Home Blog Page 1050

പുതുവല്‍സര രാവില്‍ തല്ലിയ പൊലീസുകാരനെ മാളില്‍ കുടുംബത്തിന്‍റെ മുന്നിലിട്ട് തല്ലി എസ്എഫ്ഐ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ് മാളില്‍ പൊലീസുകാരന് എസ്എഫ്‌ഐക്കാരുടെ മര്‍ദനം. കുടുംബത്തോടൊപ്പം മാളിലെത്തിയ തിരുവന്തപുരം എആര്‍ ക്യാംപിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് പൊലീസുകാരനെ കയ്യേറ്റം ചെയ്തത്. ഈഞ്ചക്കലിലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വച്ചാണ് സംഭവം.

യുവാക്കളുടെ സംഘവുമായി പൊലീസുകാരൻ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ മിഥുന്‍ റോയിയുടെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. യുവാക്കളുടെ പരാതിയില്‍ പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. . എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

പുതുവത്സര രാവില്‍ എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മാളിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലിയായിരുന്നു അന്നത്തെ സംഘര്‍ഷം. ഇതിനുളള പ്രതികാരമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

സ്ഥിര നിക്ഷേപങ്ങൾ തിരികെ കൊടുക്കുന്നത് സഹകരണ ബാങ്കുകള്‍   വൈകിപ്പിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാരണത്താല്‍ സ്ഥിര നിക്ഷേപങ്ങൾ തിരികെ കൊടുക്കുന്നത് സഹകരണ ബാങ്കുകള്‍   വൈകിപ്പിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍. പാലക്കാട് കുഴല്‍ന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച നാല് പേര്‍ സമര്‍പ്പിച്ച പരാതികളിലാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന ഉത്തരവ്. ബാങ്കുകളും സംഘങ്ങളും നഷ്ടത്തിലായെങ്കില്‍ നിക്ഷേപകര്‍ അതിന് ഉത്തരവാദികളല്ലെന്നാണ് ഉപഭോക്തൃ കമ്മീഷന്റെ നിര്‍ദേശം. പ്രതിസന്ധിയുണ്ടെന്ന കാരണം പറഞ്ഞ് കാലാവധിയായിട്ടും നിക്ഷേപം തിരികെ കൊടുക്കാതെ കാലാവധി പുതുക്കിക്കൊണ്ടിരിക്കുന്ന നിരവധി സഹകരണ സംഘങ്ങള്‍ക്ക് ഈ ഉത്തരവ് തിരിച്ചടിയാണ്.

2.90 ലക്ഷം രൂപ നിക്ഷേപമുള്ള ശോഭ, 2.25 ലക്ഷം നിക്ഷേപമുള്ള രാജശ്രീ വിജയന്‍, 2.92 ലക്ഷത്തിന്റെയും 3.12 ലക്ഷത്തിന്റെയും നിക്ഷേപങ്ങളുള്ള സരസ്വതി സി.പി., 5.03 ലക്ഷം നിക്ഷേപമുള്ള കെ. വിജയന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. 8.5 ശതമാനം പലിശക്ക് ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ 2021 ഏപ്രില്‍ ഒന്നാം തീയതി കാലാവധി പൂര്‍ത്തിയാക്കി. പക്ഷെ സംഘം നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് ഇവരുടെ ഡെപ്പോസിറ്റുകള്‍ തിരികെ നല്‍കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംഘം ഇത് പുതുക്കിക്കൊണ്ടിരുന്നു.

നിക്ഷേപകര്‍ പരാതിയുമായി ആദ്യം സമീപിച്ചത് പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെയാണ്. ഉപഭോക്തൃ നിയമ പ്രകാരമുള്ള നിശ്ചിത സമയത്തിന് ശേഷമാണ് (barred by limitation) പരാതികള്‍ സമര്‍പ്പിച്ചതെന്ന് കാട്ടി കമ്മീഷന്‍ പരാതികള്‍ തള്ളി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് പരാതികള്‍ അതിനിടയാക്കിയ സംഭവത്തിന് (cause of action) ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. പരാതികള്‍ 2022 ഏപ്രില്‍ ഒന്നിന് മുന്‍പായി സമര്‍പ്പിക്കണമായിരുന്നു എന്നാണ് പാലക്കാട് ജില്ലാ കമ്മീഷന്‍ കണ്ടെത്തിയത്.

