തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തു വിട്ടു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതു പ്രകാരം ഇതു വരെയുണ്ടായിരുന്ന ഇളവുകൾ എല്ലാം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാർഗനിർദേശം അനുസരിച്ച് സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ യോഗ്യതകൾ ഉള്ളവരെല്ലാം കെ-ടെറ്റ് യോഗ്യത കൂടി നേടിയെങ്കിൽ മാത്രമേ അധ്യാപക തസ്തികകളിലേക്ക് അർഹരാകൂ.
ഇതു വരെയും ഉന്നത യോഗ്യതകൾ ഉള്ളവരെ സർക്കാർ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകുന്നതിനും ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് നിയമനമാറ്റം ലഭിക്കുന്നതിനോ കെ-ടെറ്റ് കാറ്റഗറി III നിർബന്ധമായും പാസാകണം.
എൽപി , യുപി അധ്യാപകരാകാൻ കെ -ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്നിൽ വിജയിക്കണം. ഹൈസ്കൂൾ അധ്യാപകരാകാൻ കാറ്റഗറി III യോഗ്യത നേടിയിരിക്കണം.
അതേ സമയം കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (സിടെറ്റ്) വിജയിച്ചവർക്ക് ഇളവുണ്ടായിരിക്കും. സിടെറ്റ് പ്രൈമറി വിജയിച്ചവരെ എൽപി സ്കൂളുകളിലേക്കും എലമെന്‍ററി സ്റ്റേജ് യോഗ്യത നേടിയവരെ യുപിയിലേക്കും പരിഗണിക്കും.
കെ-ടെറ്റ് ഇളവ് റദ്ദാക്കി; നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം; സർക്കാർ പുതിയ ഉത്തരവിറക്കി
മന്ത്രിമാർ രാഷ്ട്രീയം പറയണം, സി പി എം
തിരുവനന്തപുരം. മന്ത്രിമാർ രാഷ്ട്രീയം പറയണം
മന്ത്രിമാർ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തണമെന്ന് CPIM
സംസ്ഥാന സമിതിയുടേതാണ് നിർദേശം
സർക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ മന്ത്രിമാർ മുന്നിട്ടിറങ്ങണം
സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യതയും മന്ത്രിമാർക്ക് ഉണ്ടെന്ന് സംസ്ഥാന സമിതിയിൽ
എം.വി ഗോവിന്ദൻ
മന്ത്രിമാർ വകുപ്പുകളിൽ മാത്രം ഒതുങ്ങുന്നുവെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു
ഇതേ തുടർന്നാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം
നിർദ്ദേശം പാലിച്ച് മന്ത്രിമാർ പ്രതികരിച്ച് തുടങ്ങി
മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണാനും തീരുമാനം
17 ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണമെന്ന് റെയിൽവേ, കാരണമറിയണോ
തിരുവനന്തപുരം. 17 ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണം
റയില്‍വേ സ്റ്റേഷന്‍റെ സമീപത്ത് നിന്നും 17 ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണമെന്ന് റയില്‍വേ
കോട്ടയത്ത് മറ്റേണ്ടത് ആറെണ്ണം
തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നെണ്ണം മാറ്റണം
മദ്യപര്‍ ട്രെയിനില്‍ കയറുന്നത് സമീപത്ത് ബവ്റിജസ് ഉള്ളതിനാല്‍ എന്ന് വാദം
റയില്‍വേയുടെ ആവശ്യം തള്ളി ബവ്കോ
മദ്യപര്‍ റയില്‍വേ പരിസരത്ത് കയറന്നത് തടയേണ്ടത് റയില്‍വേ എന്ന് ബവ്കോ
.കത്തുകൾ വഴിയാണ് ആശയവിനിമയം നടന്നത്
ഡയാലിസിന് പിന്നാലെ രണ്ട് രോഗികൾ മരിച്ചതിൽ അന്വേഷണം,അണുബാധ വെള്ളത്തിൽ നിന്നെന്ന് സംശയം
