Home Blog Page 1070

അവസാന ഓവര്‍ വരെ ആവേശം…. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നേപ്പാള്‍

മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നേപ്പാള്‍. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരോട് നാല് റണ്‍സിനാണ് നേപ്പാള്‍ പരാജയപ്പെട്ടത്. നിശ്ചിത ഓവറില്‍ ഇം?ഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ പോരാട്ടം 180 റണ്‍സില്‍ അവസാനിച്ചു.

20 പന്തില്‍ 39 റണ്‍സ് അടിച്ച ലോകേഷ് ബാമിന്റെ ഇന്നിങ്‌സാണ് നേപ്പാളിന് വിജയപ്രതീക്ഷ നല്‍കിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18-ാം ഓവറില്‍ നേപ്പാള്‍ 22 റണ്‍സ് അടിച്ചെടുത്തോടെയാണ് കളി മാറിയത്. അടുത്ത ഓവറില്‍ 14 കൂടി നേടിയതോടെ കളി ആവേശത്തിലേക്ക് നീണ്ടു. അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ ഓവറില്‍ അഞ്ച് റണ്‍സ് നേടാനെ ടീമിന് കഴിഞ്ഞുള്ളൂ. 44 റണ്‍സ് നേടിയ ദിപേന്ദ്ര സിങാണ് ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയുംജേക്കബ് ബേതേലിന്റെയും അര്‍ധ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ 180 കടത്തിയത്. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിങ്, നന്ദന്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം. കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ കലണ്ടറില്‍ അവധി ലഭിക്കുന്ന തരത്തില്‍ മാറ്റം വരുത്തണം.

ജുമുഅ നമസ്‌കാരത്തിന് തടസ്സമാകാതെ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം. സാമൂഹിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും, മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ബിനോയ് വിശ്വത്തിന്‍റെ കുടുംബത്തിന് ബ്രിട്ടീഷ് പൗരത്വമോ,സത്യമെന്ത്

തിരുവനന്തപുരം: ഭാര്യയ്ക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

മനഃപൂര്‍വം തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. കൃഷ്ണ അഞ്ചല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം ഉണ്ടായത്. മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി ജോര്‍ജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ തന്നെയാണ് ഉള്ളത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്നാലെ സിപിഎമ്മും ജയ സാധ്യതാ സര്‍വേ നടത്തുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്നാലെ സിപിഎമ്മും സര്‍വേ നടത്തുന്നു. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാണ് തീരുമാനം. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സിപിഎം സര്‍വേ നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു സ്വകാര്യ ഏജന്‍സി ഇതിനകം തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് വാര്‍ത്തകള്‍

അനുയോജ്യമായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക, നിലവിലുള്ള എംഎല്‍എമാരുടെ വിജയസാധ്യത വിലയിരുത്തുക, മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യത കുറവുള്ള എംഎല്‍എമാരെ ഒഴിവാക്കുക എന്നതാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സര്‍വേ ഫലം നിര്‍ണായകമായിരിക്കും.

ഏജന്‍സികളുടെ സര്‍വേ ഫലത്തിനു പുറമേ, ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി പരിഗണിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രധാന്യം കണക്കിലെടുത്ത്, മത്സരത്തില്‍ രണ്ടു തവണ മാനദണ്ഡം ഇത്തവണ ഒഴിവാക്കാന്‍ സിപിഎം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന ചിലരെ ഒഴികെ, ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരോടും മത്സരസജ്ജമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതത് മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് സിപിഎം സിറ്റിങ്ങ് എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, സര്‍വേ വിലയിരുത്തലുകള്‍ എംഎല്‍എമാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രധാന ഘടകമായിരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതില്‍, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ സര്‍വേ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇടതുപക്ഷം കൂടുതല്‍ പ്രായോഗിക സമീപനം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

‘ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് സര്‍വേകള്‍. ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുമോ ഇല്ലയോ എന്ന് സര്‍വേകള്‍ക്ക് വ്യക്തമായി പറയാന്‍ കഴിയില്ല. വ്യക്തിഗത വിലയിരുത്തല്‍, വിവിധ അനുകൂല ഘടകങ്ങള്‍ പരിശോധിക്കുക, സമാന ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യുക, തുടര്‍ന്ന് വിജയസാധ്യതയെക്കുറിച്ച് ഒരു നിഗമനത്തിലെത്തുക എന്നിവയാണ് സര്‍വേ ചെയ്യുന്നത്. ‘ ഒരു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു.

