Home Blog Page 1025

മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ഓർമപ്പെരുന്നാള്‍ കൊടിയേറി

ശാസ്താംകോട്ട. മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്ത ഡോക്സ‌് പള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ഓർമപ്പെരു ന്നാളിനു ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത കൊടിയേറ്റി. യുവജനപ്രസ്‌ഥാനം : സപ്ലിമെന്റ് പ്രകാശനം, പിത സ്മൃതി, ആധ്യാത്മിക സംഘടന കളുടെ വാർഷികവും കുടുംബസംഗമവും എന്നിവ നടത്തി.

വികാരി ഫാ. തോമസ് മാത്യൂ സ് തട്ടാരുതുണ്ടിൽ, ട്രസ്‌റ്റി സി. ഐ.മാത്യു, സെക്രട്ടറി കെ.റോ യി, കൺവീനർ ജേക്കബ് ഇടി ക്കുള, ജോയിന്റ് കൺവീനർ ബി നു ജോർജ് എന്നിവർ പ്രസംഗി

27നു വൈകിട്ട് 6നു ഫാ. വി.ജി. കോശി വൈദ്യൻ കൺവൻഷൻ
ഉദ്ഘാടനം ചെയ്യും. അലക്സാ ണ്ടർ ജേക്കബ് വചനസന്ദേശം നൽകും. 28നു രാവിലെ മൂന്നിൻ മേൽ കുർബാന, വൈകിട്ട് 6നു ബസലേൽ റമ്പാൻ വചനസന്ദേ ശം നൽകും. 1നു രാവിലെ 7നു മൂ ന്നിൻമേൽ കുർബാന, വൈകിട്ട് 5.30നു റാസ, 8നു വെച്ചൂട്ട്, ആകാശദീപക്കാഴ്ച, 2നു രാവി ലെ 8നു ഫാ. ഏബ്രഹാം എം.വർ ഗീസ് ധ്യാനം നയിക്കും. തുടർന്നു നേർച്ച വിളമ്പ്, കൊടിയിറക്ക്, വൈകിട്ട് 5നു പടിഞ്ഞാറേകല്ലട വലിയ പള്ളിയിലേക്കു പദയാത്ര, 7നു ബൈബിൾ നാടകം – തച്ചൻ.

ഉദയാ ലൈബ്രറിയിൽറിപ്പബ്ലിക് സദസ്സ് സമാപിച്ചു.

മൈനാഗപ്പള്ളി:2026 ജനുവരി 26 ന് തുടങ്ങി ഒരു മാസക്കാലം നീണ്ടുനിന്നമൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ ‘റിപ്പബ്ലിക് സദസ്സ്’ സമാപിച്ചു. സദസ്സിന്റെ കുന്നത്തൂർ താലൂക്ക്തല ഉദ്ഘാടനം, ഗാന്ധി അനുസ്മരണം, അക്ഷര കരോൾ, വനിതാവേദിയുടെ നേതൃത്വത്തിൽ’ഇന്ത്യൻ ഭരണഘടനയിൽ സ്ത്രീകൾക്കുള്ള നിയമ പരിരക്ഷകൾ’ – സെമിനാർ, ബാലവേദി കൂട്ടുകാർക്കുള്ള ക്വിസ്സ് മത്സരം തുടങ്ങിയ പരിപാടികൾ ഇക്കാലയളവിൽ ലൈബ്രറി സംഘടിപ്പിച്ചു.

സമാപന സമ്മേളനത്തോടനുബന്ധിച്ച് ‘ഇന്ത്യൻ റിപ്പബ്ലിക്കും സ്വാതന്ത്ര്യസമരചരിത്രവും’ എന്നവി ഷയത്തെ ത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസ്സ് മത്സരത്തിന് ഭരണിക്കാവ് ജെ.എം.എച്ച്.എസ്. റിട്ട. അദ്ധ്യാപകനും എസ്.ആർ.ജി.മെമ്പറുമായ റജി വർഗ്ഗീസ് ക്വിസ്സ് മാസ്റ്ററായി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അധ്യക്ഷതയിൽ കൂടിയ സദസ്സ് സമാപന സമ്മേളനം കുന്നത്തൂർ താലൂക്കു ലൈബ്രറി കൗൺസിൽജോ.സെക്രട്ടറി ആർ. മദനമോഹനൻ ഉദ്ഘാടനം ചെയ്തു.

മുൻ ലൈബ്രറി സെക്രട്ടറി കെ.പ്രസന്നകുമാർ ആശംസാ പ്രസംഗം നടത്തി.ലൈബറി ജോ.സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, ആർ.പി. സുഷമടീച്ചർ,എസ്.മായാദേവി, യുവത പ്രസി. അജു.ജി.നാഥ്, പി.എസ്.സാനു, മോഹൻദാസ് തോമസ്സ്,ലൈബ്രേറിയൻ ഇ.ഷജീന തുടങ്ങിയവർ നേതൃത്വംനല്കി. ക്വിസ്സ് മത്സര വിജയികൾക്ക് ആർ. മദനമോഹനൻ പ്രൈസ് മണി സമ്മാനിച്ചു. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻപിള്ള സ്വാഗതവും ലൈബ്രേറിയൻ ജെ.ജയകുമാരി നന്ദിയും പറഞ്ഞു.