ആലപ്പുഴ. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിന് പിന്നാലെ രണ്ട് രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള ഉള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ദ സംഘവും ആശുപത്രിയിൽ എത്തി. പൂർത്തിയാകുന്ന മുറയ്ക്ക് റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും. രമേശ് ചെന്നിത്തല വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ വകുപ്പ് തല അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച രോഗികളുടെ കുടുംബം ഔദ്യോഗിക പരാതി നൽകുന്നത് വൈകുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ 15 ദിവസത്തേക്ക് അടച്ചു. രോഗികൾക്ക് മാവേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡയാലിസിസിനുള്ള പകരം സൗകര്യം ഒരുക്കിയിരിക്കുന്നത്
ഹരിപ്പാട് ഡയാലിസിസ് മരണത്തിന് കാരണമായ അണുബാധയുടെ ഉറവിടം തേടി മെഡിക്കൽ ബോർഡ്
ഡയാലിസിസ് സെന്ററിളും ആർ ഓ പ്ലാന്റിലും പരിശോധന നടത്തി
അണുബാധ വെള്ളത്തിൽ നിന്നെന്ന് സംശയം ; സാമ്പിൾ രാസപരിശോധനക്ക് അയച്ചു
ഡയാലിസിസിന് മുമ്പ് നൽകുന്ന മരുന്നുകളും പരിശോധനക്ക് അയച്ചു
ആർസിസിയിൽ നിയമന ക്രമക്കേടെന്ന് പരാതി
തിരുവനന്തപൂരം. ആർസിസിയിൽ നിയമന ക്രമക്കേടെന്ന് പരാതി. സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിലാണ് ക്രമക്കേട്
ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ R നെതിരെ പരാതി
ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു
ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ
നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം CNO അട്ടിമറിച്ചു
എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു
ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്ക് പട്ടികയിൽ ഒന്നാം റാങ്ക്
രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയിൽ വന്ന ആദ്യ പേരുകാരിൽ അധികവും അടുപ്പക്കാരുമെന്ന് ആരോപണം
27 പേരുടെ ആദ്യ റാങ്ക് പട്ടികയിൽ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്സുമാരായി ആർസിസിയിൽ നിയമിച്ചത്
ചീഫ് നഴ്സിംഗ് ഓഫീസറെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുൻ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ 24 നോട്
നിലവിലെ നിയമനങ്ങൾ റദ്ദ് ചെയ്ത് പരീക്ഷാ നടപടികൾ പുതുതായി നടത്തണമെന്നും ആവശ്യം
17 പവൻ സ്വർണ്ണം കവർച്ച നടത്തിയ കേസിൽ വീട്ടു ജോലിക്കാരി അറസ്റ്റിൽ
മലപ്പുറം. പൊന്നാനിയിൽ 17 പവൻ സ്വർണ്ണം കവർച്ച നടത്തിയ കേസിൽ വീട്ടു ജോലിക്കാരി അറസ്റ്റിൽ
പള്ളപ്പ്രം കക്കങ്ങൽ അശ്വതി (38) ആണ് പിടിയിലായത്
വയോധികയായ റിട്ടേഡ് അധ്യാപികയുടെ വീട്ടിൽ സഹായി ആയിരുന്നു അശ്വതി
ഒരു വർഷത്തിനിടെയാണ് കവർച്ച നടത്തിയത്
സ്വർണ്ണത്തിൻ പുറമെ ആഡംബര വാച്ചുകളും കവർന്നിട്ടുണ്ട്
പൊന്നാനി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് IIT ഇന്ദോർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) ഇന്ദോർ അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2, അസോസിയേറ്റ് പ്രൊഫസർ എന്നിവയുൾപ്പെടെയുള്ള ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി ഒൻപതിന് വൈകുന്നേരം അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാവുക. ആകെ 38 ഒഴിവുകളിലേക്കാണ് നിയമനം.
പ്രായപരിധി
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1 തസ്തികയ്ക്ക് 32 വയസ്സും ഗ്രേഡ് 2-ന് 35 വയസ്സുമാണ് പരമാവധി പ്രായപരിധി.
ഒഴിവുകൾ
സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഗണിതശാസ്ത്രം, ഫിസിക്‌സ് / ആസ്‌ട്രോഫിസിക്‌സ്, സ്‌പേസ് എൻജിനിയറിങ് തുടങ്ങി വിവിധ വകുപ്പുകളിലേക്കാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുക. സ്‌കൂൾ ഓഫ് ഇന്നൊവേഷനു വേണ്ടിയാണ് അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ.
