ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കും. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും തന്ത്രിയെ ചോദ്യം ചെയ്യും.
ശബരിമലയിലെ സ്വർണമോഷണക്കേസിൽ തന്ത്രിക്ക് നേരിട്ട് പങ്കുള്ളതായി എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്വർണമോഷണത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ കണ്ഠര് രാജീവര് സമ്മതിച്ചു. ദ്വാരപാലക ശിൽപപാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവും മൊഴിയും എസ്‌ഐടിക്ക് നേരത്തെ ലഭിച്ചിരുന്നു.
പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്‌ഠര് രാജീവർക്കെതിരെ നിർണായക തെളിവുകളുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാനും ശ്രമിക്കുന്നുണ്ട്.
തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും
കല്യാണ ദിവസം പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടി… സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയതിന് പിന്നിൽ പുതിയ ആരോപണങ്ങൾ
ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹ ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ദിവസങ്ങള്‍ക്ക് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സ്മൃതി അറിയിക്കുകയും ചെയ്തു.
ഇതിനിടെ തന്നെ വിവാഹത്തില്‍ നിന്നും സ്മൃതി പിന്മാറാന്‍ കാരണം പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളോട് സ്മൃതിയും പലാഷും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പലാഷിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും ഉയര്‍ന്നു വന്നിരുന്നു. നടനും നിര്‍മാതാവുമായ വിധ്‌ന്യാന്‍ മാനെയാണ് പലാഷ് തന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പലാഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മാനെ. സ്മൃതിയുമായുള്ള വിവാഹം നടക്കാതെ പോയത് പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതിനാലാണെന്നാണ് മാനെയുടെ ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാനെയുടെ ആരോപണം.
20 കോടി ഈ നമ്പറിന്… ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.
രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് വെളിപ്പെടുത്തല്‍, വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കും
കണ്ണൂർ .രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കും.ജില്ലാ-സംസ്ഥാന നേതാക്കൾ തമ്മിലുളള ചർച്ചയിൽ ഇന്ന് നടപടി ധാരണയാകും പാർട്ടിയെ തിരുത്താനാണ് ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പരസ്യമായി പറഞ്ഞതെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു
പയ്യന്നൂരിൽ വ്യക്തികൾ പണാപഹരണം നടത്തിയിട്ടില്ലെന്നും ഓഫീസ് നിർമ്മാണത്തിന്റെ കണക്ക് സമർപ്പിക്കാൻ വൈകിയതിൽ ആണ് വീഴ്ച സംഭവിച്ചതെന്നുമാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രതിരോധം.
ഇടവേളയ്ക്കുശേഷം രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിപ്പ് പുറത്തെത്തുമ്പോൾ സിപിഐഎം കടുത്ത പ്രതിരോധത്തിലാണ്. രക്തസാക്ഷി ഫണ്ട്
വെട്ടിച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായത് എന്നതാണ് സിപിഎമ്മിനെ കുഴക്കുന്നത്.മൺമറഞ്ഞ നേതാവ് കോടിയേരി ബാലകൃഷ്ണനെ കൂടി ആരോപണത്തിലേക്ക് വലിച്ചിട്ടു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആക്ഷേപങ്ങളെ വൈകാരികമായി
പ്രതിരോധിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലേക്ക് തള്ളിവിട്ട വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഐഎം പുറത്താക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിനിടയിൽ കണ്ണൂർ നേതാക്കളും സംസ്ഥാന നേതൃത്വവും തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടക്കും.കണ്ണൂർ ജില്ലാ കമ്മിറ്റി ചേർന്നായിരിക്കും നടപടി തീരുമാനിക്കുക
പാർട്ടിയെ തിരുത്തുന്നതിനു വേണ്ടിയാണ് ഫണ്ട് വെട്ടിപ്പ് തുറന്നു പറഞ്ഞുതെന്നാണ് വി കുഞ്ഞി കൃഷ്ണന്റെ വിശദീകരണം. തിരുത്തിയില്ലെങ്കിൽ കേരളത്തിലെ പാർട്ടിക്ക് ബംഗാളിൻ്റെ അനുഭവം വന്നുചേരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു
