28.8 C
Kollam
Saturday 10th October, 2026 | 06:27:10 PM
Home News Local ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം:കോട്ടാത്തലയിൽ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം:കോട്ടാത്തലയിൽ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി

പുത്തൂർ:ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കോട്ടാത്തലയിൽ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി.കൊട്ടാരക്കരയിൽ നിന്നും പുത്തൂർ വഴി അടൂരിലേക്ക് പോകുകയായിരുന്ന സൊസൈറ്റി ബസാണ് അപകടത്തിൽപ്പെട്ടത്.കൊട്ടാരക്കര – ഭരണിക്കാവ് പാതയിൽ കോട്ടാത്തല സരിഗ ജംഗ്ഷനിലെ എച്ച്.പി പെട്രോൾ പമ്പിനു സമീപമുള്ള ട്രാൻസ്ഫോർമറിലേക്കാണ് ശനിയാഴ്ച 11.50 ഓടെ ബസ് ഇടിച്ചു കയറിയത്.

ബസ് ഓടിച്ചിരുന്ന പാലമുക്ക് സ്വദേശി സുഭാഷിന് ശാരീരിക അസ്വസ്ഥത അനുഭപ്പെട്ടതാണ് അപകടത്തിന് കാരണമായത്.ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ട്രാൻസ്ഫോർമർ പൂർണമായും ബസിൻ്റെ മുൻഭാഗം ഭാഗികമായും തകർന്നു.യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here