27.5 C
Kollam
Saturday 3rd October, 2026 | 07:35:58 PM
Home News Local അനധികൃത മദ്യ കച്ചവടം നടത്തിവന്ന യുവാവ് പൊലീസ് പിടിയിലായി

അനധികൃത മദ്യ കച്ചവടം നടത്തിവന്ന യുവാവ് പൊലീസ് പിടിയിലായി

Advertisement

അനധികൃത മദ്യ കച്ചവടം നടത്തിവന്ന യുവാവ് പൊലീസ് പിടിയിലായി. പരവൂർ കൂനയിൽ കിഴക്കിടം മുക്കിനു സമീപം ലാല മന്ദിരത്തിൽ വിഷ്ണുവിനെയാണ് ഇരുപത്തിയേഴര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജില്ലാ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.
വീടിനോട് ചേർന്നുള്ള കടയുടെ മറവിലാണ് വിഷ്ണു മൊത്തമായും ചില്ലറയായും മദ്യ കച്ചവടം നടത്തി വന്നിരുന്നത്.
ഡ്രൈഡേകളിൽ ഉൾപ്പടെ പ്രദേശത്താകെ മദ്യം സുലഭമായി ലഭിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് കിഴക്കിടംമുക്ക് ഭാഗങ്ങൾ പൊലിസ് എക്സൈസ് വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. സമീപത്തെ ഒരു വീടും അതിനോടു ചേർന്നുള്ള സ്റ്റേഷനറി കടയും കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്കു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ്ടിം നാത്തിയ പരിശോധനയിലാണ് മദ്യ ശേഖരം കണ്ടെത്തിയത്. പരവൂർ പൊലീസിനു കൈമാറിയ പ്രതിയെ തെളിവെടുപ്പിനും ആരോഗ്യ പരിശോധനകൾക്കും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.