27.5 C
Kollam
Saturday 3rd October, 2026 | 08:44:33 PM
Home News Breaking News തിരുവനന്തപുരം തമ്പാനൂർ റെയിൽവേ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ റെയിൽവേ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു. റെയിൽവേയുടെ പുതിയ കെട്ടിടത്തിന്‍റെ പണി നടക്കുന്ന ഭാഗത്താണ് അപകടം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുകളിലേക്കാണ് ക്രെയിൻ മറിഞ്ഞത്. പിന്നാലെ അതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ക്രെയിൻ ഉച്ചയോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീണത് പ്ലാറ്റ്ഫോമിന്‍റെ മുകളിലേക്കാണെങ്കിലും, അത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ കന്നുപോകുന്ന ഇലക്ട്രിക് ലൈനുകൾക്ക് മുകളിലാണ് പതിച്ചത്. ഇതേത്തുടർന്ന്, ലൈനിലെ വൈദ്യുതി വിച്ഛേദിക്കുകയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കുകയും ചെയ്തു. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഗതാഗതം മുടക്കമില്ലാതെ തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.