29.5 C
Kollam
Thursday 1st October, 2026 | 07:03:56 PM
Home News National ഭാര്യയെ പ്രതിയാക്കാൻ ഫോൺ ചെയ്തു; പുറത്തുവന്നത് മൂന്ന് കൊലപാതകങ്ങൾ

ഭാര്യയെ പ്രതിയാക്കാൻ ഫോൺ ചെയ്തു; പുറത്തുവന്നത് മൂന്ന് കൊലപാതകങ്ങൾ

കഴിഞ്ഞ സെപ്തംബര്‍ ആദ്യം അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചിന് അജ്ഞാതന്റെ ഫോണ്‍വിളിയെത്തി. 2022ല്‍ സൂറത്തിലെ കൊസംബയില്‍ ശാന്തബെന്‍ വാസവ എന്ന വയോധിക കൊല്ലപ്പെട്ടെന്നും, കൊച്ചുമകള്‍ ഊര്‍മിളയും കസിനും ചേര്‍ന്ന് മൃതദേഹം പറമ്പില്‍ കുഴിച്ചിട്ടെന്നുമായിരുന്നു വിവരം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഊര്‍മിളയുടെ കസിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി. ഇതോടെ വിവരം നല്‍കിയ അജ്ഞാതനെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടു.

അജ്ഞാതന്‍ ഊര്‍മിളയുടെ ഭര്‍ത്താവ് മാധവദാസ് ഭക്തിറാം സാധുവാണെന്ന് കണ്ടെത്തി. എട്ട് മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസം. വീട്ടിലെ സ്വര്‍ണവും പണവും എടുത്ത് മകനോടൊപ്പം ഊര്‍മിള പോയതിലുള്ള വൈരാഗ്യമാണ് ഭാര്യയെ കൊലക്കേസില്‍ കുടുക്കാന്‍ മാധവദാസിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.

മാധവദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. ഭാര്യയെ കുടുക്കാന്‍ പൊലീസിനെ വിളിച്ച മാധവദാസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഒന്നല്ല, മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here