പാലക്കാട് കമ്മീഷന്റെ ഉത്തരവിനെതിരെ പരാതിക്കാര്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ അജിത് കുമാര്‍ ഡി, മെമ്പര്‍ രാധാകൃഷ്ണന്‍ കെ.ആര്‍. എന്നിവരാണ് പരാതി കേട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദമാണ് കുഴല്‍മന്ദം സൊസൈറ്റി കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചത്. ലോണെടുത്ത ഒരുപാടുപേര്‍ തിരിച്ചടവ് മുടക്കിയതാണ് ഇതിനിടയാക്കിയത്. തല്‍ക്കാലം പണം തിരികെ നല്കാനാവുന്ന സാഹചര്യമല്ല ഉള്ളത്. സഹകരണ വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി നിശ്ചയിക്കുന്ന മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ നിക്ഷേപങ്ങള്‍ മടക്കികൊടുക്കുന്നത്.

കാലാവധി കഴിഞ്ഞെന്ന ജില്ലാ കമ്മീഷന്റെ കണ്ടെത്തല്‍ സംസ്ഥാന കമ്മീഷന്‍ ആദ്യമേ തള്ളിക്കളഞ്ഞു. ഡെപ്പോസിറ്റുകള്‍ പിന്നീടുള്ള ഓരോ വര്‍ഷവും പുതുക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ കണ്ടെത്തല്‍ ശരിയല്ല. ലോണുകള്‍ തിരികെ പിടിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താത്ത കുഴല്‍മന്നം സംഘത്തെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. അത്തരം നടപടികളെടുക്കുന്നതിന് പകരം മുന്‍ഗണനാ നിര്‍ണയ കമ്മറ്റി രൂപീകരിക്കാനാണ് സംഘം തയ്യാറായത്.

‘കാലാവധി തീരുന്ന മുറക്ക് തങ്ങളുടെ പണം തിരികെ കിട്ടാന്‍ നിക്ഷേപകര്‍ക്ക് എല്ലാ അവകാശവുമുണ്ട്. സംഘത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ നിക്ഷേപകരല്ല അതിനുത്തരവാദികള്‍. മുഴുവന്‍ പണവും, പലിശയുള്‍പ്പെടെ തിരികെ കിട്ടാന്‍ അവര്‍ക്ക് അവകാശമുണ്ട്,’ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പണം തിരികെ നല്‍കാനും നല്‍കുന്ന തീയതി വരെ 8.5 ശതമാനം പലിശ നല്‍കാനുമാണ് ഉത്തരവ്. കൂടാതെ ഓരോരുത്തര്‍ക്കും 2000 രൂപ വച്ച് ചെലവിനത്തിലും നല്‍കണം.

Summary

കുമരൻചിറ ആക്കൽവീട്ടിൽ രാജേന്ദ്രൻ നിര്യാതനായി


ശൂരനാട് തെക്ക്. കുമരൻചിറ ആക്കൽവീട് രാജേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11:30-ന്  വീട്ടുവളപ്പിൽ നടക്കും
L R ഈസി ഹോംസ് & മൊബൈൽസ് ഉടമകളായ സുനിൽ, സുരേഷ് എന്നിവർ മക്കളാണ്.
.

ചക്കുവള്ളി റിട്ട. വെറ്റിനറി അസി ഡയറക്ടര്‍ ഡോ.എ എം ബൈജുഷായുടെ ഭാര്യ ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രഫ. സുബാ ബഷീര്‍ നിര്യാതയായി

പോരുവഴി. ചക്കുവള്ളി പുത്തന്‍കടയില്‍ റിട്ട. വെറ്ററിനറി അസി ഡയറക്ടര്‍ ഡോ.എഎം ബൈജുഷായുടെ ഭാര്യ ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രഫ. സുബാ ബഷീര്‍(53)നിര്യാതയായി. സംസ്കാരം ഞായര്‍ രാവിലെ പത്തിന് പോരുവഴി ഷാഫി ജമാ അത്ത് കബറിസ്ഥാനില്‍

