ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ എടുത്ത് പൊലിസ്. ഗുഡ്ഗാവിലെ വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്.
50 ഓളം പൊലീസുകാർ വെള്ളിയാഴ്ച തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. രാവിലെ വീട്ടിയിൽ കയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏകാധിപതി യുവാക്കളെ കണ്ട് ഭയന്ന് കഴിഞ്ഞുവെന്നാണ് സിജെപിയുടെ പ്രതികരണം.ധ്രുവ് റാഠിയ്ക്ക് പുറമെ സിപിഎം നേതാക്കളായ എം.എ. ബേബി, പിണറായി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സിജെപി അപലപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട്, നഗരത്തിലുടനീളം സർക്കാർ നടത്തുന്ന തീവ്രമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ.
റാഠിയെയും, നിലവിൽ കസ്റ്റഡിയിലുള്ള നൂറുകണക്കിന് മറ്റ് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടനടി, യാതൊരു ഉപാധികളുമില്ലാതെ വിട്ടയക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
































