28.8 C
Kollam
Monday 12th October, 2026 | 12:31:23 PM
Home News Breaking News ദുർമന്ത്രവാദം നടത്തിയെന്ന സംശയം: 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു

ദുർമന്ത്രവാദം നടത്തിയെന്ന സംശയം: 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു

ഹൈദരാബാദ് : തെലങ്കാനയിൽ 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു. ദുർമന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


പ്രതിയായ കരേ ദുർഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിൽ മുൻപ് നടന്ന മരണങ്ങളുടെയെല്ലാം ഉത്തരവാദി തന്റെ അമ്മയാണെന്ന സംശയമാണ് കുറ്റകൃത്യം ചെയ്യാൻ ദുർഗേഷിനെ പ്രേരിപ്പിച്ചത്.


പത്ത് ദിവസം മുൻപാണ് ദുർഗേഷ് ഹൈദരാബാദിൽ നിന്നും മേദക് ജില്ലയിലുള്ള തന്റെ ഗ്രാമത്തിലെത്തിയത്. സംഭവദിവസം, ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഇയാൾ അമ്മയുമായി തർക്കത്തിലായി. വർഷങ്ങൾക്ക് മുൻപ് നടന്ന മരണങ്ങളും അമ്മ കാരണമാണുണ്ടായതെന്ന് ദുർഗേഷ് വിശ്വസിച്ചു. വാക്കുതർക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവറായ ദുർദേഷ് വാഹനത്തിൽ നിന്നും ഡീസലെടുത്ത ശേഷം അമ്മയായ കരേ സായമ്മയുടെ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു. അതേസമയം, തങ്ങൾ നടത്തിയ അന്വേഷണത്തിൽ കരേ സായമ്മ ദുർമന്ത്രവാദം നടത്തിയെന്നതിന് യാതൊരു തെളിവുകളും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here