Home Blog Page 1035

കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക,ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം

ആലപ്പുഴ. കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക. 50 വര്‍ഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോള്‍ വെച്ചതാണെന്നതിന് ഒരു തെളിവുമില്ല എന്നും ഡോക്ടര്‍ ലളിതാംബിക പറഞ്ഞു. താനല്ല ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ഇനി കെമിക്കല്‍ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും. ഇപ്പോഴുണ്ടായത് യൂറിനറി സ്‌റ്റോണിന്റെ സിംപ്റ്റമാണ്. ഈ ഉപകരണം 20 കൊല്ലം ഇരുന്നാലും അറിയണമെന്നില്ല. അല്ലെങ്കില്‍ അത് കുടലില്‍ തുളച്ചു കയറണം. അങ്ങനെയൊന്നും കയറിയിട്ടില്ല. വെര്‍ട്ടിക്കല്‍ ആയിട്ടിരിക്കുന്ന എക്‌സ്‌റേയാണ് കണ്ടത്. താന്‍ ചെയ്ത ശസ്ത്രക്രിയ അല്ലെന്ന് ഉറപ്പാണെന്നും ഡോക്ടര്‍ ലളിതാംബിക പറയുന്നു.

താന്‍ റിട്ടയര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആ സംഭവം. ആ സമയത്ത് മൂന്നര കിലോയുള്ള ട്യൂമര്‍ താന്‍ എടുത്തിട്ടില്ല. ഇന്നു രാവിലെ റെക്കോര്‍ഡ് റൂം തുറന്ന് കേസ് ഷീറ്റ് എടുത്ത് പരിശോധിക്കുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം. അവര്‍ക്ക് സ്വാഭാവികമായും അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഉണ്ട്. ഉപകരണം വയറിനുള്ളില്‍ വെച്ചത് ശരിയാണെന്ന് താന്‍ പറയുന്നില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ശസ്ത്രക്രിയ ചെയ്തത്. ഇപ്പോള്‍ ചെയ്തവര്‍ക്ക് അതു പാരയായിയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉപകരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. ശരിക്കും ഒരു ബോര്‍ഡ് വെച്ച് എത്ര ഇന്‍സ്ട്രമെന്റ്‌സ് ഉണ്ടെന്ന് ഫ്‌ലോര്‍ നഴ്‌സ് എഴുതണം. എന്നാല്‍ അങ്ങനെയൊരു തസ്തിക നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. അങ്ങനെ എഴുതിയിരുന്നെങ്കില്‍ ഡോക്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയുമായിരുന്നു. ഇനിയെങ്കിലും അത്തരം സിസ്റ്റം ഉണ്ടാകണമെന്ന് ഡോക്ടര്‍ ലളിതാംബിക ആവശ്യപ്പെട്ടു.

വയറിനുള്ളില്‍ കത്രിക, ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ലളിതാംബികയുടെ യൂണിറ്റ്, ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നതെന്നും കണ്ടെത്തി

ആലപ്പുഴ. വീട്ടമ്മയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്. ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജികുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ അനസൂയ, ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍ രാഖിന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പത്മകുമാര്‍ അറിയിച്ചു.

രാവിലെ തന്നെ പ്രിന്‍സിപ്പലും സൂപ്രണ്ടും ആര്‍എംഒയും അടങ്ങുന്ന സമിതി, പ്രാഥമിക അന്വേഷണം നടത്തുകയും കേസ് ഷീറ്റ് അടക്കം പരിശോധിക്കുകയും ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായിട്ടാണ് ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ ഉറപ്പായും സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ശസ്ത്രക്രിയയില്‍ പങ്കെടുത്തവരില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരും ഉള്‍പ്പെടുന്നു. ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ലളിതാംബികയുടെ യൂണിറ്റാണ്. ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഡോ. ഷാഹിദ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലില്‍ ഇല്ല. അവര്‍ സ്ഥലംമാറിപ്പോയെന്നും, എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഹരികുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗര്‍ഭപാത്രത്തിലെ മുഴയുമായി ബന്ധപ്പെട്ടാണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വരുന്നത്. 12. 05.2021 നാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കിടന്നതിനുശേഷമാണ് അവര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയത്. പിന്നീട് അവര്‍ ചികിത്സയ്ക്കായി എത്തിയതായി രേഖകളില്‍ കണ്ടെത്താനായിട്ടില്ല. അടുത്തിടെ യൂറിനറി പ്രോബ്ലവുമായി ബന്ധപ്പെട്ട് എക്‌സ്‌റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയാ ഉപകരണം ഉള്ളതായി കണ്ടെത്തുന്നതെന്നാണ് മനസ്സിലാക്കുന്നത്.

