28.1 C
Kollam
Wednesday 12th August, 2026 | 02:00:49 PM
Home News Breaking News അവസാന ഓവര്‍ വരെ ആവേശം…. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നേപ്പാള്‍

അവസാന ഓവര്‍ വരെ ആവേശം…. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നേപ്പാള്‍

മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നേപ്പാള്‍. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരോട് നാല് റണ്‍സിനാണ് നേപ്പാള്‍ പരാജയപ്പെട്ടത്. നിശ്ചിത ഓവറില്‍ ഇം?ഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ പോരാട്ടം 180 റണ്‍സില്‍ അവസാനിച്ചു.

20 പന്തില്‍ 39 റണ്‍സ് അടിച്ച ലോകേഷ് ബാമിന്റെ ഇന്നിങ്‌സാണ് നേപ്പാളിന് വിജയപ്രതീക്ഷ നല്‍കിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18-ാം ഓവറില്‍ നേപ്പാള്‍ 22 റണ്‍സ് അടിച്ചെടുത്തോടെയാണ് കളി മാറിയത്. അടുത്ത ഓവറില്‍ 14 കൂടി നേടിയതോടെ കളി ആവേശത്തിലേക്ക് നീണ്ടു. അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ ഓവറില്‍ അഞ്ച് റണ്‍സ് നേടാനെ ടീമിന് കഴിഞ്ഞുള്ളൂ. 44 റണ്‍സ് നേടിയ ദിപേന്ദ്ര സിങാണ് ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയുംജേക്കബ് ബേതേലിന്റെയും അര്‍ധ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ 180 കടത്തിയത്. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിങ്, നന്ദന്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.