കുണ്ടറ.കൊല്ലം ജില്ലയിലെ വിരമിച്ച BSF ജവാൻ മാരുടെ കൂട്ടയ്മയായ ബോർഡർ വാരിയർസ് ട്രസ്റ്റ് ന്റെ കുണ്ടറയിലെ ഓഫീസിനു മുന്നിൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. സുനിൽ തിരുമുറ്റം ദേശീയപതാക ഉയർത്തി. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ രവീന്ദ്രൻ ആർ ചെങ്കുളം, ബിനു ജി നായർ, ജയൻ ചക്കുവള്ളി, ഹരി കുമാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ചാരായ കേസ് പ്രതിയായിരുന്നയാൾ DYFI മേഖല സെക്രട്ടറി
പാലക്കാട്. നെന്മാറ DYFI മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത്. 2021 ജൂണിലായിരുന്നു നെന്മാറയിൽ ഫാം ഹൗസിൽനിന്നു ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്സൈസ് കേസെടുത്തത്. പശു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനയ്ക്കെത്തിയത്.
ഉദ്യോഗസ്ഥരെത്തും മുമ്പെ ഉണ്ണി ലാൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലീറ്റർ ചാരായവും പത്ത് ലീറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉൾപ്പെടെയായിരുന്നു കണ്ടെടുത്തത്
കുന്നത്തൂർ സീറ്റിൽ അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗം; സീറ്റ് ഉറപ്പിച്ചാൽ ഉഷാലയം ശിവരാജൻ സ്ഥാനാർത്ഥിയാകാൻ സാധ്യത
ശാസ്താംകോട്ട. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റിൽ അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗവും രംഗത്ത്.കഴിഞ്ഞ തവണയും സീറ്റ് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഒടുവിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന കോവൂർ കുഞ്ഞുമോന് നറുക്ക് വീഴുകയായിരുന്നു.എന്നാൽ 25 വർഷമായി എംഎൽഎ പദവിയിൽ തുടരുന്ന കുഞ്ഞുമോൻ്റെ ആർഎസ്പി
(ലെനിനിസ്റ്റ്) പാർട്ടിക്ക് ഇക്കുറി സീറ്റ് നൽകേണ്ടെന്ന തീരുമാനം എൽഡിഎഫിൽ സജീവമാണ്.ഈ അവസരം മുതലെടുക്കാനാണ് മാണി കോൺഗ്രസ് ലക്ഷ്യമിടുന്നത്.തദ്ദേശത്തിലെ കനത്ത
തോൽവിയും,സഭാ നേതൃത്വങ്ങളുടെ നിർദ്ദേശവും അനുസരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ അടുത്തിടെ പാർട്ടി യുഡിഎഫിലേക്ക്
പോകാൻ ശ്രമം നടത്തിയത് ഏറെ ചർച്ചയായിരുന്നു.ഈ ഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് എൽഡിഎഫ് വിടാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയത്.മുന്നണിയിൽ ഉറച്ചു നിൽക്കുന്നതിന് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചിരുന്നു.ഇതാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ സംവരണ സീറ്റ് ആവശ്യപ്പെടാൻ പാർട്ടി തീരുമാനിച്ചത്. യുഡിഎഫിലായിരിക്കെ പാര്‍ട്ടിക്ക് പുനലൂരും പത്തനാപുരവും സീറ്റുകള്‍ ലഭിച്ചതാണ്. കുന്നത്തൂരില്‍ കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടി സജീവമാണ് താനും.
സീറ്റ് ലഭിക്കുകയാണെങ്കിൽ ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവും കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പറും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ ഉഷാലയം ശിവരാജൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത ഏറെയും.പാർട്ടി മുൻ ചെയർമാൻ കെ എം. മാണിയുമായും ഇപ്പോൾ ജോസ് കെ മാണിയുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഉഷാലയം എന്നതിനാൽ കുന്നത്തൂർ സീറ്റിനായി ജോസ് കെ മാണി തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കെപിഎംഎസ് ജില്ലാ സെക്രട്ടറിയായി 22വര്‍ഷം ഇരുന്ന ശിവരാജന്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റും ആയിരുന്നു. പുന്നല ശ്രീകുമാറിനെ രംഗത്തിറക്കിയത് അടക്കം സംഘടനയുടെ നിരവധി ചുവടുകളില്‍ നേതൃത്വം വഹിച്ചെങ്കിലും ഗ്രൂപ്പ് തിരിഞ്ഞതില്‍ മനസുമടുത്താണ് ഔദ്യോഗിക ഭാരവാഹിത്വം ഉപേക്ഷിച്ചത്.