രക്തസാക്ഷി ഫണ്ടിൽ തിരുമറി നടന്നിട്ടില്ലെന്ന് വാദമുയർത്തിയും ഓഫീസ് നിർമ്മാണ കണക്കുകൾ സമർപ്പിക്കാൻ വൈകിയതിൽ നടപടിയെടുത്തു എന്നും ചൂണ്ടിക്കാട്ടി വിവാദം അവസാനിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം
എം ടെക് യോഗ്യതയുള്ള ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ
തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ. എംടെക്ക് വിദ്യാഭ്യാസയോഗ്യതയുള്ള ആളാണ് ഗ്രീമ. ഗ്രീമ മോഡേണ്‍ അല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പരിഹസിച്ചു. 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി. യുവതി മാനസികമായി തകർന്നിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് നാട്ടിലെത്തിക്കും. കമലേശ്വരം ശാന്തി ഗാർഡൻസിൽ സജിത, ഗ്രീമ എന്നിവരുടെ മരണത്തിലാണ് ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിലായത്. അയർലൻഡിൽ പഠിക്കുന്ന ഉണ്ണികൃഷ്ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ ആണ് പിടിയിലായത്. തുടർന്ന് കേരള പോലീസിന് കൈമാറുകയായിരുന്നു .ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഉണ്ണികൃഷ്ണന് എതിരെ ചുമത്തിയിട്ടുണ്ട്. ഗ്രീമയ്ക്ക് ഐശ്വര്യം പോരെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് ആറു വർഷമായി ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചെന്നാണ് ബന്ധുകളുടെ മൊഴി. ജീവനൊടുന്നതിന് മുമ്പ് എഴുതിയ കുറുപ്പിലും ഉണ്ണികൃഷ്ണനാണ് മരണ കാരണമെന്ന് എഴുതിയിട്ടുണ്ട്.
കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസിൽ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്.എൽ. സജിത(54)യെയും മകൾ ഗ്രീമ എസ്. രാജി(30)നെയുമാണ് ബുധനാഴ്ചയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്രവിതരണക്കാരന് വെട്ടേറ്റു
തൃശ്ശൂർ . അന്നമനട മേലഡൂർ ജംഗ്ഷനിൽ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വർഗീസിന്റെ ഇടതു കൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി. വലതുകൈയ്ക്കും, താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്. ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു.അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. ഉടൻ തന്നെ അദ്ദേഹത്തെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട
തിരുവനന്തപുരം.നഗരത്തില്‍ വൻ എംഡിഎംഎ വേട്ട. പേട്ട റെയിൽവേ സ്റ്റേഷന് സമീപം എംഡി എം എയുമായി രണ്ട് പേരാണ് പിടിയിലായത്.
154 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. ആനയറ സ്വദേശികളായ നന്ദു, നന്ദുഹരി എന്നിവരാണ് പിടിയിലായത്.
ഇരുചക്ര വാഹനത്തിൽ ആയിരുന്നു പ്രതികൾ യാത്ര ചെയ്തിരുന്നത്. എട്ട് ലക്ഷത്തിലധികം
വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് സ്കോഡ് സി ഐ മുകേഷ് കുമാറിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന.
കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം,പ്രതി പിടിയിലെന്നു വിവരം
തിരുവനന്തപുരം.കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം. പ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിലെന്നു സൂചന. പിടിയിലായത് കേരള തമിഴ്നാട് അതിർത്തിയിൽ. ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പാപ്പാലയിൽ നടന്ന അപകടത്തിൽ രജിത്- അംബിക ദമ്പതികളാണ് മരിച്ചത്
പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതിനു കിളിമാനൂർ SHO ഉൾപ്പടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതലായ വാഹനം കത്തിയതിൽ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി
പത്തനംതിട്ട: മൂന്നാം ബലാംത്സഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. പത്തനംതിട്ട ജില്ലാ സെഷന്‍ കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
എംഎല്‍എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പരാതിക്കാരി ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. എംഎല്‍എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.






































