25.4 C
Kollam
Monday 21st September, 2026 | 06:24:13 AM
Home News Local റിസയുടെ ആത്മഹത്യ; ദുരൂഹതയേറുന്നു; ആത്മഹത്യാകുറിപ്പിലും മെസേജുകളിലും സൂചനകൾ

റിസയുടെ ആത്മഹത്യ; ദുരൂഹതയേറുന്നു; ആത്മഹത്യാകുറിപ്പിലും മെസേജുകളിലും സൂചനകൾ

Risa was found dead in her bedroom seven months after her marriage to Asif

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരി ഫാത്തിമത്തുൽ റിസയുടെ ആത്മഹത്യ. ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. ആത്മഹത്യ ഭർത്താവിന്‍റെ പീഡനവും , ലഹരി ഉപയോഗവും മൂലമെന്ന് പരാതി. ആസിഫിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. റിസ ജീവനൊടുക്കിയത് കഴിഞ്ഞ ചൊവ്വാഴ്ച. റിസ മരിച്ച ഉടൻ ആസിഫ് വിദേശത്തേക്ക് കടന്നു. റിസയുടെ മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യകുറിപ്പിലും കൂട്ടുകാരിക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലും ആസിഫിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ചും പീഡനത്തെക്കുറിച്ച് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസ ജീവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്ത് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. മുന്‍പ് ഭർതൃവീട്ടില്‍ വെച്ചും റിസ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തിൽ പല തവണ നാട്ടിലെത്തുമായിരുന്നെന്നും ഒന്നോ രണ്ടോ ദിവസം നിന്ന ശേഷം തിരികെ മടങ്ങുമെന്നും ഇതില്‍ സംശയങ്ങളുണ്ടെന്നും റിസയുടെ മരണത്തിന് ശേഷം നാട്ടുകാരും പ്രതികരിച്ചു.