സിറ്റിങ്ങ് എംഎല്‍എമാരില്‍, കുറച്ച് പേരെ വീണ്ടും മത്സരിപ്പിച്ചേക്കില്ല. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം എം എം മണിയെയും, എം.മുകേഷ്, യു.പ്രതിഭ പോലുള്ള ചിലരെയും വീണ്ടും മത്സരിപ്പിച്ചേക്കില്ലെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുള്ള മന്ത്രി വി ശിവന്‍കുട്ടി, പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങിയവരുടെ കാര്യത്തില്‍, അനുയോജ്യരായ പകരക്കാരെ കണ്ടെത്തിയില്ലെങ്കില്‍, അവരെത്തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചേക്കാം.

ഗൂഡാലോചനയെന്ന് അടൂര്‍ പ്രകാശ്,ഓര്‍മ്മയില്ലാതെ കടകംപള്ളി ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടക്കുന്നത് വാക്പോര്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ശബരിമല സ്വർണക്കൊള്ള കേസിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരായി മൊഴി നൽകിയതോടെ വിവാദം പുതിയ തലത്തിലെത്തി. അതേസമയം, പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യണമെന്നത് ഏറെനാളായി ഇടതുപക്ഷം ആഗ്രഹിക്കുന്ന രാഷ്ട്രീയ ആവശ്യമായിരുന്നു. പ്രത്യക്ഷത്തില്‍ കാര്യമില്ലെന്ന് തോന്നാമെങ്കിലും കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയവരെ ഇതില്‍ വലിച്ചിഴച്ച് ചര്‍ച്ചകളില്‍ പെടുത്താന്‍ ഇടതുപക്ഷം കാട്ടിയ മിടുക്ക് നിയമസഭയില്‍ രാഷ്ട്രീയ കേരളം കണ്ടതാണ്.

ഗൂഢാലോചനയെന്ന് അടൂർ പ്രകാശ്

എസ്ഐടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഹാജരായതെന്നും അത് രഹസ്യമായ നീക്കമല്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.

എന്നാൽ, മൊഴിയെടുപ്പ് നടക്കുന്നതിനിടയിൽ തന്നെ മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ ചോർത്തി നൽകാൻ സർക്കാർ ചില ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എസ്ഐടിയിലുണ്ടായത് എസ്ഐടിതന്നെ പുറത്തുവിട്ടിട്ടുണ്ട്. എസ്ഐടിയിലെ ഉദ്യോഗസ്ഥന്‍മാരെ പുറത്തുവിടാന്‍ ഏല്‍പിച്ചതനുസരിച്ച് അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ആ വാര്‍ത്തകളൊക്കെ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. അത് എസ്ഐടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഉദ്യോഗസ്ഥന്‍മാരെ നിയോഗിച്ചതനുസരിച്ച് അവര്‍ അവരുടെ ദൗത്യം ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

തൻ്റെ സ്റ്റേറ്റ്മെന്റ് വേണമെന്ന് നേരത്തേ തന്നെ അറിയിച്ചതനുസരിച്ചാണ് ഇന്നലെ സമയം കണ്ടെത്തി എസ്ഐടി മുന്‍പാകെ പോയത്. അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. പക്ഷേ അത്തരം കാര്യങ്ങള്‍ അവിടെ രേഖപ്പെടുത്തുന്ന അവസരത്തിലും പുറത്ത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നത് അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ്. ഇതിന് സത്യാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ആ വാര്‍ത്തകള്‍ കൊടുക്കാന്‍ വേണ്ടി എല്‍ഡിഎഫ് ഗവണ്‍മെന്റ് ചില ഉദ്യോഗസ്ഥന്‍മാരെ അവിടെ നിയോഗിച്ചിട്ടുണ്ട്. പറയേണ്ടി വരുന്ന സാഹചര്യത്തില്‍ അവരുടെ പേരുകള്‍ എടുത്തു പറയും. അത്തരം ആളുകള്‍ ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളും പുറത്തുകൊണ്ടുവരിക എന്നുള്ളതും തങ്ങളുടെ ഉത്തരവാദിത്വമാണ്.

