29.7 C
Kollam
Sunday 11th October, 2026 | 04:08:47 PM
Home News National ഫുട്‌ബോള്‍ മത്സരത്തിൽ കളിക്കുന്നതിനിടെ മേഘാലയ എംപി കുഴഞ്ഞു വീണു…ദാരുണാന്ത്യം

ഫുട്‌ബോള്‍ മത്സരത്തിൽ കളിക്കുന്നതിനിടെ മേഘാലയ എംപി കുഴഞ്ഞു വീണു…ദാരുണാന്ത്യം

മേഘാലയയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ പാര്‍ലമെന്റ് അംഗം റിക്കി എജെ സിങ്കോണ്‍ മാര്‍വെയ്ന്‍ കുഴഞ്ഞു വീണ് മരിച്ചു. 54 വയസായിരുന്നു. വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നേതാവായ സിങ്കോണ്‍ ഷില്ലോങില്‍ നിന്നുള്ള എംപിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച മൗലായ് മാവിയോങില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംപിയുടെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു.