Home Blog Page 1024

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു.കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടൗണ്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

തിരുപ്പതി ലഡു വിഷയം : സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തിരുപ്പതി ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് കലർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് ബിജെപി മുൻ നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നിലവിൽ സുപ്രീംകോടതി തന്നെ മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര അന്വേഷണ സമിതി കേസ് അന്വേഷിക്കുന്നുണ്ടെന്നും, അതിനാൽ സംസ്ഥാന സർക്കാരിൻറെ സമിതിയെ കുറിച്ചുള്ള ഹർജിക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു..


അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പരസ്യമായി ആരോപണം ഉന്നയിച്ചതിനെയും കോടതി നേരത്തെ വിമർശിച്ചിരുന്നു. ദൈവത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് കോടതി അന്ന് ഓർമ്മിപ്പിച്ചത്.ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പഴയ കെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട്. വലിയങ്ങാടിയില്‍ പഴയകെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജബാര്‍,ബഷീര്‍,അഷറഫ് എന്നിവരാണ് മരിച്ചത്. കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനിട്ടിരുന്നതാണ്.അതിനുള്ളില്‍ കയറിയിരുന്നവരാണ് അപകടത്തില്‍പെട്ടത്. മറ്റ് 2 പേര്‍ക്ക് പരുക്കുണ്ട്.

ആദ്യം രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരനിലയില്‍ തുടര്‍ന്ന ഒരാള്‍കൂടി മരിക്കുകയായിരുന്നു.

പഴകിനശിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ വൈകിയതാണ് അപകടമായത്.ഇതിനുള്ളില്‍ ചില സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ ഈ ഭാഗത്ത് തൊഴിലാളികള്‍ വിശ്രമിക്കുക പതിവായിരുന്നു. ജോലി ചെയ്ത് വിശ്ര മിച്ചവരുടെ മീതേയാണ് കെട്ടിടഭാഗം വീണത്. മുന്‍പ് പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് ഏഴുപത് വര്‍ഷമെങ്കിലും പഴക്കമുണ്ട്. കെട്ടിടം വ്യാപാരികള്‍ ഒഴിഞ്ഞുനല്‍കാത്തതാണ് പൊളിക്കലിന് തടസമായതെന്നും പറയുന്നു. എന്നാല്‍ കര്‍ശനമായി ഒഴിക്കാന്‍ കോര്‍പ്പറേഷന്‍ നീക്കം നടത്തിയില്ലെന്നാണ് ആക്ഷേപം. രണ്ട് ആഴ്ചമുമ്പ്പോലും പുതിയ സ്ഥാപനം തുറന്നു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ പീഡനം,ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മലപ്പുറം.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ പീഡനം. മഞ്ചേരിയിൽ ആണ് സംഭവം.സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

മഞ്ചേരി കാരോട്ടിൽ സുബൈർ (41) ആണ് പിടിയിലായത്. മഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയാണ് പീഡനമെന്ന് പൊലീസ്

കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി,പുറത്തെടുത്തത് ഒരുമണിക്കൂര്‍ പണിപ്പെട്ട്

കോഴിക്കോട്. നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. സംഭവം ഇന്നലെ രാത്രി 11മണിയോടെ നാദാപുരം- പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ. റോഡ് മുറിച്ചു കടന്ന പന്നിക്കൂട്ടത്തിൽ ഒരെണ്ണം കാറിനടിയിൽ പെടുകയായിരുന്നു

ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പന്നിയെ പുറത്തെത്തിച്ചു. ഒരു മണിക്കൂറോളം കാറിൽ കുടുങ്ങി കുടുംബംയ.കൊടുവള്ളി സ്വദേശികൾ പുറത്തിറങ്ങിയത് കാട്ടുപന്നിയെ മാറ്റിയ ശേഷം

തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു,തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു

ആലപ്പുഴ. തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണു രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റത്.

ഇടിമിന്നലേറ്റ പശു പെട്ടെന്ന് തൊഴുത്തില്‍ ചത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന വൈദ്യുത ബള്‍ബിലേക്കുള്ള വയറില്‍നിന്ന് രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍, സുഖദര്‍ശനം പദ്ധതി മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കാന്‍ നടപടി

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡലി മെഷീന്‍  ഭക്തര്‍ക്കായി സമര്‍പ്പിച്ചു.

ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയില്‍ ഹോട്ടല്‍ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമര്‍പ്പണം നടത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, മനാജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ &റ്റി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു. ഗുരുവായൂരില്‍ ദേവസ്വം പൂന്താന ദിന സാംസ്‌കാരിക സമ്മേളനവും ഇതഹൈന്ദവ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യൂ കോ പ്‌ളക്‌സ് പൂര്‍ത്തിയാകുന്നതുവരെ ക്ഷേത്ര ദര്‍ശനം വേഗത്തിലാക്കാന്‍ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് ഈ സൗകര്യം സഹായകമാകും. ദര്‍ശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പാട്ടുകളും കേള്‍ക്കാനുള്ള സംവിധാനവും കിഴക്കേ നടയില്‍ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം നിലപാട് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ജെഎൻയുവിൽ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് സമരം, പ്രതിഷേധത്തിന് നേരെ കല്ലേറ്

ന്യൂഡൽഹി: ജെഎൻയുവിൽ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ കല്ലേറ്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ പുലർച്ച 3 മണി മുതലാണ് കല്ലേറുണ്ടായത്. സമരത്തിൽ പങ്കെടുത്ത നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. വൈസ്‌ ചാൻസലറുടെ ദലിത് വിരുദ്ധ പ്രസ്‌താവനയ്‌ക്ക് എതിരെയാണ് ക്യാമ്പസിൽ വൻ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്നത്. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപുരി പണ്ഡിറ്റ് നടത്തിയ വിവാദ പ്രസ്‌താവനയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിൽ ജെഎൻയു വിസി നടത്തിയ പ്രസ്‌താവനകൾ ജാതി അധിക്ഷേപം നിറഞ്ഞതും ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ ആരോപിച്ചു.

ജെഎൻയു പോലുള്ള ഒരു പുരോഗമന കാമ്പസിൻ്റെ അന്തസിനും ആത്മാഭിമാനത്തിനും നേരെയുള്ള ആക്രമണമാണ് ഇത്തരം വാക്കുകളെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈസ് ചാൻസലർ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നാണ് വിദ്യാർഥി യൂണിയൻ്റെ നിലപാട്.

യൂണിയൻ അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സുരക്ഷാ ജീവനക്കാരെ നിരന്തരം അയയ്ക്കുന്നുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. വൈസ്‌ ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്‌ക്കണമെന്ന് രാജ്യത്തെ വിദ്യാർഥി യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിസിയുടെ വിവാദ പ്രസ്‌താവന: കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥി യൂണിയൻ ജെഎൻയു വൈസ്‌ ചാൻസലറുടെ രാജി ആവശ്യപ്പെട്ട് ക്യാമ്പസിൽ പ്രതിഷേധം നടത്തി വരികയാണ്. ഫെബ്രുവരി 16 പുറത്തിറക്കിയ “ഒരു പോഡ്‌കാസ്റ്റിൽ യുജിസിയുടെ ഇക്വിറ്റി നിയന്ത്രണങ്ങളെ അനാവശ്യവും യുക്തിരഹിതവുമെണെന്ന് വൈസ് ചാൻസലർ വിശേഷിപ്പിച്ചൂവെന്നും അതിലൂടെ ദലിത് സമൂഹത്തെ ആക്ഷേപിച്ചെന്നും വിദ്യാർഥി യൂണിയൻ പറയുന്നു. മാത്രമല്ല ഈ പ്രസ്‌താവനകൾ വികാരരഹിതമാണെന്നും സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും മൂല്യങ്ങൾക്കെതിരെയുള്ള ആക്രമണമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വൈസ് ചാൻസലറുടെ വാക്കുകൾ സർവകലാശാല ക്യാമ്പസിലെ സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും ആശയത്തെ വ്രണപ്പെടുത്തിയെന്ന് ജെഎൻയുഎസ്‌യു പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്. “ഇതാണോ ലോകവീക്ഷണം? സർവകലാശാല പോലുള്ള ഒരു പൊതു സ്ഥാപനത്തിൽ, സമത്വം, സാമൂഹിക നീതി, ഉൾകൊള്ളൽ എന്നിവയുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള ബഹുമാനം പരമപ്രധാനമായിരിക്കണമെന്ന്” വിദ്യാർഥി നേതാക്കൾ പറഞ്ഞു.

