26.7 C
Kollam
Wednesday 30th September, 2026 | 03:05:49 AM
Home News Local നിലവാരമില്ലാത്ത വെളിച്ചെണ്ണ വിറ്റതിന് 50,000 രൂപ പിഴ

നിലവാരമില്ലാത്ത വെളിച്ചെണ്ണ വിറ്റതിന് 50,000 രൂപ പിഴ

ഉമയനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന എസ്.എ.എസ് ട്രേഡേഴസില്‍ നടത്തിയ പരിശോധനയില്‍ നിലവാരമില്ലന്ന് കണ്ടെത്തിയ വെളിച്ചെണ്ണ വിറ്റതിന് കൊല്ലം ആര്‍.ഡി.ഒ അഖില്‍ വി. മേനോന്‍  50,000 രൂപ പിഴചുമത്തി. ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓണക്കാലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണിയിലെത്താന്‍ സാധ്യതയുള്ളതിനാല്‍ വ്യാപാരികള്‍ ബില്ലില്ലാത്ത വെളിച്ചെണ്ണ എടുത്ത്‌വില്‍ക്കരുതെന്ന് മുന്നറിയിപ്പും നല്‍കി.