29.3 C
Kollam
Wednesday 23rd September, 2026 | 10:36:55 AM
Home News Local 54ാമത് കല്ലട ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഇന്ന്

54ാമത് കല്ലട ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഇന്ന്

ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) രണ്ടാം പാദമത്സരവും 54-ാമത് കല്ലട ജലോത്സവവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി  വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കല്ലടയാറ്റിലെ മുതിരപ്പറമ്പ് – കാരുത്തറക്കടവ് നെട്ടായത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഉല്ലാസ് കോവൂര്‍  എം എല്‍ എ  അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി വിജയികള്‍ക്കുള്ള സമ്മാനദാനം  നിര്‍വഹിക്കും.  ബി ബി ഗോപകുമാര്‍ എം എല്‍ എ മാസ്  ഡ്രില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്,  ടൂറിസം ഡയറക്ടര്‍ അഞ്ജന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30-ന് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

LEAVE A REPLY

Please enter your comment!
Please enter your name here