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധം ഉയർത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ മന്ത്രി പി രാജീവ് മറുപടി നൽകി. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി പറഞ്ഞു. പ്രസംഗിക്കാൻ അവസരം കിട്ടിയെന്ന് കണക്കാക്കിയാൽ മതിയെന്നായിരുന്നു കെ ബാബുന് പി രാജീവ് നൽകിയ മറുപടി. എസ്ഐടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സർക്കാരിനെ ബാധിക്കുന്നതല്ല. സർക്കാരിന് മുന്നിൽ റിപ്പോർട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. സർക്കാരിന് ഒരു റോളും അന്വേഷണത്തിലില്ല. നവയുഗം ബിജെപി യാത്രക്ക് വഴി ഒരുക്കലാണ്. മത നിരപേക്ഷ കേരളത്തിന് കോൺഗ്രസ് നിലപാട് അത്യന്തം അപകടകരമാണെന്നും പി രാജീവ് പറഞ്ഞു. 

ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തന്ത്രിക്ക് എന്താണ് പ്രത്യേക അവകാശമെന്നും തന്ത്രിയുടെ വക്കാലത്തു യുഡിഎഫും ബിജെപിയും ഏറ്റെടുക്കുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. കോൺഗ‌സിന്റേത് രാഷ്ട്രീയ ഉപജാപമെന്നും തന്ത്രിയെ മുൻനിർത്തിയുള്ള തന്ത്രമാണെന്നും എംബി രാജേഷ് പറഞ്ഞു. അതിനിടെ, ഭരണ പക്ഷവും പോസ്റ്റർ ഉയർത്തി. സോണിയ -പോറ്റി ചിത്രം ഉയർത്തിയാണ് ഭരണ പക്ഷം പ്രതിരോധിച്ചത്. എന്നാൽ പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള തുടരുകയായിരുന്നു സ്പീക്കർ.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന, ശമ്പളം എത്രയായി വര്‍ധിക്കും എന്ന് പരിശോധിക്കാം

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്കായുള്ള കാത്തിരിപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍. ശമ്പള പരിഷ്‌കരണത്തിന് പരിഗണിക്കുന്ന ഫിറ്റ്‌മെന്റ് ഘടകത്തെ കുറിച്ചാണ് എല്ലാവരുടേയും ആകാംക്ഷ. നിലവിലെ ശമ്പളത്തോട് ഫിറ്റ്‌മെന്റ് ഘടകം ഗുണിച്ചാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന് പരിഗണിച്ച ഫിറ്റ്‌മെന്റ് ഘടകം തന്നെ ഇത്തവണയും പരിഗണിക്കുകയാണെങ്കില്‍ ശമ്പളം എത്രയായി വര്‍ധിക്കും എന്ന് പരിശോധിക്കാം.

ഏഴാം സി പി സി 2.57 എന്ന ഫിറ്റ്‌മെന്റ് ഘടകം ശുപാര്‍ശ ചെയ്തു. ഇത് ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയില്‍ നിന്ന് 18,000 രൂപയായി ഉയര്‍ത്തി. ഇത് മിനിമം ശമ്പളത്തില്‍ ഏകദേശം 157% വര്‍ദ്ധനവാണെങ്കിലും, യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവ് ഏകദേശം 14% മാത്രമായിരുന്നു. ഫിറ്റ്‌മെന്റ് ഘടകത്തിന് രണ്ട് ഘടകങ്ങള്‍ ഉണ്ടായിരുന്നതിനാലാണിത്. ഡി എ അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ചതിനാല്‍ 2.25 എന്ന പണപ്പെരുപ്പ ഘടകം, 0.32 എന്ന യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവ് ഘടകം.

