27.7 C
Kollam
Thursday 24th September, 2026 | 09:03:47 PM
Home News Local ഓപ്പറേഷന്‍ തണ്ടര്‍ നിയര്‍ സ്‌കൂള്‍; 5 ചാക്ക് നിരോധിത പുകയില പിടികൂടി

ഓപ്പറേഷന്‍ തണ്ടര്‍ നിയര്‍ സ്‌കൂള്‍; 5 ചാക്ക് നിരോധിത പുകയില പിടികൂടി

കൊല്ലം: സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടത്തുന്ന ‘ഓപ്പറേഷന്‍ തണ്ടര്‍നിയര്‍ സ്‌കൂള്‍’ പരിശോധനയില്‍ നീണ്ടകരയില്‍ വന്‍ പുകയില ശേഖരം പിടികൂടി. വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
കൊല്ലം എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തില്‍ നീണ്ടകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നീണ്ടകര എസ്.എന്‍. മന്ദിരം വീട്ടില്‍ വിനോദ് (53)യുടെ വീട്ടിലെ രഹസ്യമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
കരുനാഗപ്പള്ളി, തഴവ മേഖലകളിലെ റീട്ടെയില്‍ വിതരണത്തിനായി എത്തിച്ചതാണ് പുകയില ഉല്‍പ്പന്നങ്ങളെന്നാണ് എക്‌സൈസ് പറയുന്നത്. സംഭവത്തില്‍ വിനോദിനെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ ടി.ആര്‍. ജ്യോതി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഗംഗ. ബി., സിവില്‍ എക്‌സൈസ് ഓഫീസര്‍ അനന്തു. എസ്. രാജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here