മൈനാഗപ്പള്ളി കടപ്പ കളത്തൂർ തെക്കതിൽ പരേതനായ തങ്കപ്പന്റെ(കല്ലട) ഭാര്യ അമ്മിണി (78) നിര്യാതയായി.
സംസ്ക്കാരം (17/02/2026) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉദയ ജംഗ്ഷന് തെക്ക് വശമുള്ള സ്വവസതിയിൽ നടക്കും.
മക്കൾ:
റ്റി. അജയൻ (CPIM കടപ്പാ കിഴക്ക് ബ്രാഞ്ച് അംഗം), ഏ.ഗീത
മരുമക്കൾ:
അമ്പിളി, അജയഘോഷ്
സഞ്ചയനം ശനിയാഴ്ച രാവിലെ 8:00 മണിക്ക്
കടപ്പ കളത്തൂർ തെക്കതിൽ അമ്മിണി നിര്യാതയായി
ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം,രാഷ്ട്രീയ നേതാവിന് ദാരുണാന്ത്യം
ലഖ്‌നൗ: ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ലാല്‍ ബഹാദൂര്‍ യാദവ് കൊല്ലപ്പെട്ടു. പ്രതാപ്ഗഡില്‍ ലാല്‍ ബഹാദൂര്‍ യാദവിന്റെ വസതിക്ക് 500 മീറ്റര്‍ മാത്രം മാറി ഞായറാഴ്ചയായിരുന്നു അപകടം.
പ്രതാപ്ഗഡില്‍ നിന്നും ബാബുഗഡിലേക്കുള്ള യാത്രയ്ക്കിടെ നേതാവ് സഞ്ചരിച്ച കാറിന് മുകളിലേക്ക് ഭാരത് പെട്രോളിയം പമ്പിന്റെ ഹൈമാസ്റ്റ് പോസ്റ്റ് പതിക്കുകയായിരുന്നു. 65 മീറ്റര്‍ ഉയരമുള്ളതും നാല്‍പത് ക്വിന്റലില്‍ അധികം ഭാരമുള്ളതുമായ പോസ്റ്റാണ് അപകടം ഉണ്ടാക്കിയത്. ഭീമന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ക്രെയിനുമായി ബന്ധിപ്പിച്ച ചങ്ങല പൊട്ടിയായിരുന്നു അപകടം ഉണ്ടായത്.
ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം,കേസ്
കോഴിക്കോട്: നാദാപുരം-തലശേരി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം. ഏഴുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. സംസ്ഥാനപാതയില്‍ പേരോട് ടൗണിലാണ് ഒരുകൂട്ടം യുവാക്കള്‍ പ്രഹരശേഷിയുള്ള പടക്കങ്ങള്‍ റോഡില്‍ നിരത്തി തീകൊളുത്തിയത്. പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ പൊട്ടിച്ചിതറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്വരാജ് ട്രോഫി നിറവിൽ ശാസ്താംകോട്ട,കുന്നത്തൂർ പഞ്ചായത്തുകൾ
ശാസ്താംകോട്ട:സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി തുടർച്ചയായി നാലാം തവണയും കരസ്ഥമാക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി.കുന്നത്തൂർ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.ഇത് മൂന്നാം തവണയാണ് കുന്നത്തൂരിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്.
മാലിന്യ സംസ്കരണം,കേന്ദ്ര-സംസ്ഥാന ആവിഷ്കൃത ഫണ്ടുകളെ വിനിയോഗം,
തനത് വരുമാനം വർദ്ധിപ്പിക്കൽ,സാമൂഹ്യനീതി എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനാണ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് തുടർച്ചയായി നേട്ടം കൈവരിക്കാൻ സാധിച്ചത്.ഭരണസമിതി,നിർവഹണ ഉദ്യോഗസ്ഥർ,ജീവനക്കാർ,കുടുംബശ്രീതൊഴിലുറപ്പ്,ഹരിത കർമ്മ സേന,ആശാ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്കാരം കരസ്ഥമാക്കുവാൻ സാധിച്ചത്.
ശൂരനാട്ട് 17കാരൻ തൂങ്ങി മരിച്ച നിലയിൽ
ശൂരനാട്:ശൂരനാട്ട് പ്ലസ്ടു വിദ്യാർത്ഥിയായ 17കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ശിവദത്തിൽ സുനിലിൻ്റെയും സന്ധ്യയുടെയും മകൻ ആരോമൽ.എസ് ആണ് മരിച്ചത്.ശൂരനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.
കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.സഹോദരൻ:അനൂപ്.
നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
കോഴിക്കോട്. കൊടിയത്തൂരിൽ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ.മൃഗങ്ങളെ ആക്രമിച്ചത് കരിക്കാട് ഭാഗത്ത്.കഴിഞ്ഞ ശനിയാഴ്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു
പൂക്കോട് വെറ്റിനററി ആശുപത്രിയിൽ ആണ് നായയെ പരിശോധന നടത്തിയത്.പ്രദേശത്ത് ജാഗ്രത നിർദ്ദേശം.കൊടിയത്തൂരിൽ ഇന്ന് പഞ്ചായത്ത് സമിതി യോഗം ചേരും. പ്രദേശത്തെ മറ്റ് തെരുവുനായ്ക്കൾക്കും രോഗബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഇവയെ കൊല്ലാൻ ജില്ല ഭരണകൂടത്തിനോട് അനുമതി തേടും. കരിക്കാട് ഭാഗത്ത് ജാഗ്രത തുടരുകയാണ്. ഇന്ന് ആരോഗ്യ വകുപ്പിൻ്റെ തുടർ പരിശോധനകളും നടക്കും.
കാട്ടുപന്നി കുറുകെ ചാടി,നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു
കണ്ണൂര്‍ : കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി ദാരുണമായി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസില്‍ എന്‍ പ്രദീപനാണ് (52) മരിച്ചത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കതിരൂര്‍ മൂന്നാം മൈലിലാണ് അപകടം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് വില്‍പനയ്ക്കുള്ള മത്സ്യവുമായി ഓട്ടോയില്‍ നരവൂരിലേക്ക് വരുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.
പന്നി കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപനെ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. എല്ലാം ദിവസവും തലശേരി കടപ്പുറം മാര്‍ക്കറ്റില്‍ മത്സ്യമെടുത്താണ് പ്രദീപന്‍ നരവൂര്‍ മേഖലയില്‍ വില്‍പന നടത്തിയിരുന്നത്.
കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ ഭിവാഡിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു. പത്ത് തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം 25 തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
തീ പടര്‍ന്നുപിടിച്ചതോടെ ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിയമര്‍ന്നു. ഇതിനിടെ ചില തൊഴിലാളികള്‍ രക്ഷപ്പെട്ട് ഓടിയതായും വിവരം ഉണ്ട്. പ്രദേശത്ത് സാധാരണ രീതിയിലുള്ള പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിജാര ഡെപ്യൂട്ടി സൂപ്രണ്ട് ശിവരാജ് സിങിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കലക്ടര്‍ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ മജിസ്ട്രീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം, സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.



































