29.6 C
Kollam
Wednesday 11th November, 2026 | 05:35:40 PM
Home News Breaking News കുൽഗാമിൽ സിആർപിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം, മൂന്ന് ജവാൻമാർക്ക് പരിക്ക്

കുൽഗാമിൽ സിആർപിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം, മൂന്ന് ജവാൻമാർക്ക് പരിക്ക്

Advertisement

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം. മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. മിർ ബസാറിനു സമീപം അഖ്റാനിലെ സിആർപിഎഫ് ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സിആർപിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവർക്കാണ് പരുക്കേറ്റത്. ദാസിന് ഇടതുകാലിലും ചന്ദ്രുവിന് വയറിലും നട്ടെല്ലിലും സോംവീറിന് ഇടതു കൈയിലുമാണ് വെടിയേറ്റത്. മൂന്നുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നാകാ ചെക്ക് പോയിന്റിൽ നിയോഗിച്ചിരുന്ന മൂന്ന് സിആർപിഎഫ് ജവാന്മാർക്കുനേരെ ബൈക്കിലെത്തിയ അജ്ഞാതർ നിറയൊഴിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. അക്രമികൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. പരുക്കേറ്റവരെ അനന്ത്നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്’’ – സിആർപിഎഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here