തിരുവന്തപുരം: മെഡിക്കൽ കോളജ് മാൻഹോളിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 2026 തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിലുള്ള എസ്.എ.ടി ആശുപത്രിയിലെ ശുചിമുറി ടാങ്കിൽ നവജാത ശിശുവിന്റെ (ഭ്രൂണം) മൃതദേഹം കണ്ടെത്തിയിരുന്നു.
അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ ഇരുപതുകാരി ശുചിമുറിയിൽ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയും ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്.
ഫയർഫോഴ്സ് എത്തി ടാങ്ക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
പാർക്കിംഗ് ഗ്രൗണ്ടിൽ ബാഗിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിനോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം 2026 ഏപ്രിലിൽ കണ്ടെത്തിയിരുന്നു.
സുരക്ഷാ ജീവനക്കാരാണ് ബാഗിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റേതായിരുന്നു മൃതദേഹം.





























