30.2 C
Kollam
Tuesday 13th October, 2026 | 06:12:08 PM
Home News Kerala തിരുവനന്തപുരത്ത് തീപിടിത്തം; ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരത്ത് തീപിടിത്തം; ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ തീപിടിത്തം. ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്കൂൾ ബസുകൾ പൂർണമായി കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. തിങ്കൾ പുലർച്ചെ 2.45ഓടെയാണ് അപകടമുണ്ടായത്. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


സംഭവസമയത്ത് സ്കൂളില്‍ ഒരു സെക്യൂരിറ്റി മാത്രമാണുണ്ടായിരുന്നത്. തീ ആളിപ്പടരുന്നതുകണ്ട് അയല്‍ക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. തീ പൂര്‍ണമായും അണച്ചു. രണ്ട് വലിയ ബസുകളും ഒരു മിനിബസുമാണ് കത്തി നശിച്ചത്. മറ്റൊരു വലിയ ബസ് ഭാഗികമായും കത്തി.എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഉള്ളത് വ്യക്തമല്ല

സ്കൂളിലെ സിസി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. ആരോ കത്തിച്ചതാണെന്ന് സ്കൂൾ അധികൃതർ

വലിയ ബസുകൾ എല്ലാം ഒരുമിച്ച് ആയിരുന്നു പാർക്ക് ചെയ്തിരുന്നത്.ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തും പാർക്ക് ചെയ്തിരുന്നു.ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് തീ കത്തിച്ചിരിക്കുന്നത്