25.7 C
Kollam
Tuesday 6th October, 2026 | 05:45:45 AM
Home News National ‘കാന്താര’ സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ചു; നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

‘കാന്താര’ സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ചു; നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

മുംബൈ: ‘കാന്താര’ സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ചതില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബംഗളൂരു പൊലീസാണ് കേസെടുത്തത്. ‘കാന്താര’ സിനിമയിലെ ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ ചിത്രത്തിലെ നായകന്‍ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രണ്‍വീര്‍ അനുകരിച്ചിരുന്നു. ഋഷഭിന്റെ മുന്നില്‍ വച്ചായിരുന്നു രണ്‍വീറിന്റെ അനുകരണം. സിനിമയില്‍ പ്രതിപാദിക്കുന്ന പഞ്ചുരുളി ദൈവത്തെ വികലമായി അവതരിപ്പിക്കുകയും ചാമുണ്ഡി ദൈവത്തെ പെണ്‍പ്രേതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് രണ്‍വീറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്. ഡിസംബര്‍ 27ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരിയില്‍ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.