കൊല്ലം: സിനിമയിൽ നായികയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 75കാരൻ അറസ്റ്റിൽ. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
മൂന്നുപേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയിൽനിന്ന് 10,000 രൂപ വാങ്ങിയെന്നാണ് മൊഴി. സിനിമയുടെ കാര്യങ്ങൾ നടക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. രണ്ടാംകുറ്റി ജങ്ഷനിൽ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നാസിം, പണം വീട്ടിലാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി.
ഇതിനിടെ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടി. നാസിമിന്റെ വീടിന്റെ ലൊക്കേഷൻ മൊബൈൽ ഫോണിലൂടെ സുഹൃത്തിന് അയച്ചുനൽകി. തുടർന്ന് സുഹൃത്ത് എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പറയുന്നു.
Home News Breaking News കൊല്ലത്ത് സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 75-കാരൻ അറസ്റ്റിൽ


























