26.1 C
Kollam
Saturday 22nd August, 2026 | 09:07:51 AM
Home Lifestyle Entertainment വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ നിലനില്‍ക്കുന്നതിനിടെ മനസ്സുതുറന്ന് നടി രശ്മിക മന്ദാന

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ നിലനില്‍ക്കുന്നതിനിടെ മനസ്സുതുറന്ന് നടി രശ്മിക മന്ദാന

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ നിലനില്‍ക്കുന്നതിനിടെ മനസ്സുതുറന്ന് നടി രശ്മിക മന്ദാന. രഹസ്യമായി നടന്ന വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുള്ള പദ്ധതികളെക്കുറിച്ചും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ശരിയായ സമയത്ത് സംസാരിക്കുമെന്ന് നടി പറഞ്ഞു. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഒരു സ്ഥിരീകരണം വന്നിട്ടില്ല. രഹസ്യമായി വിവാഹനിശ്ചയം നടന്നുവെന്ന വാര്‍ത്തയും രാജസ്ഥാനിൽ വിവാഹം നടക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ അഭ്യൂഹങ്ങള്‍ ഏകദേശം ഉറച്ച മട്ടിലാണ്.

അടുത്തിടെ, ഒരു അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ച് രശ്മിക തുറന്നു പറഞ്ഞിരുന്നു. നാല് വർഷമായി അഭ്യൂഹങ്ങ‍ള്‍ പ്രചരിക്കുന്നുണ്ടെന്നും ശരിയായ സമയം വരുമ്പോൾ വിശദാംശങ്ങൾ പങ്കുവെക്കുമെന്ന് നടി ആരാധകരോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ ഇതുവരെയും ഈ അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, ഇരുവരും തമ്മിലുള്ള വിവാഹം ഫെബ്രുവരി 26ന് രാജസ്ഥാനിൽ വെച്ചായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.