27.7 C
Kollam
Tuesday 27th October, 2026 | 08:16:13 PM
Home News Breaking News കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം,പ്രതി പിടിയിലെന്നു വിവരം

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം,പ്രതി പിടിയിലെന്നു വിവരം

Advertisement

തിരുവനന്തപുരം.കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം. പ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിലെന്നു സൂചന. പിടിയിലായത് കേരള തമിഴ്നാട് അതിർത്തിയിൽ. ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പാപ്പാലയിൽ നടന്ന അപകടത്തിൽ രജിത്- അംബിക ദമ്പതികളാണ് മരിച്ചത്

പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതിനു കിളിമാനൂർ SHO ഉൾപ്പടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതലായ വാഹനം കത്തിയതിൽ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്