മക്കള്‍.ഡോ. മുഹമ്മദ് ആഷിഖ് ഷാ, ഡോ.ഹാജിറാ ബീവി

കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി

പരവൂര്‍: പൊഴിക്കര കടല്‍തീരത്ത് കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളായ മൂന്നുപേരില്‍ രണ്ടുപേരെ കടലില്‍ കാണാതായി. അഞ്ചുപേരടങ്ങിയ സംഘത്തില്‍ മൂന്നു പേരാണ് കുളിക്കാനിറങ്ങിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അയത്തില്‍ ഗാന്ധിനഗര്‍ 65 ഭാനുമതി വിലാസത്തില്‍ സെല്‍വരാജിന്റെ മകന്‍ വിബിന്‍ (16), അയത്തില്‍ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കത്തില്‍ അനില്‍രാജിന്റെ മകന്‍ കണ്ണന്‍രാജ് (16) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം കാണാതായ അബുതാഹിറിനെ ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ സംഘം രക്ഷിച്ചു.
ശനി ഉച്ചയ്ക്ക് 2.45നാണ് അപകടം ഉണ്ടായത്. പൊഴിക്കര കടപ്പുറത്ത് എത്തിയ സംഘം പൊഴിക്കര ക്ഷേത്രത്തിന് പിറകുവശത്തെ കടലില്‍ കുളിക്കാനിറങ്ങിയതാണ് അഞ്ചംഗസംഘം. ഇതില്‍ മൂന്ന് പേര് കുളിക്കാന്‍ ഇറങ്ങുകയും ഇവര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

അധികാര സ്ഥാനങ്ങളിലുള്ളവർക്ക് വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രം പുസ്തകം എഴുതാം; പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ


ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം എം നരവനേയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകം വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. അധികാര സ്ഥാനങ്ങളിൽ ഉള്ളവർ പുസ്തകം എഴുതുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രമാകും ഇനി മുതൽ പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കൂ.

ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ വിഷയം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യലിലേക്ക് ദില്ലി പൊലീസ് കടക്കുകയാണ്. പുസ്തക വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ പേർക്ക് നോട്ടീസ് നൽകും. രാഹുൽ ഗാന്ധിയിൽ നിന്ന് വിവരങ്ങൾ തേടുമോ എന്നതിൽ വ്യക്തത സെപ്ഷ്യൽ സെൽ തന്നിട്ടില്ല.

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ ക്രൈസ്തവ മഹാറാലി 17 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:
ക്രൈസ്തവ സമൂഹത്തിന് പ്രത്യേകിച്ച് ദളിത് ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ അവകാശങ്ങള്‍ നിര്‍ത്തലാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പറഞ്ഞു.1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്ക് ലഭിക്കുന്ന സംവരണം നിര്‍ത്തലാക്കിയെങ്കിലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിയിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ നല്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ദളിത് ക്രൈസ്തവ ആനുകൂല്യങ്ങള്‍ ഓരോന്നായി നിര്‍ത്തലാക്കി. കൂടാതെ ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയോ അതില്‍ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക്   നല്കുകയോ ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിക്കുന്നതിനുവേണ്ടി ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  1000 ദിനം തികയുന്നതിനോടനുബന്ധിച്ച് 2026 ഫെബ്രുവരി 17ന് രാവിലെ 10.30ന് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ടില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് റാലിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അംഗസഭകളില്‍ നിന്നുള്ള വൈദികരും വിശ്വാസസമൂഹവും റാലിയില്‍ പങ്കെടുക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോര്‍ജ്, ബിഷപ്പ് ഡോ. എസ് ക്രിസ്റ്റഫര്‍ വിജയന്‍, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്,  ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം. എ. പോള്‍, ബിഷപ്പ് സുന്ദര്‍ സിംഗ്, ലെഫ്. കേണല്‍ ജേക്കബ് ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്കും.

റാലിയുടെ ക്രമീകരണങ്ങള്‍ക്കായി കെ.സി.സി. വൈസ് പ്രസിഡന്റ് ശ്രീ. ഷിബി പീറ്റര്‍ ചെയര്‍മാനായും സി.എസ്.ഐ. കൊല്ലം – കൊട്ടാരക്കര മഹായിടവക മെഡിക്കല്‍ ബോര്‍ഡ് സെക്രട്ടറി ശ്രീ. ഷാജി മോന്‍ എസ്. കൈതക്കുഴി കണ്‍വീനറായും കമ്മറ്റി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന
പത്രസമ്മേളനത്തില്‍ റവ. സനല്‍ രാജ്, കണ്‍വീനര്‍ ഷാജിമോന്‍ എസ്. കൈതക്കുഴി എന്നിവരും പങ്കെടുത്തു.