അതിനിടെ വീണ്ടും സീറ്റ് കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ.ഔദ്യോഗിക ആർഎസ്പി
എൽഡിഎഫ് വിട്ട് പോയപ്പോൾ മുന്നണിക്കൊപ്പം മറ്റൊരു ആർഎസ്പി രൂപീകരിച്ചു നിന്നയാളാണ് താനെന്നും യുഡിഎഫിൽ നിന്നും ഡെപ്യൂട്ടി സ്പീക്കർ പദവി ഉൾപ്പെടെ നിരവധി ഓഫറുകൾ കിട്ടിയിട്ടും പോകാതെ നിന്നതായും കുഞ്ഞുമോൻ ചൂണ്ടിക്കാട്ടുന്നു.വരുന്ന 3,4,5 തീയതികളിലെ എല്‍ഡിഎഫ് ജാഥയില്‍ സജീവ നേതൃത്വത്തിന് കുഞ്ഞുമോന്‍ തയ്യാറെടുത്ത് കഴിഞ്ഞു.
തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണം, എസ് രാജേന്ദ്രൻ
മൂന്നാര്‍. മൂന്നാറിൽ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് രാജേന്ദ്രൻ. ഭീഷണിയിൽ തനിക്ക് പേടിയില്ല. എംഎം മണിക്ക് മറുപടി പറയാൻ അവസരം വരും. മണി പറയുന്നതെല്ലാം നാടൻ ഭാഷയാണെന്നല്ലേ പാർട്ടി സെക്രട്ടറി വരെ പറഞ്ഞിട്ടുള്ളത്. തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണമെന്നും രാജേന്ദ്രൻ.
റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു
കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
കണ്ണൂര്‍ ജില്ലാ കലക്ടറും കമ്മീഷണറും ഇടപെട്ടാണ് മന്ത്രിയെ താങ്ങിയെടുത്തത്. മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ സമയത്ത് അല്‍പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ആംബലന്‍സിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്. കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർ എഴുകോൺ സ്വദേശികൾ
കൊല്ലം: ദേശീയപാതയിൽ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേർ എഴുകോൺ സ്വദേശികൾ. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുവത്തൂരിൽ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്.
തീപിടിച്ച് ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് (27) സംഭവസ്ഥലത്തു തന്നെ മരിച്ചു. സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്
എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണച്ചശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
യുവതിയെ ഭര്‍ത്താവ് മർദിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം, ചോദിച്ച സിപിഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം.ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം ചോദ്യം ചെയ്ത പ്രാദേശിക സിപിഐഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാലോട് ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം
സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിന് ഗുരുതരപരിക്ക്. ഷാനിന് കൈക്ക് പൊട്ടൽ ഏറ്റു, തലയ്ക്ക് ഗുരുതര പരിക്ക്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതി. ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. 6 ബിജെപി -ആർഎസ്എസ് പ്രവർത്തകർ പാലോട് പോലീസ് കസ്റ്റഡിയിൽ
രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്
ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്
യുവതിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം. പേയാട് യുവതിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി.വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ( 26 വയസ് ) ആണ് മരിച്ചത്.രണ്ടാം ഭർത്താവ് പേയാട്,അരുവിപ്പുറം സ്വദേശി രതീഷ് വിളപ്പിൽശാല പോലീസിൻറെ കസ്റ്റഡിയിൽ. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു മർദ്ദനം
നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പോലീസ് എത്തി നോക്കുമ്പോൾ വിദ്യ ചന്ദ്രൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിദ്യ ചന്ദ്രന് രണ്ടു മക്കൾ ഉണ്ട്
കഴിഞ്ഞ രണ്ടു വർഷമായി ആദ്യ ഭർത്താവിനോട് പിണങ്ങി രതീഷിനോടൊപ്പം താമസിച്ച് വരികയായിരുന്നു
എസ്.ഐ.ആർ രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി
ന്യൂഡെല്‍ഹി. എസ്.ഐ.ആർ രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി.രേഖകൾ ഹാജരാക്കേണ്ടത് 37 ലക്ഷത്തോളം പേർ.19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ERO മാർ നോട്ടീസ് അയച്ചത് 37 ലക്ഷത്തോളം പേർക്ക്. നോട്ടീസ് നേരിട്ട് ലഭിച്ചത് 13.5 ലക്ഷം വോട്ടർമാർക്ക് മാത്രം
ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും എന്ന് ആശങ്ക. ഹിയറിങ് നടത്തി രേഖകൾ കൃത്യമാക്കാനുള്ള സമയപരിധി ഫെബ്രുവരി 14. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്






































