ശാസ്താം കോട്ട :പോലീസിനെ വെട്ടിച്ചു കടന്ന് കളയാൻ ശ്രമിച്ച മോഷ്ടാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി.കഴിഞ്ഞ ദിവസം രാത്രി 9 ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമു ട്രെയിനിൽ നിന്നാണ് മോഷ്ടാവിനെ ശാസ്താംകോട്ട പോലീസ് പിടികൂടിയത്. കോട്ടയത്ത് നിന്ന് വന്ന ട്രെയിനിൽ സംശയകരമായി കണ്ട ആളിനെ ട്രെയിനിൽ ഉണ്ടായിരുന്ന
റെയിൽവേ പോലീസ് നിരീക്ഷിച്ചുവരികയും ശാസ്താംകോട്ട പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ട്രെയിൽ ശാസ്താംകോട്ട റെയിൽവേസ്‌റ്റേഷനിൽ എത്താറായപ്പോഴേക്കും പോലീസ് റെയിൽവേസ്‌റ്റേഷനിൽ എത്തി.
ട്രെയിനിൽവന്നിറങ്ങിയ മോഷ്ടാവിനെ പോലീസുകാർ പിടികൂടി. ജീപ്പിൽ കയറ്റുമ്പോൾ ഇയ്യാൾ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചു. പിന്നാലെ ഓടി ഇയ്യാളെ പോലീസ് പിടികൂടി. ഓടുന്നതിടെ ഒരു പോലീസുകാരന് മറിഞ്ഞ് വീണ് പരിക്കേൽക്കുകയും ചെയ്തു.കൊല്ലം സ്വദേശിയാണ് മോഷ്ടാവ്.






