ഇന്നലെ രോഗിയായ ഉഷ ഗൈനക്കോളജി വിഭാഗം മേധാവിയെ വന്നു കണ്ടിരുന്നു. ഈ സംഭവം മനസ്സിലാക്കിയതോടെ വേണ്ട പരിശോധനകള്‍ നടത്തി. ഇന്നലെത്തന്നെ അഡ്മിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് ഡോക്ടര്‍ ഹരികുമാര്‍ പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആളുകള്‍ക്കിടയില്‍ ഈ സംഭവം വളരെ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വ്യക്തമാക്കി.

വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചു കയറി. ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. മെഡിക്കൽ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.

കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് കൊലപാതകം

പാലാ. മുരിക്കുംപുഴയിൽ കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ

ശ്യാം ഷാജിയുടെ നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയതാണ് മരണ കാരണം. മദ്യപിച്ചതിന് ശേഷമുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം

ഹോം മാനേജര്‍ തസ്തികയില്‍ ഒഴിവ്; അപേക്ഷിക്കാം

എറണാകുളം: സംസ്ഥാന ശിശുവികസന വകുപ്പിന് കീഴില്‍ എറണാകുളം കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ക്രോസ് ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം മാർച്ച് 2ന് മുമ്പായി നേരിട്ടോ aftercarehomeekm2022@gmail.com എന്ന മെയിലേലേക്കോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ: 0484 2989820, 9633429064

കൊളസ്ട്രോൾ, ബ്ലഡ് ഷു​ഗർ, അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ ‌ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

കൊളസ്ട്രോൾ, ബ്ലഡ് ഷു​ഗർ, അമിതവണ്ണം എന്നിവ ഇന്ന് കൂടുതൽ പേരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ശരീരഭാരം കൂടുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഭക്ഷണക്രമത്തിൽ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ തടയാനാകുമെന്ന് ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ആദ്യത്തെ കാര്യം എന്ന് പറയുന്നത് പ്ലേറ്റിൽ വിഭവങ്ങൾ എടുക്കുന്നതിന്റെ അളവാണ്. നിങ്ങളുടെ പ്ലേറ്റിന്റെ പകുതിയും പച്ചക്കറികളായിരിക്കണം. എണ്ണിൽ വറുത്തെടുത്ത വിഭവങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ പച്ചയ്ക്ക് കഴിക്കാം.

പച്ചക്കറികളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ ഗ്ലൂക്കോസ് പ്രതികരണത്തെ മെച്ചപ്പെടുത്തുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൊളസ്ട്രോളിന് പ്രധാനമായ ലിപിഡ് മെറ്റബോളിസത്തിനും ഇത് സഹായിക്കുന്നു. ഭക്ഷണത്തിലെ പകുതിയും പച്ചക്കറികളാകുമ്പോൾ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു.

രണ്ടാമത്തത് പ്രോട്ടീനാണ്. എല്ലാ പ്രധാന ഭക്ഷണത്തിലും 25–30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ 25–30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ശീലമാക്കുക. പനീർ, ഗ്രീക്ക് തൈര്, മുട്ട, രാജ്മ, ചോളം, ഗ്രിൽ ചെയ്ത ചിക്കൻ അല്ലെങ്കിൽ മത്സ്യം എന്നിവ പ്രോട്ടീൻ കൂടുതൽ നൽകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ഇത് കൂടുതൽ നേരം വയറു നിറച്ചു നിർത്തുന്നു. കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികളുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.

കാർബോഹൈഡ്രേറ്റ് കുറയ്ക്കരുതെന്നതാണ് ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം. ഓട്സ്, തവിട്ട് അല്ലെങ്കിൽ ചുവന്ന അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ എന്നിവ തിരഞ്ഞെടുക്കുക. കൂടാതെ, കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് ഒഴിവാക്കുക. ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത്താഴം പരമാവധി നേരത്തെ കഴിക്കുന്നത് പതിവാക്കുക എന്നതാണ് നാലാമത്തെ കാര്യം.

‘ശബരിമലയിൽ ഒരിക്കൽ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല’: സ്വർണക്കൊള്ള കേസിൽ സുപ്രീംകോടതിയിൽ എസ് ജയശ്രീ

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് ജയശ്രീ സത്യവാങ്മൂലത്തിൽ പറയുന്നത്.

തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയതെന്നും ജയശ്രീ പറയുന്നു. ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ലെന്നും ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ് ജയശ്രീ വിശദീകരിക്കുന്നു. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. താൻ ജീവിതത്തിൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലെന്നും എസ് ജയശ്രീ സത്യവാങ്മൂലത്തിൽ കൂട്ടിച്ചേര്‍ത്തു. കേസിൽ സുപ്രീംകോടതിയുടെ പരിഗണന തുടരുകയാണ്.

ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം.

ഫുട്‌ബോള്‍ മത്സരത്തിൽ കളിക്കുന്നതിനിടെ മേഘാലയ എംപി കുഴഞ്ഞു വീണു…ദാരുണാന്ത്യം

മേഘാലയയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ പാര്‍ലമെന്റ് അംഗം റിക്കി എജെ സിങ്കോണ്‍ മാര്‍വെയ്ന്‍ കുഴഞ്ഞു വീണ് മരിച്ചു. 54 വയസായിരുന്നു. വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നേതാവായ സിങ്കോണ്‍ ഷില്ലോങില്‍ നിന്നുള്ള എംപിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച മൗലായ് മാവിയോങില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംപിയുടെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു.

മുതുപിലാക്കാട് സൈനികൻ്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് കവർച്ച,പോയത് 10 പവൻ

ശാസ്താംകോട്ട. സൈനികൻ്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് കവർച്ച. 10 പവൻ സ്വർണാഭരണങ്ങൾ നഷ്‌ടമായി. മുതുപിലാക്കാട് പടിഞ്ഞാറ് നദാനിയിൽ ജസ്റ്റിൻ – ജിഷ ജോയ് ദമ്പതികളുടെ വീട്ടിൽ പുലർച്ചെ ഒന്നിനാണ് സംഭവം.
ജിഷ കഴിഞ്ഞ ദിവസം വീട് പൂട്ടി മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷംഅലമാരയിൽ സൂക്ഷിച്ചിരുന്ന മാ
ലയും വിവാഹ മോതിരവും കൂഞ്ഞുങ്ങളുടെ ആഭരണങ്ങളും അടക്കം കവർന്നു. പൊലീസ് ഡോഗ് സ്ക്വാഡും ഫൊറൻസി ക് വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. സമീപ ത്തായി പൂട്ടിക്കിടക്കുന്ന പണിക്കരഴികത്ത് തങ്കച്ചൻ്റെ വീടിൻ്റെ വാ
തിൽ തകർത്തു അകത്തു കയറി യെങ്കിലും ഒന്നും നഷ്ടമായില്ല. ഇവിടെയുള്ള സിസിടിവി ക്യാമറ യിൽ, മുഖം മറച്ചെത്തിയ കള്ള ന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ക്യാമറ ഇയാൾ തകർത്തു. അന്വേഷ ണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളിയിലെ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കരുനാഗപ്പള്ളി. പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, തൊടിയൂർ മുഴങ്ങോടി നിഷാദ് മൻസിലിൽ കൊച്ചുകുഞ്ഞ് മകൻ പൊടി എന്ന് വിളിക്കുന്ന നിസ്സാം(29)നെ ആണ് കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നിന്നും പുറത്താക്കിയത്. 2020 കാലയളവ് മുതൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെട്ട സ്ഥലങ്ങളിൽ വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, നാശനഷ്ടം വരുത്തൽ, നരഹത്യശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മൂന്ന് ക്രിമിനൽ കേസുകളാണ്.

കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഹിമേന്ദ്രനാദ് ഐപിഎസ് ആണ് ജില്ലയിൽ നിന്നും നാട് കടത്തി ഉത്തരവിറക്കിയത്. നിരോധന ഉത്തരവ് ലംഘിച്ച് ഇയാൾ കൊല്ലം സിറ്റി പോലീസ് ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1090, 0476-2620233, 0474-2742265, 9497987035 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി ,ഒരു ദാക്ഷണ്യവുമില്ലാതെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വിദഗ്ധ സംഘം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് തിരിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് പോലീസിനും നൽകും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ആശുപത്രിയിൽ തുടരുന്നവർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ദാക്ഷണ്യവുമില്ലാതെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ഡോക്ടർ ലളിതാംബികയുടെ വാദങ്ങളെ മന്ത്രി തളളി. ഇക്കാര്യത്തിൽ താൻ കുടുംബത്തിനൊപ്പമെന്നും മന്ത്രി പറഞ്ഞു.

5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്