Home Blog Page 1023

നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണത്തിന് ഇഡി

തിരുവനന്തപുരം. നേമത്തേക്ക് ഇഡിയും,നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡിയുടെ തുടർനടപടി. മുൻ ബാങ്ക് പ്രസിഡന്റ് ആർ. പ്രദീപ്കുമാറിന് സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. മുൻ സിപിഎം ഏരിയ സെക്രട്ടറിയാണ് പ്രദീപ്കുമാർ. തട്ടിപ്പ് സിപിഎം ഭരണസമിതിയുടെ കാലയളവിൽ

തട്ടിപ്പിനിരയായത് 800 ലേറെ നിക്ഷേപകർ. മുൻ ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും. ഇഡി നീക്കം തിരഞ്ഞെടുപ്പ് വരാനിരിക്കെ. നേമത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ

ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് മുൻകൂർ ജാമ്യമില്ല

കൊച്ചി.ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് മുൻകൂർ ജാമ്യമില്ല. ശബരിമല ടെമ്പിൾ സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തള്ളിയത്.

കേസിലുൾപ്പെട്ട തുകയും, അതിൻ്റെ വിനിയോഗവും കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വിജിലൻസിന്റെ വാദം അംഗീകരിച്ചാണ് നടപടി. തനിക്ക് 60 ശതമാനം കാഴ്ചയില്ലെന്നും അതിനാൽ തട്ടിപ്പ് നടത്താനാവില്ലെന്നും സന്തോഷ് കുമാർ വാദിച്ചു. എന്നാൽ വാഹന ലൈസൻസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി വാദം കോടതി തള്ളി. സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ പരിശോധനയിൽ മണ്ഡലകാലത്തെ നെയ്യ് വിൽപ്പനയിൽ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാരും, ശാന്തിക്കാരുമടക്കം 33 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്

യുദ്ധമെങ്കില്‍ യുദ്ധം; എന്തിനും തയ്യാറായി യുഎസും ഇറാനും; കണക്കുകൂട്ടലുകള്‍, ഒരുക്കങ്ങള്‍!

ആണവപദ്ധതി ഉപേക്ഷിക്കുന്നില്ലെങ്കില്‍, ഇറാന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ രണ്ട് ഘട്ട ആക്രമണങ്ങളാണ് യു എസ് പ്ലാന്‍ ചെയ്യുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ആണവ ചര്‍ച്ച പരാജയപ്പെട്ടാല്‍, അടുത്തദിവസങ്ങളില്‍ ഇറാനിലെ നിശ്ചിത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് പ്രാരംഭഘട്ടം. റെവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനം, ആണവ നിലയങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കേന്ദ്രങ്ങള്‍ എന്നിവയാണ് ആക്രമിക്കുക. ഇതിനു ശേഷവും ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍, ഭരണമാറ്റം ലക്ഷ്യമിട്ട് ഈ വര്‍ഷാവസാനത്തോടെ ശക്തമായ സൈനിക ആക്രമണം നടത്തുകയാണ് രണ്ടാംഘട്ടം.

ബുധനാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍നടന്ന ഉന്നതതലയോഗത്തില്‍ ട്രംപ് ഇറാന്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ എന്നിവരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍, സി.ഐ.എ ഡയറക്ടര്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരാണ് പങ്കെടുത്തത്. സൈനികമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും പ്രത്യാഘാതങ്ങള്‍ ചര്‍ച്ചയായി. അപകടസാധ്യതകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും കൂടുതല്‍ വ്യക്തത വേണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആവശ്യപ്പെട്ടു.

ഇറാന്റെ ഭൂഗര്‍ഭ ആണവനിലയങ്ങളെയും മിസൈല്‍ കേന്ദ്രങ്ങളെയും തകര്‍ക്കാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമുകളെ നേരിട്ട് ഇറക്കി മിന്നലാക്രമണം നടത്താനുള്ള നിര്‍ദേശം നേരത്തെ പരിഗണിച്ചിരുന്നു. അമേരിക്കന്‍ ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തവിധം ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കമാന്‍ഡോകളെ ഇറക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദീര്‍ഘമായ ഒരു യുദ്ധം നാവികസേനാ കപ്പലുകള്‍ക്കും പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും വലിയ ഭാരമാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനാവട്ടെ, യുദ്ധസാഹചര്യം നേരിടുന്നതിന് പ്രസിഡന്റ് മസഊദ് പെസെഷ്‌കിയനെ നോക്കുകുത്തിയാക്കി പുതിയ നേതാവിനെ ഇറക്കി. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ലാറിജാനിക്കാണ് നിര്‍ണായക ചുമതല. ജനുവരി ആദ്യമാണ് 67 കാരനായ ലാറിജാനിയെ ആയത്തുല്ല അലി ഖാംനഈ ചുമതല ഏല്‍പ്പിച്ചത്. കഴിഞ്ഞ മാസം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ലാറിജാനിയാണ്. റഷ്യയെപ്പോലെയുള്ള ശക്തരായ സഖ്യകക്ഷികളുമായും ഖത്തര്‍, ഒമാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളുമായും ബന്ധം നിലനിര്‍ത്തുന്നത് അദ്ദേഹമാണ്. ആണവ ചര്‍ച്ചകളുടെ മേല്‍നോട്ടവും ലാറിജാനിക്കാണ്. യുദ്ധമുണ്ടായാല്‍ ഇറാനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും അദ്ദേഹമാണ്.

കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൊടുപുഴയിൽ വൻ MDMA വേട്ട. കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. 39 ഗ്രാം MDMA യും 10 ഗ്രാം കഞ്ചാവും പിടികൂടി. തൊടുപുഴ സ്വദേശികളായ ഹാരിസ്, തോംസൺ ജോയ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്

അറസ്റ്റിലായ രണ്ടുപേരും സ്ഥിരം കുറ്റവാളികൾ എന്ന് എക്സൈസ്. തെളിവുകളുടെ അഭാവത്തിൽ രണ്ട് പെൺകുട്ടികളെ വിട്ടയച്ചതായു എക്സൈസ്

rep image

രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു

പത്തനംതിട്ട.രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു. സംഭവം റാന്നി ഐത്തലയിൽ. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. ഐത്തല കളരിക്കൽ കടവിൽ. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായത്. പത്ത് പേരാണ് സ്ഥലത്തെത്തിയത്

അതിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറി,സ്വകാര്യതാ ലംഘനം ആരോപിച്ച് ഹൈക്കോടതിയിൽ ഹര്‍ജി

കൊച്ചി.സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നതിൽ ഡാറ്റാ ചോർച്ചയും സ്വകാര്യതാ ലംഘനവും ആരോപിച്ച് ഹൈക്കോടതിയിൽ ഹരജി. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചത് അനുമതിയില്ലാതെയെന്നാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹരജിയിലെ വാദം.

സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടി, ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുവെന്നും, നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ എതിർകക്ഷികളാക്കി നൽകിയ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ രാജന് ജാമ്യം; മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യം നേടി

തിരുവനന്തപുരം: സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി കെ.രാജന് ജാമ്യം. മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായാണ് ജാമ്യം നേടിയത്. 2013 ഫെബ്രുവരി 11ന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ചിൽ സർക്കാരിന് 50,000രൂപ യുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കെ. രാജന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മന്ത്രിയെ കണ്ടെത്താനായില്ല എന്നായിരുന്നു കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

നടവരവായി ലഭിച്ച രണ്ടു പവൻ സ്വർണമാല മുക്കിയ പൂജാരിക്കെതിരെ നടപടി

rep image

പുനലൂര്‍.ശാന്തിക്ക് സസ്പെൻഷൻ.മാമ്പഴത്തറ ക്ഷേത്രത്തിലെ ശാന്തി മധുസൂദന ശർമയെയാണ് സസ്പെൻഡ് ചെയ്തത്..ക്ഷേത്രത്തിൽ നടവരവായി ലഭിച്ച രണ്ടു പവൻ സ്വർണമാല അപഹരിച്ച കേസിലാണ് സസ്പെൻഷൻ.ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തീരുമാനമെടുത്തത്
സ്വർണ്ണമാലപഹരിച്ചു എന്ന കേസിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു..

ഇതിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

പാലക്കാട്.നാട്ടുകൽ കോട്ടോപ്പാടം മാളികുന്ന് പുളിങ്കുന്ന് പള്ളിയാലിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. പുലർച്ചെ 1 30നാണ് സംഭവം. വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് സൂചന.

കെ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് കൂടുതല്‍ വിജയസാധ്യത തൃശൂര്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍. പത്മജയ്ക്ക് സുരേഷ് ഗോപിയുടെ വിജയത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.

സുരേഷ് ഗോപിയുടെ പൂര്‍ണപിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്ന് പത്മജ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്നും പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ പൂര്‍ണശ്രദ്ധ നല്‍കുമെന്ന് സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

സ്ഥാനാര്‍ഥി പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഏത് മണ്ഡത്തില്‍ മത്സരിച്ചാലും അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ശോഭാ സുരേന്ദ്രന് കഴിയുമെന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രം. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം പോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പ്രത്യേക സാഹചര്യത്തില്‍ വിജയം ശോഭയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കരുതുന്നു.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ബിജെപിയുടെ പ്രചാരണം ഇതിനകം തന്നെ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്തെ സ്ഥാനാര്‍ഥി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സംരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.