യോഗ്യതാ മാനദണ്ഡം
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1-ന്, പിഎച്ച്.ഡി.ക്ക് പുറമെ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം, ഗവേഷണം, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എക്‌സ്പീരിയൻസ് നിർബന്ധമാണ്.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2-ന്, ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡിയും ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ അക്കാദമിക് റെക്കോഡും ഉണ്ടായിരിക്കണം. ഈ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക്, ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി. ഉണ്ടായിരിക്കണം. എം.ടെക്, എം.ഡിസൈൻ, അല്ലെങ്കിൽ MArch പോലുള്ള യോഗ്യതകളിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ ബിരുദവും അക്കാദമിക് റെക്കോഡും ആവശ്യമാണ്. കൂടാതെ, അസിസ്റ്റന്റ് പ്രൊഫസറായി മൂന്ന് വർഷം ഉൾപ്പെടെ കുറഞ്ഞത് ആറ് വർഷത്തെ അധ്യാപന പരിചയം, ഗവേഷണം, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എക്‌സ്പീരിയൻസും ഉണ്ടായിരിക്കണം.
ശമ്പളം
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2 (പേ ലെവൽ 10): പ്രതിമാസം 1,37,578 രൂപ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1 (പേ ലെവൽ 12): പ്രതിമാസം 1,92,046 രൂപ
അസോസിയേറ്റ് പ്രൊഫസർ (പേ ലെവൽ 13A2): പ്രതിമാസം 2,59,864 രൂപ
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 4 കാര്യങ്ങൾ
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലാണ് നമ്മൾ എപ്പോഴും സൂക്ഷിക്കാറുള്ളത്. ഇത് ദിവസങ്ങളോളം ഭക്ഷണം കേടുവരാതിരിക്കാൻ സഹായിക്കും. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടുവരുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂക്ഷിക്കാതെ ഭക്ഷണം ചൂടാക്കി കഴിച്ചതുകൊണ്ട് കാര്യമില്ല. കേടുവന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
1.റൂം ടെമ്പറേച്ചർ
ബാക്കിവന്ന, പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ അധികം നേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്ത് വയ്ക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കൾ ഉണ്ടാവാനും ഭക്ഷണം പെട്ടെന്ന് കേടുവരാനും കാരണമാകുന്നു.
- തണുപ്പ് മാറണം
ചൂടുള്ള ഭക്ഷണ സാധനങ്ങൾ അതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. നന്നായി ആറിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാൻ പാടുള്ളു. താപനിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം ഭക്ഷണം കേടുവരാൻ കാരണമാകുന്നു. ചൂടുള്ള ഭക്ഷണങ്ങൾ കുറഞ്ഞത് അര മണിക്കൂറെങ്കിലും തണുക്കാൻ പുറത്തു വെയ്ക്കണം. - ഉപയോഗം
ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത ഭക്ഷണങ്ങൾ പിന്നെയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒന്നിൽകൂടുതൽ തവണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഭക്ഷണം എളുപ്പം കേടുവരാൻ കാരണമാകും.
- ഭക്ഷണ സാധനങ്ങൾ
ഓരോ ഭക്ഷണത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് മനസിലാക്കിയാവണം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
കൈ മുറിച്ചുമാറ്റിയ സംഭവം; പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വിനോദിനി, കൈ വെക്കാൻ സഹായം വേണം
പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപതു വയസുകാരിയ്ക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചില്ല. പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലാണ് കുട്ടിയുടെ വിട്ടുകാർ.
കുടുംബത്തിന് ആകെ കിട്ടിയ സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം.
അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയത്. എന്നാല്‍ ആ തുച്ഛമായ തുക വിനോദിനി എന്ന മിടുക്കിയുടെ നഷ്ടത്തിന് പകരമാവില്ല.
സിപിഐ മൂഢസ്വർഗത്തില്‍,ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്, സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്ന് വെളളാപ്പളളി
തിരുവനന്തപുരം: സിപിഐ മൂഢസ്വർഗത്തിലെന്ന് വെളളാപ്പളളി നടേശന്‍ പരിഹസിച്ചു.യോഗനാദത്തിലെ ലേഖനത്തിലാണ് പരാമര്‍ശം.ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമിസ്സ.സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്
മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചാൽ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്. കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു






































