൃപ്തികരമല്ലാത്തതിനാൽ മറ്റൊരാളെ നിയമിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിനാലാണ് നടപടിയെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
നിലപാട് വ്യക്തമാക്കി സുകുമാരൻ നായർ
ചങ്ങനാശേരി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന്റെത് സമദൂരം
ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്ന് പറഞ്ഞത്
അത് രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ടതില്ല
മറ്റ് എല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് നിലപാട്
ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല
സ്വർണ്ണക്കുള്ളയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി
തനിക്ക് സമുദായത്തിൽ പിന്തുണ ഉണ്ടോ എന്ന് നിങ്ങൾ വിലയിരുത്തണം മന്നം ദിനാചരണത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം.
ഡിജെ പാർടിയിലെ പൊലീസ് ഇടപെടൽ: അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ടയിൽ ഡിജെ പാർടിയിലെ പൊലീസ് ഇടപെടലിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടാണ് നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
പത്തനംതിട്ടയിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകർത്തെന്ന് പരാതി. ഡിജെ അഭിറാം സുന്ദർ തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
യുഡിഎഫിനെ മുന്നിൽ നിർത്തി മതഭരണം നടത്താൻ ലീഗ് ശ്രമം, വെള്ളാപ്പള്ളി
ആലപ്പുഴ. കാർ വിവാദം അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും മുഖമെന്ന് വെള്ളാപ്പള്ളി നടേശൻ
പ്രശ്നം പിന്നാക്കക്കാരൻ കാറിൽ കയറിയത് മാത്രം. മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചാൽ ഇവിടെ എന്ത് സംഭവിക്കാനാണ്?
യോഗനാദം എഡിറ്റോറിയലിൽ അണ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ എത്തിയത്
മുസ്ലീം ലീഗിനും സിപിഐക്കും വിമർശനം
യുഡിഎഫിനെ മുന്നിൽ നിർത്തി മതഭരണം നടത്താൻ ലീഗ് ശ്രമം. മലപ്പുറം പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. ഇടതുപക്ഷത്തിന്റെ നട്ടെല്ല് ഈഴവരുൾപ്പടെയുള്ളപിന്നാക്ക സമുദായങ്ങൾ
സിപിഐഎമ്മിന് അതറിയാം, സിപിഐക്ക് ആ ബോധമില്ല
സിപിഐയിലെ നവനേതാക്കൾക്ക് യാഥാർത്ഥ്യബോധമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ
‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ. എരുമേലി കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോൻ ആണ് പിടിയിലായത്. ഇരട്ടി ലാഭത്തിൽ വിൽപന നടത്താൻ ഉദ്ദേശിച്ച് വലിയ അളവിൽ മദ്യം ശേഖരിച്ചിരിക്കുകയായിരുന്നു. പുതുവർഷ ദിനത്തോട് അനുബന്ധിച്ച് വിൽപന നടത്താനാണ് ‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചത്. 76 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.
ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു.







































