30.8 C
Kollam
Tuesday 15th September, 2026 | 02:51:44 PM
Home Lifestyle Entertainment 330 കോടിയുടെ കളക്ഷൻ നേട്ടവുമായി  ‘ദൃശ്യം 3’

330 കോടിയുടെ കളക്ഷൻ നേട്ടവുമായി  ‘ദൃശ്യം 3’

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ -ക്ക് 330 കോടി കളക്ഷൻ നേട്ടം. ബോക്‌സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉൾപ്പെടെയാണ് ചിത്രം 330 കോടി നേടിയത്. മേയ് 21-ന് പുറത്തിറങ്ങിയ ചിത്രം 30-ാം ദിവസത്തിലേക്ക് കടക്കുന്നവേളയിൽ നടൻ മോഹൻലാൽ ആണ് വിവരം പങ്കുവെച്ചത്.


‘തലമുറകൾ കൈമാറിയത്. കേരളത്തിൽനിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും ലക്ഷക്കണക്കിന് ഹൃദയങ്ങളും കടന്ന് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കുമപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. നിങ്ങളുടെ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി’, മോഹൻലാൽ കുറിച്ചു.

നേട്ടം അറിയിച്ചുകൊണ്ട് പ്രത്യേക പോസ്റ്ററും മോഹൻലാൽ പങ്കുവെച്ചു. ‘അതിരുകൾ താണ്ടിയ നാഴികക്കല്ല്’, ‘മലയാള സിനിമാ ബോക്‌സ് ഓഫീസിൽ ചരിത്രം’ എന്നിങ്ങനെയാണ് പോസ്റ്ററിൽ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫുമുള്ളതാണ് പോസ്റ്റർ.