ഓര്‍മ ഇല്ലെന്ന് കടകംപള്ളി

പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പുതിയ ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശദീകരണവുമായി രംഗത്തെത്തി. ഒരു കുട്ടിക്ക് മൊമെൻ്റോ നൽകുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഏഴോ എട്ടോ വർഷം മുൻപ് നടന്ന ഈ സംഭവത്തെക്കുറിച്ച് തനിക്ക് ഇപ്പോൾ ഓർമയില്ലെന്നാണ് കടകംപള്ളിയുടെ വാദം. ആ കുട്ടിയെ കണ്ട് എവിടെവച്ചാണ് മൊമൻ്റോ നല്‍കിയതെന്ന് ചോദിക്കുക. തൻ്റെ ഓര്‍മയില്‍ വരാത്ത ഒരു കാര്യത്തിന് താന്‍ എന്ത് ചെയ്യാനാണെന്നും കടകംപള്ളി ചോദിച്ചു.

രണ്ട് തവണ അല്ല 40 തവണ പോയെങ്കിലും പോയി എന്നു പറയാന്‍ തനിക്ക് മടി ഇല്ല. കാരണം ഈ പറയുന്ന കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ല. താന്‍ ആര്‍ക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായും ണ്ടരു ഇടപാടുമില്ല. അതുകൊണ്ട് അത് പറയാന്‍ മടിക്കേണ്ട കാര്യമില്ല. മന്ത്രിയായിരുന്നു സമയത്ത് മണ്ഡലത്തിന് പുറത്തുള്ളവര്‍ വിളിച്ചിട്ടുണ്ട്, അങ്ങനെ പോയി മൊമൻ്റോ കൊടുത്തിട്ടുമുണ്ട്. മണ്ഡലത്തിനു പുറത്തുള്ള കുട്ടിക്ക് കൊടുക്കരുതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

താന്‍ ഒരിക്കല്‍ മാത്രമേ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുള്ളു എന്നും അത് രഹസ്യമായല്ല ഗണ്‍മാനൊപ്പമാണ് പോയിട്ടുള്ളതെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് പോറ്റിക്കൊപ്പമുള്ള അടുത്ത ചിത്രം പുറത്തു വന്നപ്പോള്‍ ഏഴോ എട്ടോ വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മയില്ല എന്നു പറഞ്ഞാണ് കടകംപള്ളി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമല സ്വർണക്കൊള്ള കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് ഇരുമുന്നണികളുടെയും നീക്കം. സ്വർണക്കൊള്ള പുറത്തുകൊണ്ടുവന്നത് യുഡിഎഫ് ആണെന്നും അതിനാൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെ ഭയമില്ലെന്നും അടൂർ പ്രകാശ് അവകാശപ്പെടുമ്പോൾ, കോൺഗ്രസ് നേതൃത്വത്തിന് പ്രതികളുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി ഭരണഘടനക്കെതിരായ തീവ്ര സംഘടന,രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയം,ഉമർ ഫൈസി മുക്കം

കാസർകോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ജമാഅത്തെ ഇസ്‌ലാമി ഭരണഘടനക്കെതിരായ തീവ്ര സംഘടനയാണെന്നും നാല് വോട്ടിന് വേണ്ടി നാടിനെ തകർക്കുന്നവരുടെ പിന്തുണ തേടരുതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടി സഞ്ചരിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് സമസ്ത എപ്പോഴും പറയാറുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച ഉമർ ഫൈസി, അത്തരക്കാരെ ഭൂമിയിൽ ഇറങ്ങി സഞ്ചരിക്കാൻ പോലും അനുവദിക്കരുതെന്ന രൂക്ഷമായ പ്രയോഗവും നടത്തി. ജമാഅത്തെ ഇസ്‌ലാമിയെ ആദ്യഘട്ടം മുതൽ എതിർത്ത പാരമ്പര്യമാണ് സമസ്തയുടേതെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്‌ലാമിൻ്റെ സമാധാനപരമായ പ്രബോധന ശൈലിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ-ഇസ്‌ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളന പ്രമേയം ആഹ്വാനം ചെയ്തു. രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ ആശയത്തിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷ മാധ്യമങ്ങൾ എന്ന വ്യാജേന പ്രവര്ത്തിക്കുന്ന ചില മാധ്യമങ്ങൾ വഴി സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകൾ തിരിച്ചറിയണം. സഹിഷ്ണുതയുടെ പൈതൃകം ഉയർത്തിപ്പിടിച്ച് ഇത്തരം വിഘടനവാദങ്ങളെ ആശയപരമായി പ്രതിരോധിക്കാൻ സമുദായം രംഗത്തിറങ്ങണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

കേരളത്തിലെ വലിയ ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്നും മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്നും സമസ്ത വ്യക്തമാക്കി.

നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. മലപ്പുറത്തിന് പുറമെ ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും ശാസ്ത്രീയ പഠനങ്ങൾ നടത്തി പുനർനിർണയം നടത്തണം. 39 പാർലമെൻ്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്നാടിൻ്റെ മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.

പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കും. ഇത് പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടുമെന്നും പ്രമേയം പറയുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആവശ്യം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് നീങ്ങണമെന്ന് സമസ്ത ആഹ്വാനം ചെയ്തു.

പാക്, ചൈന അധിനിവേശ കശ്‌മീർ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്ത് വിട്ട് അമേരിക്ക; മുഴുവൻ കശ്‌മീരും ഇന്ത്യയുടെ ഭാഗം

വാഷിങ്‌ടൺ: ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപനത്തിനിടെ ശ്രദ്ധയാകർഷിച്ച് ഇന്ത്യയുടെ ഭൂപടം. യുഎസ്‌ടിആർ (യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ്) ഓഫിസാണ് ഇന്ത്യയുടെ ഭൂപടം വെള്ളിയാഴ്‌ച പുറത്തിറക്കിയത്. യുഎസ്‌ടിആർ എക്‌സിൽ പോസ്റ്റ് ചെയ്‌ത ഇന്ത്യയുടെ ഭൂപടത്തിൽ പാകിസ്ഥാൻ അധിനിവേശ കശ്‌മിർ ഉൾപ്പെടെയുള്ള ജമ്മു കശ്‌മിരിൻ്റെ മുഴുവൻ പ്രദേശവും ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ ചൈന അവകാശപ്പെടുന്ന അക്‌സായി ചിൻ പ്രദേശവും ഇന്ത്യയുടെ ഭാഗമായി മാപ്പിൽ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളുമായി പ്രദേശിക തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പാകിസ്ഥാൻ അധിനിവേശ കശ്‌മിർ, അക്‌സായി ചിൻ എന്നീ തർക്ക മേഖലകളുടെ അതിർത്തികൾ ഒരു രേഖയോടെയെണ് ഭൂപടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.

യുഎസ്‌ടി‌ആർ പുറപ്പെടുവിച്ച ഇന്ത്യയുടെ ഭൂപടത്തിൽ ഈ രണ്ട് പ്രദേശങ്ങൾ ഉൾപ്പെടെ ജമ്മു കശ്‌മിരിൻ്റെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ ഭാഗമായി കാണിച്ചിട്ടുണ്ട്. ചരിത്രപരമായ അവകാശവാദങ്ങളുടെയും മുൻകാല ഉടമ്പടികളുടെയും അടിസ്ഥാനത്തിൽ അക്‌സായി ചിൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ ഇന്ത്യൻ പ്രദേശങ്ങളിൽ ചൈനയും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

ചൈന പുറത്തിറക്കിയ ഈ സ്റ്റാൻഡേർഡ് മാപ്പിൽ, അരുണാചൽ പ്രദേശ്, അക്‌സായി ചിൻ, തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ അമേരിക്ക ചർച്ച വ്യാപാര കരാർ യാഥാർഥ്യമായതിന് പിന്നാലെയാണ് അമേരിക്കയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ് പുറത്ത് വിട്ട ഭൂപടവും ചർച്ചയാകർഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചത്. റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും കഴിഞ്ഞ വർഷം 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് പിൻവലിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചതെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.

റഷ്യയുടെ യുക്രെയ്‌നിനെതിരായ നടപടികളും റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നിങ്ങനെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് 2025 ഓഗസ്‌റ്റിൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്ത് എത്തിയത്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്‌താവന ഇരു രാജ്യങ്ങളും പുറത്തുവിടുകയും ചെയ്യുകയായിരുന്നു.

ബിജെപിയുടെ ഉന്നത നേതൃത്വം പ്രചരിപ്പിക്കുന്ന “വിഷമാണ്” ഈ വീഡിയോ,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വിഡിയോ വിവാദം

ന്യൂഡൽഹി: ഒരു പ്രത്യേക മതന്യൂനപക്ഷ വിഭാഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച വിവാദ വീഡിയോയുടെ പേരിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ. ഇത്തരം വീഡിയോകൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നും കോടതികൾ ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നും അദ്ദേഹം ഞായറാഴ്‌ച പറഞ്ഞു.