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം എം.പി NK പ്രേമചന്ദ്രൻ നിർവ്വഹിച്ചു

ശാസ്താംകോട്ട.അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം എം.പി NK പ്രേമചന്ദ്രൻ നിർവ്വഹിച്ചു. പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനം ചെയ്തു

. CR മഹേഷ് MLA മുഖ്യപ്രഭാഷണം നടത്തി. പി.കെ അനിൽകുമാർ, മണക്കാല ഗോപാലകൃഷ്ണൻ ആയിഷ ആനടിയിൽ, രജനി സുനിൽ, വി.എൻ സദാശിവൻപിളള കെ.ജി അജിത്. രാഖി പ്രവീൺ നിഷ സന്തോഷ് കെ. സുരേഷ് കുമാർ, കെ.വി തോമസ് ജയരാജ് KS എന്നിവർ ആശംസകൾ നേർന്നു. ഫെഡറേഷൻ ട്രഷറർ പി.എ ജോർജ് കൃതഞ്ജതരേഖപ്പെടുത്തി

കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ

കൊട്ടാരക്കര . കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ.ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ 3 പ്രതികളെ കൊട്ടാരക്കര പോലീസ് പിടികൂടി.പലരിൽ നിന്നായി 3 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ ചെങ്ങന്നൂർ സ്വദേശി
ഗോപകുമാർ എന്നിവരാണ് പിടിയിലായത്

കേസിൽ വിപിൻ ഭാസ്കർ എന്ന ആൾ ഒളിവിലാണ്. സെവൻ സ്റ്റാർ, M3G അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ , തിരുവല്ല, കലയപുരം കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ സ്ഥാപനം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മൈക്രോ ഫിനാൻസ് വഴി ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി. 10000 മുതൽ 65000 രൂപ വരെ 9 പേരിൽ നിന്നായി ഇവർ വാങ്ങിയിട്ടുണ്ട്

5 ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ്. ആലപ്പുഴ കരുമാടി സ്വദേശിയിൽ നിന്ന് 55000 രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്

കൂടുതൽ പേരിൽ നിന്നും തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് വിവരം. കേസിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു

ഭൂരഹിതർക്കും ഭവനരഹിതർക്കും വീടും ഭൂമിയും നൽകാൻ ഗവൺമെന്റ് തയ്യാറാകണം

കരുനാഗപ്പള്ളി. ഭൂരഹിത ഭവനരഹിതരുടെ ജില്ലാതല സംഗമം ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് ഉദ്ഘാടനം ചെയ്തു

ഭൂമിയും വീടും ഇല്ലാതെ ഇന്നും ജനങ്ങൾ വാടക കെട്ടിടങ്ങളിലും പുറമ്പോക്ക് കളിലും കടത്തിണ്ണകളിലും ജീവിക്കേണ്ടി വരുന്നതിന്റെ ഗതികേട് കേരളം മാറിമാറി ഭരിച്ച ഭരണകൂടത്തിന്റ കഴിവു കേടു കൊണ്ടാണെന്ന് ബോബന്‍ ജി നാഥ് പറഞ്ഞു.
.

ട്രസ്റ്റ് ജനറൽ സെക്രട്ടറി ചൂളൂർ ഷാനി അധ്യക്ഷത വഹിച്ചു. അനില ബോബൻ ,അജി ലൗലാൻ്റ്, ഡോളി എസ്, അഖിൽ അരവിന്ദ്, ഷാജി ഇത്തിക്കൽ, ബൈജു ഇടത്തറ, പ്രേം ഭാസിൻ, സോമ അജി എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം കുടുംബങ്ങൾ പങ്കെടുത്തു കഴിഞ്ഞ 35 വർഷക്കാലമായി വാടകയ്ക്ക് താമസിക്കുന്നവരും നാഷണൽ ഹൈവേ പുറംപോക്കിൽ താമസിക്കുന്നവരും, തോട് പുറംപോക്കിൽ താമസിക്കുന്നവരും നിരവധി മാരക രോഗങ്ങൾ പിടിപ്പെട്ടവരും സംഗമത്തിൽ പങ്കെടുത്തു. ഇവരുടെ എല്ലാ പ്രശ്നങ്ങളും പഠിച്ചു മനസ്സിലാക്കി ഗവൺമെൻറിൽ അറിയിക്കുകയും ഗവൺമെൻ്റിൽ നിന്നും സഹായിക്കാൻ പറ്റുന്നവരെ അങ്ങനെയും അല്ലാത്തവരെ കാരുണ്യ പ്രവർത്തകർ വഴിയും വിവിധ സംഘടനകൾ വഴിയും മറ്റും സഹായിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് അറിയിച്ചു.