27 C
Kollam
Thursday 15th October, 2026 | 01:47:18 AM
Home News Local പൂട്ടിക്കിടന്ന ഫാക്ടറിയില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

പൂട്ടിക്കിടന്ന ഫാക്ടറിയില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം: പൂട്ടിക്കിടന്ന കാഷ്യു ഫാക്ടറിയില്‍ മോഷണം നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം വില്ലേജിലെ ചേരിക്കോണം ചിറയില്‍ വീട്ടിലെ മാഹീന്‍ (25), ഷിബിലാല്‍ (28) എന്നിവരാണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. നല്ലിലയില്‍ പൂട്ടിക്കിടക്കുകയായിരുന്ന കാഷ്യു ഫാക്ടറിയിലെ അലൂമിനിയം റൂഫിങ്ങ് ഷീറ്റുകള്‍, കോപ്പര്‍ വയറുകള്‍, വാഴക്കുലകള്‍ എന്നിവ ഉള്‍പ്പെടെ ഒരുലക്ഷത്തി അമ്പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം നടത്തിയത്.
കഴിഞ്ഞ മാസം 20ന് കണ്ണനല്ലൂര്‍ പോലീസ് സ്റ്റഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. മാഹീന്‍ മോഷണവും അക്രമവുമടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കണ്ണനല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സ്വാതിയുടെ നേതൃത്വത്തില്‍ എസ്.ഐ റെനോകസ് സിപിഒമാരായ നജുമുദീന്‍, ജിഷ്ണു, അജിന്‍, പ്രമോദ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.