ബിജെപിയുടെ ഉന്നത നേതൃത്വം പ്രചരിപ്പിക്കുന്ന “വിഷമാണ്” ഈ വീഡിയോ എന്ന് എക്‌സ് പോസ്റ്റിലൂടെ കെ.സി. വേണുഗോപാൽ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വീഡിയോയെ അപലപിക്കുമെന്ന് തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും നീതിന്യായ വ്യവസ്ഥ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ന്യൂനപക്ഷങ്ങളെ പോയിൻ്റ് ബ്ലാങ്കിൽ കൊലപ്പെടുത്തുന്നതായി കാണിക്കുന്ന വീഡിയോ ബിജെപിയുടെ ഔദ്യോഗിക ഹാൻഡിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല – ദശകങ്ങളായി ഈ ഫാസിസ്റ്റ് ഭരണം മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നമാണിത്. ഇതൊരു സാധാരണ ട്രോൾ വീഡിയോ ആയി കണ്ട് തള്ളിക്കളയാനാവില്ല. ഏറ്റവും മുകളിൽ നിന്നുള്ളവർ പ്രചരിപ്പിക്കുന്ന വിഷമാണിത്, ഇതിന് ശിക്ഷ ലഭിച്ചേ തീരൂ. നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷയില്ല, പക്ഷേ നീതിന്യായ വ്യവസ്ഥ ഇടപെടണം,” വേണുഗോപാൽ കുറിച്ചു.

‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന് പേരിട്ടിരുന്ന ഈ വീഡിയോ ഇപ്പോൾ അസം ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. ഭരണഘടനയുടെ നെഞ്ചിലേക്കാണ് വെടിയുതിർക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്‌ഗർഹി ആരോപിച്ചു. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി മുസ്ലീങ്ങളുടെ നെഞ്ചിലേക്ക് വെടിയുതിർക്കുന്നത്, പക്ഷേ യഥാർത്ഥത്തിൽ അദ്ദേഹം വെടിവെക്കുന്നത് ഭരണഘടനയ്ക്ക് നേരെയാണ്. ഗാന്ധിജിയുടെ നെഞ്ചിലേക്ക് ഗോഡ്‌സെ വെടിയുതിർത്തതുപോലെയാണിത്. വീഡിയോ നീക്കം ചെയ്തിട്ടുണ്ടാകാം, എങ്കിലും നരേന്ദ്ര മോദിജി, താങ്കൾ ഇതൊന്നും കാണുന്നില്ലേ?” എന്ന് അദ്ദേഹം ചോദിച്ചു.

ഈ വീഡിയോ നിർമ്മിച്ചവർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് തൻ്റെ എക്‌സ് ഹാൻഡിലിൽ ഇങ്ങനെ കുറിച്ചു. “ലജ്ജാകരം. ഈ വീഡിയോ നിർമ്മിച്ചവർ ഉടനടി അറസ്റ്റ് ചെയ്യപ്പെടണം. നിങ്ങൾ നടപടിയെടുക്കണം.” പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.

കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ഈ “വിഷത്തിനും വിദ്വേഷത്തിനും അക്രമത്തിനും” കാരണം പ്രധാനമന്ത്രി മോദിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. നമ്മുടെ നിയമസംവിധാനം ഉറങ്ങുകയാണോ എന്നും അവർ ചോദിച്ചു.

“മുസ്‌ലിങ്ങളെ വെടിവയ്ക്കു‌ന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടു കൂടിയ വീഡിയോ നീക്കം ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല. ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. മിസ്റ്റർ മോദി, ഈ വിഷത്തിനും വിദ്വേഷത്തിനും അക്രമത്തിനും താങ്കളാണ് ഉത്തരവാദി. കോടതികളും മറ്റ് സ്ഥാപനങ്ങളും ഉറങ്ങുകയാണോ?” – സുപ്രിയയുടെ പോസ്റ്റിൽ പറയുന്നു.

കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് എക്സിൽകുറിച്ചത് ഇങ്ങനെയാണ്: “മോദി, നിങ്ങൾ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവനായ ഹിമന്ത ബിശ്വ ശർമ്മ മുസ്ലീങ്ങളെ വെടിവെക്കുന്ന ഒരു വീഡിയോ നിർമ്മിക്കുകയും ബിജെപി അസമിൻ്റെ ഔദ്യോഗിക ഹാൻഡിലിൽ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഇന്ത്യൻ സുപ്രീം കോടതി ഒരു നിശബ്ദ സാക്ഷിയായി നിലകൊള്ളുന്നതിൽ ഞാൻ ഞെട്ടിപ്പോകുന്നു. കോടതിയുടെ നിശബ്ദതയും സ്വമേധയാ നടപടിയെടുക്കുന്നതിലെ പരാജയവും അതിൻ്റെ പങ്കിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്,” ഷമ കുറിച്ചു.

ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദിയും ബിജെപിയെ അപലപിച്ചു. “ബിജെപി അസം പ്രദേശ് എക്സ് ഹാൻഡിൽ ‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന തലക്കെട്ടിൽ അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതും ലക്ഷ്യം വെച്ചുള്ളതുമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. പ്രതിഷേധത്തെത്തുടർന്ന് അവർ പോസ്റ്റ് ഡീലീറ്റ് ചെയ്തെങ്കിലും, പലരും അത് ഡൗൺലോഡ് ചെയ്യാനും പ്രചരിപ്പിക്കാനും തക്ക സമയം അത് അവിടെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ലജ്ജയില്ലാതെ ഈ വിദ്വേഷരൂപത്തെയും രാഷ്ട്രീയ ലക്ഷ്യത്തെയും അവഗണിക്കും. ബിജെപിക്ക് മുന്നിൽ ഇസി അക്ഷരാർത്ഥത്തിൽ ഉപയോഗശൂന്യമാണ്,” അവര്‍ വിമര്‍ശിച്ചു.

നഗരത്തിൽ ടാക്സി ഡ്രൈവർ‌ക്കും നാട്ടുകാർക്കും നേരെ അക്രമം അഴിച്ചുവിട്ട് യുവതികൾ

ബംഗളൂരു: നഗരത്തിൽ ടാക്സി ഡ്രൈവർ‌ക്കും നാട്ടുകാർക്കും നേരെ അക്രമം അഴിച്ചുവിട്ട് യുവതികൾ. മദ്യപിച്ചെത്തിയ യുവതികളാണ് റോഡിൽ പരാക്രമം നടത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കളെ സന്ദർശിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന യുവതികൾ മുന്നിലുണ്ടായിരുന്ന ടാക്സിയിൽ ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.


ടാക്സിയിൽ ഇടിച്ചത് ഡ്രൈവറായ അഹമ്മദ് ചോദ്യം ചെയ്തതോടെ യുവതികൾ ഇയാളെ ചീത്തവിളിക്കുകയും ഹെൽമെറ്റ് കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. കൈകളിൽ ചെയിൻ ചുറ്റി ഡ്രൈവറെ ആക്രമിക്കാനും ഇവർ മുതിർന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയ നാട്ടുകാരെയും യുവതികൾ വെറുതെ വിട്ടില്ല. അവിടെ കൂടിയവർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും പരസ്യമായി അസഭ്യം പറയുകയും ചെയ്തു.


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരാൾ തന്നെ തടയാൻ ശ്രമിച്ച പുരുഷന്മാരെ ചവിട്ടുന്നതും പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷവും ജനക്കൂട്ടത്തിന് നേരെ ആക്രോശിക്കുന്നതും കാണാം. ലിസ, മാത്യു എന്നിവരാണ് പിടിയിലായ യുവതികൾ. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തോല്‍വി

ധാക്കുവാഖാന: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തോല്‍വി. കേരളത്തിന്റെ എട്ടാം കിരീടമെന്ന മോഹം സര്‍വ്വീസസ് തല്ലിക്കെടുത്തി. ഫൈനലില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ കേരളം ഒറ്റ ഗോള്‍ വഴങ്ങി തോല്‍വി സമ്മതിച്ചു. തുടരെ രണ്ടാം വര്‍ഷമാണ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ഫൈനലില്‍ തോല്‍വി വഴങ്ങുന്നത്. കഴിഞ്ഞ തവണ ബംഗാളിനോടാണ് കേരളം പരാജയപ്പെട്ടത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് സര്‍വീസസ് വിജയ ഗോള്‍ വലയിലിട്ടത്. 109-ാം മിനിറ്റിലാണ് സര്‍വീസസ് വിജയ ഗോള്‍ വലയിലാക്കി തങ്ങളുടെ എട്ടാം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. എക്‌സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാറാണ് സര്‍വീസസിനായി വിജയ ഗോള്‍ നേടിയത്. അവര്‍ 1-0ത്തിനു ജയവും കിരീടവും പിടിച്ചെടുത്തു.