24.9 C
Kollam
Saturday 1st August, 2026 | 05:00:51 AM
Home News Breaking News പബ്ബിൽ തീപിടുത്തം; 2 ജീവനക്കാർ മരിച്ചു, 7 പേർക്ക് പരിക്കേറ്റു; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം

പബ്ബിൽ തീപിടുത്തം; 2 ജീവനക്കാർ മരിച്ചു, 7 പേർക്ക് പരിക്കേറ്റു; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം

മൈസൂരു: മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. 7 പേർക്ക് പരിക്കേറ്റു. ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. അപകടത്തിൽ ഡാ‍‍ർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്.

Also Read: ആർഎസ്എസിന് രജിസ്ട്രേഷൻ വേണം, ഫണ്ട് വെളിപ്പെടുത്തൽ അനിവാര്യം; മോഹൻ ഭഗവതിന് കത്തെഴുതി കർണാടക ആഭ്യന്തര മന്ത്രി; ‘നിയമാനുസൃതം പ്രവർത്തിക്കണം’

പബ്ബിലെ ജീവനക്കാരാണ് ഇരുവരും. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിലേക്ക് മാറ്റി. കന്നട നടൻ പ്രീതത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോക്സ് ഡെൻ ലിക്കർ ഗ്യാരേജ്. പ്രീതവും അപകട സമയത്ത് തമ്മിലുണ്ടായിരുന്നു. ഇദ്ദേഹത്തിനും പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ മൂന്നാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് ചാടിയിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.