27.1 C
Kollam
Thursday 30th July, 2026 | 06:41:25 PM
Home News Local ജില്ലയില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പും ഓഗസ്റ്റ് ഒന്നിന് മഞ്ഞ മുന്നറിയിപ്പും

ജില്ലയില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പും ഓഗസ്റ്റ് ഒന്നിന് മഞ്ഞ മുന്നറിയിപ്പും

കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പും ഓഗസ്റ്റ് ഒന്നിന് മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. ജനങ്ങള്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകട സാഹചര്യങ്ങളില്‍ ജില്ല (1077) സംസ്ഥാന (1070) കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സനായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ജാഗ്രത നിര്‍ദേശങ്ങള്‍
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെതാഴ്ച എന്നിവിടങ്ങളില്‍ താമസിക്കുന്നവരും നിര്‍ദേശാനുസരണം മാറി താമസിക്കണം.
ദുരന്തസാധ്യതപ്രദേശങ്ങളില്‍താമസിക്കുന്നവര്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍സമയത്ത് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശസ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാം .
ശക്തമായകാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.
ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ ചിത്രങ്ങള്‍ പകര്‍ത്തുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
മഴശക്തമാകുന്നഅവസരങ്ങളില്‍ അത്യാവശ്യമല്ലാത്തയാത്രകള്‍ പൂര്‍ണമായുംഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത്വരെ പൂര്‍ണമായും ഒഴിവാക്കണം.
ജലാശയങ്ങളോട്‌ചേര്‍ന്ന റോഡുകളിലൂടെ യാത്രകളില്‍ ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം അടിക്കരുത്.
സ്വകാര്യ-പൊതുഇടങ്ങളില്‍ അപകടാവസ്ഥയില്‍നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ അധികൃതര്‍ സുരക്ഷിതമാക്കണം. മരങ്ങള്‍ കോതി ഒതുക്കണം.
ദുരന്തസാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here