29.3 C
Kollam
Wednesday 7th October, 2026 | 12:10:43 PM
Home News Breaking News അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം

അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം

ചാലക്കുടി: അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം. വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അപ്പര്‍പറളിയില്‍ തോട്ടംതൊഴിലാളികളായ ഗുരുസ്വാമി – നാഗജ്യോതി ദമ്പതികളുടെ മകന്‍ ഭീഷിതനാണ് ആക്രമണത്തിന് ഇരയായത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ചാടിവീണ് പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അമ്മ നാഗജ്യോതി നിലവിളിച്ചതിനെത്തുടര്‍ന്ന്, ഓടിയെത്തിയ മറ്റ് തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ പറയുന്നു.