30.6 C
Kollam
Wednesday 11th November, 2026 | 04:28:33 PM
Home News Breaking News നാളെ നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ–ടാക്‌സി പണിമുടക്ക് പിൻവലിച്ചു

നാളെ നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ–ടാക്‌സി പണിമുടക്ക് പിൻവലിച്ചു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. 2027 ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരും. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ നാളെ നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ–ടാക്‌സി പണിമുടക്ക് പിൻവലിച്ചു.

നിലവിലെ 30 രൂപ മിനിമം ചാർജ് 50 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യം. നിരക്ക് വർധന സംബന്ധിച്ച് പഠിച്ച് ശുപാർശ സമർപ്പിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പുതുക്കിയ നിരക്ക് എത്രയെന്ന് അന്തിമമായി തീരുമാനിക്കുക.
2022 ഏപ്രിൽ 22നാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ–ടാക്‌സി നിരക്കുകൾ പരിഷ്കരിച്ചതെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി സി.പി. ജോൺ പറഞ്ഞു. നിരക്ക് വർധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഉടൻ കമ്മിഷനെ രൂപീകരിക്കും. 2027 ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നിരക്ക് വർധനയ്ക്കു പുറമെ തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഓട്ടോ–ടാക്‌സി ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക, മഞ്ഞ ബോർഡില്ലാതെ സർവീസ് നടത്തുന്ന ടൂവീലർ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളിലാണ് അനുകൂല തീരുമാനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here