2016 ജനുവരി 1 ലെ നിലവിലുള്ള ഡി എ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്നതിന് എന്താണ് വേണ്ടതെന്ന് ഏഴാം സി പി സി ആദ്യം കണക്കാക്കി. ഇത് പണപ്പെരുപ്പ ഘടകമായി മാറി, അതിന് മുകളില്‍ കമ്മീഷന്‍ ‘യഥാര്‍ത്ഥ ശമ്പള’ വര്‍ദ്ധനവ് ഘടകം എന്ന് വിളിക്കാവുന്ന ഒന്ന് ചേര്‍ത്തു. 6-ാം സി പി സി പ്രകാരമുള്ള ഡിഎ ഈ തീയതിയില്‍ ആ നിലയിലെത്തിയതിനാല്‍, 2016 ജനുവരി 1 ലെ കണക്കനുസരിച്ച് ഏഴാം സിപിസി 125% ഡിഎ ആയി കണക്കാക്കി.

നിലവിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു. 2016 ജനുവരി 1 ലെ നിലവിലെ ജീവിതച്ചെലവ് പുതിയ അടിസ്ഥാന ശമ്പളത്തില്‍ പ്രതിഫലിപ്പിക്കുന്നതിനായാണ് ഇത് ചെയ്തത്. പഴയ അടിസ്ഥാന ശമ്പളം 100% (1.00 ആയി പ്രതിനിധീകരിക്കുന്നു) വും ലയിപ്പിക്കേണ്ട ഡിഎ 125% (1.25 ആയി പ്രതിനിധീകരിക്കുന്നു) വും കൂട്ടി 2.25 എന്ന പണപ്പെരുപ്പ ഘടകത്തില്‍, 2.57 എന്ന ഫിറ്റ്‌മെന്റ് ഘടകം നിര്‍ണയിക്കാന്‍ 7-ാമത് സിപിസി 14.22% എന്ന യഥാര്‍ത്ഥ വര്‍ദ്ധനവ് ചേര്‍ത്തു.

ഇനി ഇതേ ഫോര്‍മുലയാണ് എട്ടാം ശമ്പള കമ്മീഷനും സ്വീകരിക്കുന്നതെങ്കില്‍ ഫിറ്റ്‌മെന്റ് ഘടകം എങ്ങനെയായിരിക്കും എന്ന് നോക്കാം. 2026 ജനുവരി 1 ലെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7ാം സിപിസിയുടെ അതേ രീതി ഉപയോഗിച്ച് എട്ടാം സിപിസി ഡിഎ അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ചാല്‍, ഫിറ്റ്‌മെന്റ് ഘടകത്തിന്റെ പണപ്പെരുപ്പ ഘടകം 1.00+0.60 = 1.60 ആയിരിക്കും.

ഏഴാം സിപിസി പോലെ 14.22% യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യുന്നതിന്, എട്ടാം സിപിസി 1.422 ന്റെ അതേ യഥാര്‍ത്ഥ വര്‍ധനവ് ഗുണിതം പ്രയോഗിക്കേണ്ടതുണ്ട്. അതിനാല്‍, 7-ാം സിപിസി രീതി പിന്തുടരുന്ന ഫിറ്റ്‌മെന്റ് ഘടകം 1.60 ഃ 1.1422 = 1.8275 എന്നതായിരിക്കും. എട്ടാം സിപിസി ഈ ഫിറ്റ്‌മെന്റ് ഘടകം ശുപാര്‍ശ ചെയ്യുന്നുവെങ്കില്‍, നിലവിലെ ഏറ്റവും കുറഞ്ഞ ശമ്പളമായ 18,000 രൂപ 1.83 മടങ്ങ് വര്‍ദ്ധിക്കും. അതായത് 32, 940 രൂപയായി എട്ടാം ശമ്പള കമ്മീഷനിലെ മിനിമം സാലറി മാറും. ഏഴാം സിപിസിയുടെ ഏറ്റവും കുറഞ്ഞ ശമ്പളം കവിയാന്‍, എട്ടാം സിപിസി 1.83-ല്‍ കൂടുതല്‍ ഫിറ്റ്‌മെന്റ് ഘടകം ശുപാര്‍ശ ചെയ്യേണ്ടതുണ്ട്.