26.1 C
Kollam
Monday 17th August, 2026 | 02:25:41 AM
Home News Breaking News കൊല്ലത്ത് മരിക്കാത്ത ആൾ മരിച്ചുവെന്ന് കാട്ടി പണപ്പിരിവ് നടത്തിയ മൂന്നുപേർ പോലീസ്‌ പിടിയിൽ

കൊല്ലത്ത് മരിക്കാത്ത ആൾ മരിച്ചുവെന്ന് കാട്ടി പണപ്പിരിവ് നടത്തിയ മൂന്നുപേർ പോലീസ്‌ പിടിയിൽ

കൊല്ലം:  മരിക്കാത്ത ആൾ മരിച്ചുവെന്ന് കാട്ടി പണപ്പിരിവ് നടത്തിയ മൂന്നുപേർ പോലീസ്‌ പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി സജീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഇയാൾ മരണപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് കുടുംബത്തിനും , മൃതദേഹം മറവ് ചെയ്യാനും പണം വേണമെന്ന് പറഞ്ഞുകൊണ്ട് പലരെയും ടെലഫോണിൽ വിളിച്ചും പണം ആവശ്യപ്പെടുകയും പണം സ്വരൂപിക്കുകയും, സ്വരൂപിച്ച പണം കൊണ്ട് മദ്യപിക്കുകയും ധൂർത്ത് അടിക്കുകയും ചെയ്ത മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായി. സജീവിന്റെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത് . പള്ളിമുക്ക് ചകിരിക്കടാ സൈദലവി മനസിലിൽ നിസാമുദ്ദീൻ, വാളത്തുങ്കൽ മാങ്കുഴിയിൽ സുധീർ , വാളത്തുങ്കൽ വയനക്കുളം  ബാബുജി നഗറിൽ ലുബീകർ എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്. പണപ്പിരിവ് നടത്തി കിട്ടിയ പണം കൊണ്ട് മദ്യപാനവും ധൂർത്തടിയും ആയിരുന്നു . പലരോടും പണം ആവശ്യപ്പെടുന്ന ടെലഫോൺ സംഭാഷണങ്ങൾ സജീവിന്റെ ഭാര്യക്ക് ലഭിച്ചതോടെ കൂടിയാണ് പരാതിയുമായി സജീവിന്റെ ഭാര്യ പോലീസിനെ സമീപിച്ചത് . തുടർന്ന് ഇരവിപുരം ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ അമൽ പ്രസാദ്, അഭിഷേക്, സിപിഒ ഷാനലി, സജിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് .