ചികിത്സാ പിഴവുകൾ അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ

തിരുവനന്തപുരം.ചികിത്സാ പിഴവുകൾ അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ.എല്ലാ പ്രധാന സർജറികൾക്കും ചെക്ക്‌ലിസ്റ്റ് നിർബന്ധമാക്കുകയും അത് ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യുക.സ്റ്റാഫ് കുറവ് പരിഹരിക്കാൻ അടിയന്തരമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ്.മെഡിക്കൽ ബോർഡുകളിൽ ഇരകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക.

ഓപ്പറേഷൻ തിയേറ്ററുകളിൽ സി.സി.ടി.വി നിരീക്ഷണം (സ്വകാര്യത മാനിച്ചുകൊണ്ട്) ഉറപ്പാക്കുക.ചികിത്സാ പിഴവ് തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ വേഗത്തിലാക്കുക.നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് ഫണ്ട് രൂപീകരിക്കുക.പേഷ്യന്റ് അഡ്വക്കസി സെല്ലുകൾ (Patient Advocacy Cells) എല്ലാ ആശുപത്രികളിലും നിർബന്ധമാക്കുക.

റെഫറൽ സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കാൻ താലൂക്ക് ആശുപത്രികളെ ഹൈടെക് ആക്കുക.ചികിത്സാ രേഖകൾ (Medical Records) രോഗികൾക്ക് ചോദിക്കുമ്പോൾ തന്നെ ലഭ്യമാക്കാൻ ഡിജിറ്റൽ സംവിധാനം.

ചികിത്സാ പിഴവുമൂലം  രണ്ടര വയസുകാരി മരിച്ചതായി പരാതി

സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട മമല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കള്‍ ആരോപിച്ചു.

ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്.



ഓക്‌സിജന്‍ നല്‍കിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകള്‍ നല്‍കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഉടന്‍ തന്നെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരത്ത് തീപിടിത്തം; ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ തീപിടിത്തം. ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്കൂൾ ബസുകൾ പൂർണമായി കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. തിങ്കൾ പുലർച്ചെ 2.45ഓടെയാണ് അപകടമുണ്ടായത്. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


സംഭവസമയത്ത് സ്കൂളില്‍ ഒരു സെക്യൂരിറ്റി മാത്രമാണുണ്ടായിരുന്നത്. തീ ആളിപ്പടരുന്നതുകണ്ട് അയല്‍ക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. തീ പൂര്‍ണമായും അണച്ചു. രണ്ട് വലിയ ബസുകളും ഒരു മിനിബസുമാണ് കത്തി നശിച്ചത്. മറ്റൊരു വലിയ ബസ് ഭാഗികമായും കത്തി.എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഉള്ളത് വ്യക്തമല്ല

സ്കൂളിലെ സിസി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. ആരോ കത്തിച്ചതാണെന്ന് സ്കൂൾ അധികൃതർ

വലിയ ബസുകൾ എല്ലാം ഒരുമിച്ച് ആയിരുന്നു പാർക്ക് ചെയ്തിരുന്നത്.ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തും പാർക്ക് ചെയ്തിരുന്നു.ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് തീ കത്തിച്ചിരിക്കുന്നത്

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തോറ്റംപ്പാട്ട് തുടങ്ങും. ഓരോ ദിവസത്തെ തോറ്റംപാട്ട് കഥാഭാഗവും ചടങ്ങുകളും പരസ്പരബന്ധമുള്ളതാകും. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാര്‍ച്ച്‌ മൂന്നിനാണ് ആറ്റുകാല്‍ പൊങ്കാല.


തിങ്കൾ രാത്രി എട്ടിന് അംബ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും. ചടങ്ങില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം മോഹന്‍ലാലിന് നല്‍കും. രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സിന്റെ അവതരണം. മൂന്നാം ഉത്സവമായ ബുധൻ രാവിലെ 8.45ന് കുട്ടികളുടെ കുത്തിയോട്ട വ്രതം ആരംഭിക്കും. 28ന് തോറ്റംപാട്ടില്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന കഥ പാടും. ഇതിന്റെ ദുഖസൂചകമായി മാര്‍ച്ച് ഒന്നിന് ക്ഷേത്ര നട രാവിലെ ഏഴിനാണ് തുറക്കുക.


പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് രാവിലെ 9.45ന് പൊങ്കാലയുടെ അടപ്പുവെട്ടോടെ പൊങ്കാല ആരംഭിക്കും. പകല്‍ 2.15ന് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണമായതിനാല്‍ പകൽ 3.10 മുതല്‍ ഏഴ് വരെ ദര്‍ശനം ഉണ്ടാകില്ല. രാത്രി 8.30ന് കുത്തിയോട്ടവും ചൂരല്‍ക്കുത്തും നടക്കും. രാത്രി 10.45ന് പുറത്തെഴുന്നെള്ളിപ്പും നാലിന് രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 9.45ന് കാപ്പഴിപ്പ് ചടങ്ങ് നടക്കും. പുലര്‍ച്ചെ 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരിച്ച സ്റ്റേജ് സമർപ്പിച്ചു

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ആദരവും നടന്നു.ദേവസ്വം ബോർഡ് അംഗം കെ.രാജു ഉദ്ഘാടനം നിർവഹിച്ചു.ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി അജിതകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കേരള ശശികുമാർ,വൈസ് പ്രസിഡൻ്റ് എസ്.രാധാകൃഷ്ണ പിള്ള,പബ്ലിസിറ്റി കൺവീനർ വി.ബി ഉണ്ണിത്താൻ,ടൗൺ വാർഡ് മെമ്പർ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.ഉപദേശക സമിതി ഭാരവാഹികൾ,ജനപ്രതിനിധികൾ എന്നവർ പങ്കെടുത്തു.തിരു:ഉത്സവം തിങ്കളാഴ്ച കൊടിയേറും.മാർച്ച് 4ന് ആറാട്ടോടെ സമാപിക്കും.

കോണ്‍ഗ്രസ് നഗ്‌നമാണെന്ന് രാജ്യത്തിന് അറിയാം,നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷർട്ടൂരി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നഗ്‌നമാണെന്ന് രാജ്യത്തിന് അറിയാം എന്നും, പരിപാടിയെ അവർ രാഷ്ട്രീയ വേദിയാക്കിയെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റിലെ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര വേദിയെ കോണ്‍ഗ്രസ് അതിന്റെ വൃത്തികെട്ടതും നഗ്‌നവുമായ രാഷ്ട്രീയത്തിനുള്ള വേദിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വിദേശ അതിഥികള്‍ക്ക് മുന്നില്‍ നഗ്‌നരായി കോണ്‍ഗ്രസ് അംഗങ്ങള്‍ വേദിയിലെത്തി. കോണ്‍ഗ്രസുകാരോട് പറയാനുള്ളത്, നിങ്ങള്‍ നഗ്‌നരാണെന്ന് ഇതിനകം രാജ്യത്തിന് അറിയാം, പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റേണ്ടതുണ്ടെന്ന് തോന്നിയത്? രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടി പ്രത്യയശാസ്ത്രപരമായി എത്രത്തോളം ദരിദ്രവുമായി മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രതിഷേധം ചൂണ്ടിക്കാട്ടുന്നത്…. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ്.’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

എഐ സമ്മിറ്റ് ഉച്ചകോടിയുടെ മൂന്നാം ദിനമായിരുന്നു ഇന്ത്യ- യുഎസ് വ്യാപാരക്കരാറിന് എതിരായ പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഉച്ചകോടി വേദിയ്ക്ക് സമീപം ഷര്‍ട്ടൂരിയായിരുന്നു പ്രതിഷേധം. മോദിയുടെയും ട്രംപിന്റെ ചിത്രങ്ങളോട് കൂടിയായ ടി ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു പ്രതിഷേധക്കാര്‍ വേദിയിലേക്ക് കടന്നത്. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു,മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റു

തിരുപ്പൂര്‍: കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മാവടപ്പു സെറ്റില്‍മെന്റിലെ കര്‍ഷകനായ തിരുമാന്റെ മകന്‍ വരുണ്‍ ആണ് മരിച്ചത്. ആനമല കടുവാ സങ്കേതത്തിലെ (എടിആര്‍) മാവടപ്പു സെറ്റില്‍മെന്റിലാണ് സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി ചികിത്സയിലാണ്. തിരുമാനും കുടുംബാംഗങ്ങളും ശനിയാഴ്ച വൈകീട്ട് തങ്ങളുടെ വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വെള്ളം തേടിയെത്തിയ ആന ഇവരെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വരുണ്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തിരുമാന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് മറ്റ് ഗ്രാമവാസികള്‍ ഓടിയെത്തിയാണ് ആനയെ ഓടിച്ചത്.

കൊല്ലത്ത്‌ മോഷണകേസില്‍ ഭാര്യ അറസ്റ്റിലായ മനോവിഷമത്തില്‍ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം അഞ്ചലിൽ പെട്രോളൊഴിച്ച് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. അഞ്ചൽ സ്വദേശി റഫീഖാണ് ഇന്ന് ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മോഷണക്കേസിൽ ഭാര്യ റിമാൻഡിൽ കഴിയുന്നതിന്റെ വിഷമത്തിലാണ് ഇയാൾ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പൊലീസെത്തിയാണ് ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യ ബസിൽവെച്ച് കുട്ടിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിലാണ് റഫീഖിന്റെ ഭാര്യ റിമാൻഡിലായത്. പിന്നീട് ഇവരിൽനിന്ന് കൊലുസ് കണ്ടെടുത്തിരുന്നു.